x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: നി​ര്‍​മ​ല്‍ ജ്യോ​തി​ക്ക് തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ടം

വെബ് ഡെസ്ക്
Published: November 10, 2026 05:49 AM IST | Updated: November 10, 2026 05:49 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മി​ക​ച്ച നേ​ട്ട​വു​മാ​യി ബ​ത്തേ​രി നി​ര്‍​മ​ല്‍ ജ്യോ​തി സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍. വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി.

നാ​ടോ​ടി​നൃ​ത്ത​ത്തി​ല്‍ നി​തി​ന്‍ മാ​ധ​വ​ന്‍, ചി​ത്ര​ര​ച​ന​യി​ല്‍ ല​ളി​ത് കൃ​ഷ്ണ, ഉ​പ​ക​ര​ണ സം​ഗീ​ത​ത്തി​ല്‍ വി.​സി. ഡ​യ​സ് എ​ന്നി​വ​രാ​ണ് എ ​ഗ്രേ​ഡ് നേ​ടി​യ​ത്. പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ക​ഴി​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റും അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​ഭി​ന​ന്ദി​ച്ചു.

Tags : Nirmal Jyothi Nattuvishesham Districtnews

Recent News

Corehub Up