x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കും വ​രെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ തു​ട​രും

വെബ് ഡെസ്ക്
Published: November 10, 2026 05:52 AM IST | Updated: November 10, 2026 05:52 AM IST

ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ന്ന​തു​വ​രെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും ദൗ​ത്യം വി​ജ​യ​ക​ര​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി​യി​ൽ 2.7 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന പൊ​ലി​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ​യും 3.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച പു​തി​യ ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ​യും ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദൗ​ത്യ​ത്തി​ലൂ​ടെ ഇ​തു​വ​രെ 15,742 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും 13,500 ല​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

കാ​പ്പ​നി​യ​മ പ്ര​കാ​രം 60 പേ​രെ​യും ക​രു​ത​ൽ ത​ട​ങ്ക​ലി​ലൂ​ടെ 45 ല​ധി​കം ആ​ളു​ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്നു. കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 200 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ പൊ​ലി​സു​മാ​യി ചേ​ർ​ന്ന് ല​ഹ​രി​ക​ട​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള പൊ​ലി​സ് ഇ​ന്ത്യ​യി​ലെ പൊ​ലി​സി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പൊ​ലി​സ് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​ലി​സ്, ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫി​സു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ, ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലി​സ് പു​ട്ട വി​മ​ലാ​ദി​ത്യ, ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ർ​ത്തി​ക്, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ർ, മേ​ഖ​ല ഫ​യ​ർ ഓ​ഫി​സ​ർ പി. ​ര​ഞ്ജി​ത്ത്, മാ​ന​ന്ത​വാ​ടി എ​എ​സ്പി ബി. ​കാ​ർ​ത്തി​ക്, ന​ഗ​ര​സ​ഭാം​ഗം പി.​കെ. ഹം​സ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : 'Operation Tufan' Nattuvishesham Districtnews

Recent News

Corehub Up