Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nikhil Death

Kannur

മാ​ട്ടൂ​ൽ മ​ട​ക്ക​ര​യി​ൽ സു​ഹൃ​ത്തി​നൊ​പ്പം ഉ​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ മ​ട​ക്ക​ര​യി​ൽ സു​ഹൃ​ത്തി​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ട​ക്ക​ര തെ​ക്ക് മു​ന​മ്പ് റോ​ഡി​ന് സ​മീ​പ​ത്തെ പ​ണ്ണേ​രി നി​ഖി​ലി​നെ​യാ​ണ് (35) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ട​ക്ക​ര തെ​ക്ക് മു​ന്പ് റോ​ഡി​ന് സ​മീ​പ​ത്തെ പ​ഴ​യി വീ​ടി​നു പി​റ​കി​ലാ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ നി​ഖി​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ശോ​ക​ൻ-​പ​രേ​ത​യാ​യ ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നി​ഖി​ലി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഇ​വി​ടെ ക​ണ്ടി​രു​ന്ന​താ​യി പ്ര​ദേ​ശ​ത്തു​ള്ള​വ​ർ പ​റ​ഞ്ഞു.

‌സു​ഹൃ​ത്തു​ക്ക​ളി​ൽ ര​ണ്ടു പേ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വി​ടെ​നി​ന്നു പോ​യി​രു​ന്നു. മ​റ്റൊ​രു സു​ഹൃ​ത്തി​നൊ​പ്പം നി​ഖി​ൽ ഇ​വി​ടെ കി​ട​ന്നു​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ​ർ​ന്ന​പ്പോ​ൾ നി​ഖി​ലി​ന് അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്ത് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണ​പു​രം പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ക​ണ്ണ​പു​രം സി​ഐ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. നി​ർ​ജ​ലീ​ക​ര​ണ​വും ഹൃ​ദ​യാ​ഘാ​ത​വു​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up