Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NickHall

America

യേ​ശു​വി​ന്‍റെ ക​ര​ങ്ങ​ളി​ൽ ഭാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക: സു​വി​ശേ​ഷ​ക​ൻ നി​ക്ക് ഹാ​ൾ

 

ഡാ​ള​സ്: ജീ​വി​ത​ത്തി​ലെ ഭാ​ര​ങ്ങ​ളും ആ​ശ​ങ്ക​ക​ളും യേ​ശു​വി​ന്‍റെ ക​ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ച്ച് വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് സു​വി​ശേ​ഷ​ക​ൻ നി​ക്ക് ഹാ​ൾ ആ​ഹ്വാ​നം ചെ​യ്തു. അ​ഗ​പ്പേ ച​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​നാ​റാ​മ​ത് "എ​ഴു​ന്നേ​റ്റ് ഉ​ണ​ർ​ന്നു പ്ര​കാ​ശി​ക്കു​ക' ക​ൺ​വ​ൻ​ഷ​നി​ൽ ​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന ദുഃ​ഖ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും പ്രാ​ർ​ഥ​ന​യി​ലൂ​ടെ യേ​ശു​വി​ന്‍റെ സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും അ​വി​ടു​ത്തെ ക​രു​ത​ലി​ൽ ആ​ശ്ര​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ന്‍റെ കേ​ന്ദ്ര​വി​ഷ​യം.

സ്വ​ന്തം ശ​ക്തി​കൊ​ണ്ട് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദൈ​വ​ത്തി​ലു​ള്ള വി​ശ്വാ​സം കൈ​വി​ടാ​തെ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ആ​ഹ്വാ​ന​മാ​യി​രു​ന്നു യേ​ശു​വി​ന്‍റെ ക​ര​ങ്ങ​ളി​ൽ ഭാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക എ​ന്ന സ​ന്ദേ​ശം.

“ഞാ​ൻ ന​ല്ല പോ​ർ പൊ​രു​തി, ഓ​ട്ടം തി​ക​ച്ചു, വി​ശ്വാ​സം കാ​ത്തു” എ​ന്ന അ​പ്പോ​സ്ത​ല​നാ​യ പൗ​ലോ​സി​ന്റെ വാ​ക്കു​ക​ൾ (2 തി​മൊ​ഥെ​യൊ​സ് 4:7) ഉ​ദ്ധ​രി​ച്ച്, പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ വി​ശ്വാ​സ​ജീ​വി​ത​ത്തി​ലെ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ന സം​ഘ​ട​ന​യാ​യ പ​ൾ​സ് ഇ​വാ​ഞ്ച​ലി​സ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് നി​ക്ക് ഹാ​ൾ.

Latest News

Corehub Up