Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neymar Jr.

ബൈ ​ബൈ സു​ല്‍​ത്താ​ന്‍...

ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ സു​ല്‍​ത്താ​ന്‍ ഇ​നി മ​ഞ്ഞ ജ​ഴ്‌​സി​യി​ല്‍ ക​ള​ത്തി​ലി​ല്ല... ആ​റാം ഫി​ഫ ലോ​ക​ക​പ്പ് എ​ന്ന സ്വ​പ്‌​നം കാ​ണാ​ന്‍ കാ​ന​റി​ക​ളെ പ്രേ​രി​പ്പി​ച്ച നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മി​ച്ചു.

ഫി​ഫ 2026 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ നോ​ര്‍​വെ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട് ബ്ര​സീ​ല്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് നെ​യ്മ​റി​ന്‍റെ വി​ര​മി​ക്ക​ല്‍. ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​ര്‍ സ്ഥാ​നം അ​ല​ങ്ക​രി​ച്ചാ​ണ് നെ​യ്മ​റി​ന്‍റെ മ​ട​ക്കം; ബൈ ​ബൈ... സു​ല്‍​ത്താ​ന്‍...

പ​രി​ക്കേ​റ്റ ക​രി​യ​ര്‍

ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ര​മാ​ത്രം പ​രി​ക്കേ​റ്റ് പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന മ​റ്റൊ​രു സൂ​പ്പ​ര്‍ താ​രം ഉ​ണ്ടാ​യേ​ക്കി​ല്ല. ഇ​തു​വ​രെ​യു​ള്ള ക​രി​യ​റി​നി​ടെ 45ല​ധി​കം പ​രി​ക്കു​ക​ളാ​ണ് നെ​യ്മ​റി​നു​ണ്ടാ​യ​ത്. പ​രി​ക്കി​ന്‍റെ പി​ടി​യി​ല്‍​പ്പെ​ട്ട് രാ​ജ്യ​ത്തി​നും ക്ല​ബ്ബി​നു​മാ​യി 268 മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു. ഏ​ക​ദേ​ശം 1430 ദി​ന​ങ്ങ​ളാ​ണ് പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് നെ​യ്മ​റി​നു ഫു​ട്‌​ബോ​ള്‍ ക​ള​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

കാ​ലു​ക​ള്‍​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​ട​ത്-​വ​ല​ത് ആം​ഗി​ളു​ക​ള്‍​ക്ക് പത്തില​ധി​കം ത​വ​ണ പ​രി​ക്കേ​റ്റു. ഇ​തി​ലൂ​ടെ മാ​ത്രം 500 ദി​ന​ങ്ങ​ളാ​ണ് നെ​യ്മ​റി​നു പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്. നെ​യ്മ​റി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ഗു​രു​ത​ര പ​രി​ക്ക് 2023 ഒ​ക്‌​ടോ​ബ​റി​ലാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ നെ​യ്മ​ര്‍ 340 ദി​ന​ങ്ങ​ള്‍ പു​റ​ത്ത്.

അ​തോ​ടെ സൗ​ദി ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യു​മാ​യു​ള്ള ക​രാ​ര്‍ പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് ബ്ര​സീ​ലി​ലെ സാ​ന്‍റോ​സി​ലേ​ക്ക് മാ​റേ​ണ്ടി​വ​ന്നു. ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നി​ലാ​യി​രു​ന്ന​പ്പോ​ള്‍ കാ​ലി​നേ​റ്റ ഒ​ടി​വ് ചാ​മ്പ്യ​ന്‍​സ് ലീ​ഗ് നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി. 2014 ലോ​ക​ക​പ്പി​നി​ടെ ന​ട്ടെ​ല്ലി​നോ​ടു ചേ​ര്‍​ന്നു​ള്ള പ​രി​ക്ക്. 2026 ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ൽ എ​ത്തി​യ​തും പ​രി​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ. 981 ദി​ന​ങ്ങ​ൾ​ക്കു​ ശേ​ഷ​മാ​യി​രു​ന്നു നെ​യ്മ​ർ ബ്ര​സീ​ലി​നാ​യി ക​ള​ത്തി​ലെ​ത്തി​യ​ത് (ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ്കോ​ട്‌​ല​ൻ​ഡി​ന് എ​തി​രേ).

