കൂടരഞ്ഞി അങ്ങാടിയിൽ നടന്ന കേരളോത്സവ വിളംബരറാലി.
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ച് കൂടരഞ്ഞിയിൽ വിപുലമായ ജനകീയ വിളംബരറാലി സംഘടിപ്പിച്ചു.എസ്എംഎ. (സ്പൈനൽ മസ്കുലർ അട്രോഫി) രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് പണം സമാഹരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു റാലി.
കൂടരഞ്ഞി പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ വിദ്യാർഥികൾ, ഹരിതകർമസേനാംഗങ്ങൾ, ആശാ പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രവർത്തകർ, കലാ-കായിക പ്രവർത്തകർ, വ്യാപാരികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു റാലി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിഷ ബി.ഷിയാസ് അധ്യക്ഷത വഹിച്ചു. നിസാറ ബീഗം, ജെയിംസ് വേളാശ്ശേരി, ജിമ്മി ജോസ് പൈമ്പിള്ളി, സക്കീന സലിം, വിനോദ് മഞ്ഞപ്പാറ, ഷിബ റോയ്, റോയ് ആക്കേൽ, ജയേഷ് സ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Koodaranji Nattuvishesham Districtnews