Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nilambur-Nayadampoyil

Malappuram

നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണം മ​ന്ദ​ഗ​തി​യി​ല്‍

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ ര​ണ്ടാം റീ​ച്ച് നി​ര്‍​മാ​ണം മെ​ല്ലെ​പ്പോ​ക്ക് കാ​ര​ണം ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ​ദു​രി​തം.

മൂ​ലേ​പ്പാ​ടം മു​ത​ല്‍ നാ​യാ​ടം​പൊ​യി​ല്‍ വ​രെ​യു​ള്ള 14 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്തെ നി​ര്‍​മാ​ണ​മാ​ണ് മ​ന്ദ​ഗ​തി​യി​ലാ​യ​ത്. റോ​ഡ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത് ഈ ​പാ​ത​യി​ല്‍ അ​പ​ക​ട സാ​ധ്യ​ത​യും വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്.

കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 74 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ര്‍​മാ​ണം.
ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്കാ​ണ് ക​രാ​ര്‍ ചു​മ​ത​ല. എ​ന്നാ​ല്‍ വി​ര​ലി​ല്‍ എ​ണ്ണാ​വു​ന്ന തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം വ​ച്ചാ​ണ് കോ​ടി​ക​ളു​ടെ പ​ദ്ധ​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. 2027 മാ​ര്‍​ച്ച് 31-ന​കം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട പ്ര​വൃ​ത്തി ഈ ​സ്ഥി​തി​യി​ലാ​ണെ​ങ്കി​ല്‍ 2029- ആ​യാ​ലും തീ​രി​ല്ലെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

അ​പ​ക​ട​ങ്ങ​ളി​ല്‍ വ​ര്‍​ധ​ന​വ്

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ നി​ല​വി​ലെ പൊ​ട്ടി​പൊ​ളി​ഞ്ഞ റോ​ഡ് ന​ന്നാ​ക്കാ​നും അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ടി​പ്പ​ര്‍ ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ചാ​ണ് എ​ട​ക്ക​ര നാ​രേ​ക്കാ​വ് സ്വ​ദേ​ശി ഷെ​റി​ന്‍ മ​രി​ച്ച​ത്.
ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മേ​ഖ​ല​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഏ​ക കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി

ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ വാ​ളം​തോ​ട്, നാ​യാ​ടം​പൊ​യി​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

ക​ക്കാ​ടം​പൊ​യി​ലി​ല്‍ നി​ന്ന് ഈ ​ഭാ​ഗ​ത്തേ​ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് മ​ല​ബാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ ക​ക്കാ​ടം​പൊ​യി​ലി​ന്‍റെ വി​ക​സ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു.

ഒ​ന്‍​പ​ത് ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ളും 500-ലേ​റെ ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ദി​നം​പ്ര​തി ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.

മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ മു​ന്‍​കൈ​യ്യെ​ടു​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഇ​ഴ​യു​ന്ന​തി​ല്‍ നാ​ട്ടു​കാ​രി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം, മൈ​ലാ​ടി​പാ​ലം മു​ത​ല്‍ മൂ​ലേ​പാ​ടം വ​രെ​യു​ള്ള ഒ​ന്നാം റീ​ച്ചി​ന്‍റെ നി​ര്‍​മാ​ണം നി​ല​വി​ല്‍ വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up