x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​പ്പം ചേ​രാം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: November 10, 2026 05:56 AM IST | Updated: November 10, 2026 05:56 AM IST

സി.​കെ. കാ​സിം എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ട​ഞ്ചേ​രി:​വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന 'ഒ​പ്പം ചേ​രാം' പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​ന​വും ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണ​വും ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സി.​കെ. കാ​സിം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് റൂ​ബി മ​ർ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ച​ട​ങ്ങി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ൻ​എ​സ്എ​സ്. തി​രു​വ​മ്പാ​ടി ക്ല​സ്റ്റ​ർ കോ​ർ​ഡി​നേ​റ്റ​റും ക​രു​വ​ൻ​പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ച​രി​ത്രാ​ധ്യാ​പ​ക​നു​മാ​യ ടി.​ര​തീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി.​എ​ൻ​എ​സ്എ​സ്. മാ​ന​സ​ഗ്രാ​മ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന അ​ർ​ഹ​യാ​യ ഗു​ണ​ഭോ​ക്താ​വി​ന് എം​എ​ൽ​എ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് ത​യ്യ​ൽ മെ​ഷീ​ൻ കൈ​മാ​റി.
വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ജ​നാ​ധി​പ​ത്യ​ബോ​ധം, പൗ​ര​ബോ​ധം, വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം എ​ന്നി​വ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളി​ൽ രൂ​പീ​ക​രി​ച്ച ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മെ​ൽ​വി​ൻ എ​സ്ഐ​സി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ൽ​സ​ൺ ത​റ​പ്പേ​ൽ, റെ​ജി ത​മ്പി, ബി​ന്ദു ജോ​ർ​ജ്, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി സി​സ്റ്റ​ർ സു​ധ​ർ​മ്മ എ​സ്ഐ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Inauguration Nattuvishesham Districtnews

Recent News

Corehub Up