യോഗത്തില്‍ കെ. ജയന്ത് എംഎല്‍എ സംസാരിക്കുന്നു.
കോഴിക്കോട്: ജില്ലയില്‍ എച്ച്പിവി വാക്സിനേഷന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഷീല്‍ഡ് ക്യാമ്പയിന്റെ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലതല യോഗം അഡ്വ. കെ. ജയന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്നു.
മെഡിക്കല്‍ കോളജിലെ നിപ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് റെസിലിയന്‍സില്‍ നടന്ന യോഗത്തില്‍ വാക്സിനേഷന്റെ പ്രാധാന്യവും ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്ത് കര്‍മപദ്ധതിക്ക് രൂപം നല്കി. വിദ്യാലയങ്ങളില്‍ നടപ്പിലാക്കേണ്ട ബോധവത്കരണ പരിപാടികളും വാക്സിന് നല്കുന്ന തീയതികളും യോഗം വിലയിരുത്തി.ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ജില്ലാ ആര്‍സിഎച്ച്. ഓഫീസര്‍ ഡോ. നവ്യ തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.