x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​യാ​ട് പ​ടി​ക്ക​ൽ​വ​യ​ലി​ലെ ബൈ​ക്ക് അ​പ​ക​ടം; പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 10, 2026 06:03 AM IST | Updated: November 10, 2026 06:03 AM IST

ബാ​ലു​ശേ​രി: ത​ല​യാ​ട് പ​ടി​ക്ക​ൽ​വ​യ​ലി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ട് പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ക്കു​ക​യും നാ​ട്ടു​കാ​രോ​ട് സം​ഭ​വ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ക​യും​ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തു​മ​ണി​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം.​

വ​യ​ല​ട​യി​ൽ നി​ന്നും എ​ക​രൂ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്നു​പേ​രാ​ണ് ബൈ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.
ഉ​ണ്ണി​കു​ളം എ​ക​രൂ​ൽ ക​രു​വാ​റ്റ​ക്കു​ന്നു​മ്മ​ൽ ഷി​ജു-​സി​ന്ധു ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ അ​ജ​യ് (18), പേ​രാ​മ്പ്ര മു​തു​കാ​ട് വെ​ള്ളാ​ട് റീ​ന​യു​ടെ മ​ക​ൻ ശ്രീ​രാ​ഗ് (24)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ക​രൂ​ൽ ക​രു​വാ​റ്റ​ക്കു​ന്നു​മ്മ​ൽ ന​കു​ല​ൻ-​അ​നി​ത ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ ആ​ന​ന്ദ് (19) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി ത്സ​യി​ലാ​ണ്.​ഇ​ടി​യു​ടെ ആ​ഘാ​ത ത്തി​ൽ മൂ​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.
ശ​ബ്ദം​കേ​ട്ട് ഓ​ടി യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​വ​രെ ഉ​ട​ൻ​ത​ന്നെ പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : investigation underway. Nattuvishesham Districtnews

Recent News

Corehub Up