ഫ്ലാഗ് ഓഫും താക്കോൽദാനവും ഫാത്തിമ തഹ്ലിയ എംഎൽഎ നിർവഹിക്കുന്നു.
പേരാമ്പ്ര:പേരാമ്പ്ര നിയോജകമണ്ഡലത്തിൽ അഞ്ച് 108 ആംബുലൻസുകൾ സർക്കാർ അനുവദിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി, ചക്കിട്ടപ്പാറ,ചങ്ങരോത്ത് നൊച്ചാട്, അരിക്കുളം എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കുമാണ് ആംബുലൻസ് അനുവദിച്ചത്.
താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 12 മണിക്കുറും ആംബുലൻസിന്റെ സേവനം ലഭ്യമാകും. പേരാമ്പ്ര ടൗൺഹാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആംബുലൻസുകളുടെ ഫ്ലാഗ് ഓഫും താക്കോൽ കൈമാറ്റവും ഫാത്തിമ തഹിലിയ എംഎൽഎ നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ്, ഷിജി കൊട്ടാരക്കൽ, രമണി, ജന പ്രതിനിധികളായ രാജൻ മരുതേരി, സന്തോഷ് കോശി, ആർ.കെ. രജീഷ് കുമാർ, വി.വി.എം. ബഷീർ, വി.കെ. നാസിദ, ജസീല വാഴയിൽ, അരവിന്ദൻ, ഡിപിഎം ഡോ. അഫ്സൽ, ഡോ. വിഭ, ഡോ. രാജു രാഘവൻ, മനോജ് എടാണി, പി.വാസു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : ambulances Nattuvishesham Districtnews