ശ്രീനഗർ: ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും വിവാഹവാർത്ത പങ്കുവെച്ചത്. 56കാരനായ ഒമർ അബ്ദുള്ള വിവാഹചിത്രങ്ങൾ എക്സിൽ പങ്കുവെച്ച് ഒരു പുതിയ യാത്ര ആരംഭിച്ചു എന്ന കുറിപ്പും നൽകി.
ചടങ്ങിൽ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ഒമർ അബ്ദുള്ളയുടെ ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. 1994ൽ വിവാഹിതരായ ഇരുവരും 2009 മുതൽ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഒമർ കാഷ്മീരിൽ തുടർന്നപ്പോൾ ഭാര്യയും മക്കളും ഡൽഹിയിലായിരുന്നു.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ജൂലൈയിലാണ് സുപ്രീം കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചത്. പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ ഇരുവരും ധാരണയിലെത്തിയതിനെ തുടർന്നായിരുന്നു നടപടി.