മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു.
പുല്‍പ്പള്ളി: പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ബത്തേരി ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളൊരുക്കിയ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രകാശ്, ലിസി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍, ഗീത കുഞ്ഞികൃഷ്ണന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എസ്. സതി, കെ. എല്‍. പൗലോസ്, എന്‍.യു. ഉലഹന്നാന് എന്നിവര്‍ പ്രസംഗിച്ചു.