x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​വ​ന​പ​ദ്ധ​തി​യി​ൽ വീ​ട് ല​ഭി​ച്ച​വ​ർ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: November 10, 2026 06:07 AM IST | Updated: November 10, 2026 06:07 AM IST

കോ​ഴി​ക്കോ​ട് : സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ വീ​ടു​ക​ൾ ല​ഭി​ച്ചി​ട്ടും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം താ​മ​സി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ കെ​എ​സ്ഇ​ബി​യു​ടെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ഇ​ക്കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​ര​മാ​യി ക​ണ​ക്ഷ​ൻ ന​ൽ​ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.​കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ബേ​പ്പൂ​ർ ത​മ്പു​രാ​ൻ​പ​ടി-​മാ​റാ​ട് പ്ര​ദേ​ശ​ത്തെ മൂ​ന്ന് ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളാ​ണ് വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യാ​തെ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്.

പു​തി​യ വീ​ടു​ക​ളി​ലേ​ക്ക് സ​മീ​പ​ത്തെ റ​വ​ന്യു ഭൂ​മി​യി​ലൂ​ടെ ലൈ​ൻ വ​ലി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വൈ​കു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ​ഒ​സി ന​ൽ​കി​യി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ കൂ​ലി​പ്പ​ണി ചെ​യ്ത് ജീ​വി​ക്കു​ന്ന ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​നാ​വു​ന്നി​ല്ല. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യോ കൃ​ത്യ​വി​ലോ​പ​മോ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. 25 ന് ​കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Tags : Electricity connections Nattuvishesham Districtnews

Recent News

Corehub Up