Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewryMela

Europe

ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച് ന്യൂ​റി മേ​ള; നോ​ർ​ത്തേ​ൺ അ​യ​ർ​ല​ണ്ടി​ലെ സാം​സ്കാ​രി​ക ഭൂ​പ​ട​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് മ​ല​യാ​ളി കൂ​ട്ടാ​യ്മ

ന്യൂ​റി (ബെ​ൽ​ഫാ​സ്റ്റ്): മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​റി ഇ​ന്ത്യ​ൻ ആ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച "ന്യൂ​റി മേ​ള 2026' നോ​ർ​ത്തേ​ൺ അ​യ​ർ​ലൻഡി​ലെ ന്യൂ​റി ന​ഗ​ര​ത്തി​ന്‍റെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി.

സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും വി​ളി​ച്ചോ​തി​യ ഈ ​ബൃ​ഹ​ത്താ​യ മ​ഹോ​ത്സ​വം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സെ​പ്റ്റം​ബ​ർ അഞ്ചിന് ​വ​ൻ വി​ജ​യ​മാ​യി സ​മാ​പി​ച്ചു.

കൗ​ൺ​സി​ല​ർ കി​ലി​യ​ൻ ഫീ​ഹാ​ൻ സ​ദ​സി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ച​തോ​ടെ​യാ​ണ് മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻഡ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി (ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മി​നി​സ്റ്റ​ർ) ലി​സ് കി​മ്മി​ൻ​സ് മേ​ള ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ള ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​ത്തെ​യും കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തി​നെ​യും മ​ന്ത്രി ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്ര​ശം​സി​ച്ചു.

ബെ​ൽ​ഫാ​സ്റ്റി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ പ്ര​ഥ​മ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ കി​ര​ൺ ഖ​ത്രി (ഐ​എ​ഫ്എ​സ്) ആ​ദ്യ​മാ​യി ന്യൂ​റി​യി​ലെ​ത്തി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് മേ​ള​യ്ക്ക് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ പ്രൗ​ഢി പ​ക​ർ​ന്നു.

സം​സ്കാ​ര​ങ്ങ​ളു​ടെ വ​ർ​ണാ​ഭ​മാ​യ സം​ഗ​മം

ഇ​ന്ത്യ​ൻ, ഐ​റീ​ഷ്, സ്കോ​ട്ടി​ഷ്, ചൈ​നീ​സ്, ആ​ഫ്രി​ക്ക​ൻ പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളും സം​ഗീ​ത​വും നൃ​ത്ത​വും കോ​ർ​ത്തി​ണ​ക്കി​യ വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ൽ അ​ര​ങ്ങേ​റി​യ​ത്.

നാ​നാ​ദേ​ശ​ങ്ങ​ളു​ടെ ത​ന​ത് സം​സ്കാ​ര​ങ്ങ​ൾ ഒ​ന്നി​ച്ചു​ചേ​ർ​ന്ന​പ്പോ​ൾ ന്യൂ​റി ന​ഗ​രം ഒ​രു പ​ക​ൽ മു​ഴു​വ​ൻ സം​ഗീ​ത-​താ​ള ല​യ​ങ്ങ​ളു​ടെ​യും വ​ർ​ണങ്ങ​ളു​ടെ​യും ഉ​ത്സ​വ​പ്പ​റ​മ്പാ​യി മാ​റി. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ കാ​ണി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​ത് ന​ഗ​ര​ത്തി​ന് യ​ഥാ​ർ​ഥ ആ​ഗോ​ള മു​ഖം ന​ൽ​കി.

ന്യൂ​റി മേ​ള വെ​റു​മൊ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​ലെ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ദൃ​ഢ​മാ​യ ഒ​രു പാ​ല​മാ​ണി​ത്. ഓ​രോ ജ​ന​വി​ഭാ​ഗ​ത്തി​നും ത​ങ്ങ​ളു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ അ​ഭി​മാ​ന​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​നും ഒ​പ്പം മ​റ്റു​ള്ള​വ​രു​ടെ സം​സ്കാ​ര​ത്തെ ബ​ഹു​മാ​ന​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളാ​നും അ​വ​സ​രം ന​ൽ​കു​ന്ന തു​റ​ന്ന വേ​ദി​യാ​ണ് ഇ​തെ​ന്നും സ​മൂ​ഹ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പാ​ലം ആ​ണെ​ന്നും മേ​ള​യു​ടെ ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ സി​ജു ജോ​ർ​ജ് പ​റ​ഞ്ഞു.

മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തിന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വു​മാ​ണ് ഈ ​മേ​ള​യെ ജ​ന​ങ്ങ​ൾ ന​യി​ച്ച ഒ​രു ജ​ന​കീ​യ സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​ക്കി മാ​റ്റി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up