Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NineBills

52 മി​​​​നി​​​​റ്റ് ഒ​​​​മ്പ​​​​ത് ബി​​​​ല്ലു​​​​ക​​​​ള്‍ പാ​​​​സാ​​​​ക്കി

ന്യൂ​​​​ഡ​​​​ല്‍​ഹി: അ​​​​മി​​​​ത് ഷാ ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ​​​ബ​​​​ഹ​​​​ള​​​​ത്തി​​​​നി​​​​ടെ ച​​​​ര്‍​ച്ച​​​കൂ​​​​ടാ​​​​തെ കേ​​​​ര​​​​ളം എ​​​​ന്ന് പേ​​​​രുമാ​​​​റ്റി​​​​യ ബി​​​​ല്ലും നാ​​​​ഷ​​​​ണ​​​​ല്‍ കോ- ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ര്‍​പ​​​റേ​​​​ഷ​​​​ന്‍ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലും, ലോ​​​​ക്‌​​​​സ​​​​ഭ​​​​യും ട്രൈ​​​​ബ്യൂ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യും സു​​​​താ​​​​ര്യ​​​​ത​​​​യും വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നാ​​​​ഷ​​​​ണ​​​​ല്‍ ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍​സ് ക​​​​മ്മീ​​​​ഷ​​​​ന്‍ രൂ​​​​പവത്കരണ ബി​​​​ല്ലും രാ​​​​ജ്യ​​​​സ​​​​ഭ​​​​യും ഇ​​​​ന്ന​​​​ലെ ച​​​​ര്‍​ച്ച​​​കൂ​​​​ടാ​​​​തെ ശ​​​​ബ്‌​​​ദ​​​​വോ​​​​ട്ടോ​​​​ടെ പാ​​​​സാ​​​​ക്കി പി​​​​രി​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കി​​​​ടെ വെ​​​​റും 52 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ല്‍ ഒ​​​​മ്പ​​​​ത് ബി​​​​ല്ലു​​​​ക​​​​ളാണ് ലോ​​​​ക്‌​​​​സ​​​​ഭ പാ​​​​സാ​​​​ക്കിയത്.

ശ​​​​രാ​​​​ശ​​​​രി ഒ​​​​രു ബി​​​​ല്ലി​​​​ന് ആ​​​​റു മി​​​​നി​​​​റ്റി​​​​ല്‍ താ​​​​ഴെ സ​​​​മ​​​​യം. വെ​​​​റും ഒ​​​​രു മി​​​​നി​​​​റ്റി​​​​ലാ​​​​ണ് പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ജ​​​​ന​​​​ന-​​​മ​​​​ര​​​​ണ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. ലോ​​​​ക്സ​​​​ഭ ഇ​​​​തു​​​​വ​​​​രെ പാ​​​​സാ​​​​ക്കി​​​​യ 11 ബി​​​​ല്ലു​​​​ക​​​​ളി​​​​ല്‍ ര​​​​ണ്ടെ​​​​ണ്ണ​​​​ത്തി​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണു ച​​​​ര്‍​ച്ച ന​​​​ട​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്ത് ദൂ​​​​ര​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന സു​​​​പ്ര​​​​ധാ​​​​ന ബി​​​​ല്ലു​​​​ക​​​​ളി​​​​ല്‍ ച​​​​ര്‍​ച്ച ന​​​​ട​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ പൊ​​​​തു​​​​ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്താ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ടും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടും സ്പീ​​​​ക്ക​​​​ര്‍ ഓം ​​​​ബി​​​​ര്‍​ള അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.

Latest News

Corehub Up