എ​തി​രാ​ളി​ക​ളു​ടെ ടാ​ക്ലിം​ഗ്

നെ​യ്മ​റി​ന്‍റെ 75 ശ​ത​മാ​നം പ​രി​ക്കു​ക​ളും എ​തി​രാ​ളി​ക​ളു​ടെ ടാ​ക്ലിം​ഗി​ലൂ​ടെ​യാ​ണ് ഉ​ണ്ടാ​യ​ത്. അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു 2014 ലോ​ക​ക​പ്പി​ല്‍ എ​തി​ര്‍​ താ​രം പി​ന്നി​ലൂ​ടെ ന​ടു​വി​ന് ഏ​ല്‍​പ്പി​ച്ച പ​രി​ക്ക്. എ​തി​ര്‍ താ​ര​ങ്ങ​ളെ ഡ്രി​ബ്ലിം​ഗ് ചെ​യ്ത് മു​ന്നേ​റാ​നു​ള്ള ത്വ​ര​യാ​ണ് മി​ക്ക​പ്പോ​ഴും ഫൗ​ളി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന​തും വാ​സ്ത​വം.

ബ്ര​സീ​ല്‍ ഇ​തി​ഹാ​സം

ബ്ര​സീ​ല്‍ ഇ​താ​ഹാ​സ​താ​രം പെ​ലെ​യു​ടെ ഗോ​ള്‍ റി​ക്കാ​ര്‍​ഡ് 2023ല്‍ ​നെ​യ്മ​ര്‍ മ​റി​ക​ട​ന്നു. 130 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 80 ഗോ​ള്‍നേ​ട്ട​വു​മാ​യാ​ണ് നെ​യ്മ​ര്‍ ബ്ര​സീ​ല്‍ ജ​ഴ്‌​സി അ​ഴി​ക്കു​ന്ന​ത്. 2016 റി​യൊ ഒ​ളി​മ്പി​ക്‌​സി​ല്‍, ബ്ര​സീ​ലി​നെ സ്വ​ര്‍​ണ​ മണിയിച്ചു. ഒ​ളി​മ്പി​ക്‌​സി​ല്‍ ബ്ര​സീ​ലി​ന്‍റെ ആ​ദ്യ സ്വ​ര്‍​ണനേ​ട്ട​മാ​യി​രു​ന്നു അ​ത്.

2013 ഫി​ഫ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സ്വ​ന്ത​മാ​ക്കി. ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബോ​ള്‍ നെ​യ്മ​റി​നാ​യി​രു​ന്നു. 19-ാം വ​യ​സി​ല്‍, 2011ല്‍ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​ഷ്‌​കാ​സ് പു​ര​സ്‌​കാ​രം. 2017ല്‍ ​സ്പാ​നി​ഷ് ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍​നി​ന്ന് ട്രാ​ന്‍​സ്ഫ​ര്‍ ച​രി​ത്ര​ത്തി​ലെ റി​ക്കാ​ര്‍​ഡ് തു​ക​യാ​യ 222 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് (2419 കോ​ടി രൂ​പ) ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പി​എ​സ്ജി​യി​ല്‍.

ഇ​നി നെ​യ്മ​ര്‍ ബ്ര​സീ​ല്‍ ജ​ഴ്‌​സി​യി​ല്‍ ഇ​ല്ല. 2010ല്‍ ​ന്യൂ​ജ​ഴ്‌​സി​യി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ങ്ങി​യ രാ​ജ്യാ​ന്ത​ര യാ​ത്ര​യ്ക്ക്, 2016ല്‍ ​അ​തേ വേ​ദി​യി​ല്‍ പ​ര്യ​വ​സാ​നം. അ​തേ​സ​മ​യം, പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​ര്‍ ആ​രം​ഭി​ച്ച സാ​ന്‍റോ​സ് ക്ല​ബ്ബി​നാ​യി ക​ളി തു​ട​രും...

"ഞാ​ന്‍ ശ്ര​മി​ച്ചു, ക​ഠി​ന​മാ​യി ശ്ര​മി​ച്ചു. മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് തു​ട​ങ്ങി​യ​ത്, ഇ​വി​ടെ​ത്ത​ന്നെ അ​വ​സാ​നി​പ്പി​ക്കു​ന്നു. ആ ​യാ​ത്ര (രാ​ജ്യാ​ന്ത​ര ക​രി​യ​ര്‍) ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നു''- നെ​യ്മ​ര്‍

Latest News

Corehub Up