സുല്‍ത്താന്‍ ബത്തേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ മികച്ച നേട്ടവുമായി ബത്തേരി നിര്‍മല്‍ ജ്യോതി സ്പെഷ്യല്‍ സ്കൂള്‍. വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ എ ഗ്രേഡ് കരസ്ഥമാക്കി വിദ്യാലയത്തിന്റെ അഭിമാനമായി.
നാടോടിനൃത്തത്തില്‍ നിതിന്‍ മാധവന്, ചിത്രരചനയില്‍ ലളിത് കൃഷ്ണ, ഉപകരണ സംഗീതത്തില്‍ വി.സി. ഡയസ് എന്നിവരാണ് എ ഗ്രേഡ് നേടിയത്. പരിമിതികളെ മറികടന്ന് കഴിവും കഠിനാധ്വാനവും കൊണ്ട് സംസ്ഥാനതലത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും പിടിഎ ഭാരവാഹികളും അഭിനന്ദിച്ചു.