കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രിന്റിംഗ്, പാക്കേജിംഗ്, സൈനേജ്, വിഷ്വൽ കമ്യൂണിക്കേഷൻ മേഖലകളിലെ വ്യാപാരമേളകളായ പ്രിന്റ് എക്സ്പോ ചെന്നൈയും മീഡിയ എക്സ്പോ ചെന്നൈയും ഒന്പതു മുതൽ 11 വരെ നടക്കും.
ചെന്നൈ ട്രേഡ് സെന്ററിൽ നടക്കുന്ന മേളയിൽ, 200ലധികം പ്രദർശകരും 400ലധികം ബ്രാൻഡുകളും 550ലധികം ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും.
11,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കുന്ന മേള പ്രിന്റിംഗ്, പരസ്യം, ബ്രാൻഡിംഗ്, പാക്കേജിംഗ്, സൈനേജ് മേഖലകളിലെ ഏറ്റവും വലിയ ബിസിനസ് വേദികളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.