x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല: വ​ട​ക​ര​യി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി

വെബ് ഡെസ്ക്
Published: November 10, 2026 06:05 AM IST | Updated: November 10, 2026 06:05 AM IST

വ​ട​ക​ര: വ​ട​ക​ര​യി​ല്‍ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നു​മാ​യി കെ.​കെ. ര​മ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​ര്‍​ന്നു. വി​വി​ധ വ​കു​പ്പു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

സ്‌​കൂ​ളു​ക​ളി​ല്‍ ശു​ചി​ത്വ​വും സു​ര​ക്ഷി​ത​മാ​യ കു​ടി​വെ​ള്ള ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കു​ക, കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ല്‍​ക്ക​ര​ണം ശ​ക്ത​മാ​ക്കു​ക, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ന​ല്‍​കി. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​നും ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ഴി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല, ഏ​റാ​മ​ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ, ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​അ​നി​ത, ചോ​റോ​ട് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​വി. അ​നു​ശ്രീ, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ചെ​റി​യാ​ന്‍, ഡി​എം​ഒ ഡോ. ​രാ​ജേ​ഷ്, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ സു​രേ​ന്ദ്ര​ന്‍, ഡോ. ​അ​ബ്ദു​ള്‍ ന​സീ​ര്‍, ഡോ. ​ഡെ​യ്സി ഗോ​രെ, എ​ഇ​ഒ​മാ​രാ​യ സു​നി​ല്‍, സ​പ്ന ജൂ​ലി​യ​റ്റ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Vadakara Nattuvishesham Districtnews

Recent News

Corehub Up