Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nighttime

Malappuram

രാ​ത്രി​കാ​ല വൈ​ദ്യു​തി മു​ട​ക്കം: കെഎ​സ്ഇ​ബി​യു​ടെ ഫ്യൂ​സ് ഉൗ​രി യൂ​ത്ത് ലീ​ഗ്

മ​ല​പ്പു​റം: ക​ടു​ത്ത വേ​ന​ൽച്ചൂ​ടി​ൽ രാ​ത്രി​കാ​ല​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടു​ന്ന ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കി വൈ​ദ്യു​തി മു​ട​ക്കം തു​ട​രു​ന്ന കെഎ​സ്ഇ​ബി​യു​ടെ ഫ്യൂ​സ് ഉൗ​രി മു​സ്‌ലിം യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധം.

മ​ല​പ്പു​റം ഈ​സ്റ്റ് കെഎ​സ്ഇ​ബി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഉൗ​രി​മാ​റ്റി​യാ​യി​രു​ന്നു യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം.

മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ക​ന​ത്ത ചൂ​ടി​ൽ വൈ​ദ്യു​തി ഇ​ല്ലാ​തെ ജ​ന​ങ്ങ​ൾ വെ​ന്തു​രു​കു​ന്ന അ​വ​സ്ഥ അ​ധി​കൃ​ത​ർ അ​നു​ഭ​വി​ച്ച് അ​റി​യാ​നാ​ണ് ഫ്യൂ​സ് ഉൗ​രി പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്കും വൈ​ദ്യു​തി ല​ഭ്യ​ത​യ്ക്കും അ​നു​സൃ​ത​മാ​യി ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​യി​രു​ന്ന കെഎ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യ്ക്കി​ട​യാ​ക്കി​യ​തെ​ന്ന് യൂ​ത്ത് ലീ​ഗ് ആ​രോ​പി​ച്ചു.സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ കെഎ​സ്ഇ​ബി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

എ​ന്നാ​ൽ വൈ​ദ്യു​ത പ്ര​തി​സ​ന്ധി​യാ​ണ് നി​ല​വി​ലെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് മ​ല​പ്പു​റം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സ​മ​ര​ത്തി​ന് ശേ​ഷം ഫ്യൂ​സ് പു​നഃസ്ഥാ​പി​ച്ചു.

മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി കാ​ടേ​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ കു​ട്ടി മൊ​റ​യൂ​ർ, ട്ര​ഷ​റ​ർ സ​ഹ​ൽ വ​ട​ക്കും​മു​റി, ഭാ​ര​വാ​ഹി​ക​ളാ​യ സ​ദാ​ദ് കാ​ന്പ്ര, അ​ഫീ​ഫ് പ​റ​വ​ത്ത്, സി.​പി. സാ​ദി​ഖ​ലി, സു​ബൈ​ർ മൂ​ഴി​ക്ക​ൽ, പി.​കെ. ഫാ​സി​ൽ ക​രീം, ന​ബീ​ൽ അ​രി​ന്പ്ര, ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി.​എം. മ​ൻ​സൂ​ർ, മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹു​ൽ​ഹ​മീ​ദ് മൊ​റ​യൂ​ർ, എം​എ​സ്എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​കെ. ബു​ഷൈ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up