Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nida Khan

നാ​സി​ക് ടി​സി​എ​സ് പീ​ഡ​ന​ക്കേ​സ്: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി നി​ദാ ഖാ​ൻ പി​ടി​യി​ൽ

മും​ബൈ: രാ​ജ്യ​ശ്ര​ദ്ധ നേ​ടി​യ നാ​സി​ക് ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് ലൈം​ഗി​ക പീ​ഡ​ന, മ​ത​പ​രി​വ​ർ​ത്ത​ന​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ നി​ദാ ഖാ​ൻ അ​റ​സ്റ്റി​ലാ​യി. 40 ദി​വ​സ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നാ​സി​ക് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ക്രൈം​ബ്രാ​ഞ്ചും സം​യു​ക്ത​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് നി​ദാ ഖാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മേ​യ് ര​ണ്ടി​ന് നാ​സി​ക് സെ​ഷ​ൻ​സ് കോ​ട​തി ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ടി​സി​എ​സ് ബി​പി​ഒ യൂ​ണി​റ്റി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു, മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി, ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 

നി​ദാ ഖാ​ൻ ക​മ്പ​നി​യു​ടെ എ​ച്ച്​ആ​ർ ഹെ​ഡ് ആ​ണെ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും, അ​വ​ർ അ​വി​ടെ ജൂ​നി​യ​ർ ടെ​ലി​കോ​ള​ർ ആ​യി ജോ​ലി ചെ​യ്തിരു​ന്ന ആ​ളാ​ണെ​ന്ന് പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ടി​സി​എ​സ് നാ​സി​ക് യൂ​ണി​റ്റി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക​ളി​ലൂ​ടെ​യാ​ണ് കേ​സ് പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ഒ​രു ദ​ളി​ത് ജീ​വ​ന​ക്കാ​ര​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 

സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ ക്ര​മ​മാ​യ രീ​തി​യി​ലു​ള്ള 'ബ്രെ​യി​ൻ വാ​ഷിം​ഗ്' ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ നി​ദാ ഖാ​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. പി​ടി​യി​ലാ​യ നി​ദ​യെ ഉ​ട​ൻ ത​ന്നെ നാ​സി​ക്കി​ലെ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

Latest News

Corehub Up