x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​തി​ക​ളി​ലേ​റെ​യും കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്

വെബ് ഡെസ്ക്
Published: November 10, 2026 06:16 AM IST | Updated: November 10, 2026 06:16 AM IST

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സം​സ്ഥാ​ന വ​യോ​ജ​ന ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗി​ല്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന വ​യോ​ജ​ന ക​മ്മി​ഷ​ന്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ​രാ​തി പ​രി​ഹാ​ര സി​റ്റിം​ഗി​ല്‍ 33 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​റ്റിം​ഗി​ന് ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. കെ. ​സോ​മ​പ്ര​സാ​ദ്, അം​ഗം അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വ​യോ​ജ​ന സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നു​ള്ള വി​വി​ധ നി​വേ​ദ​ന​ങ്ങ​ളും സി​റ്റിം​ഗി​ല്‍ സ്വീ​ക​രി​ച്ചു. ക​മ്മി​ഷ​നു ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണെ​ന്ന് അ​ധ്യ​ക്ഷ​ന്‍ വ്യ​ക്ത​മാ​ക്കി.
‌

മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ മ​ക്ക​ള്‍ കൃ​ത്യ​മാ​യി സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ല്‍ ല​ഭി​ച്ച​ത്. പെ​ന്‍​ഷ​ന്‍ ല​ഭ്യ​ത​യി​ലെ ത​ട​സ​ങ്ങ​ള്‍, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച തു​ക തി​രി​കെ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ, ക​രാ​റേ​റ്റെ​ടു​ത്ത് പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​തി​രി​ക്ക​ല്‍, വാ​ട​ക ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വീ​ടൊ​ഴി​യാ​ത്ത സാ​ഹ​ച​ര്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി.
മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും നി​യ​മ​ത്തി​ലെ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ വൊ​ള​ന്‍റ​റി ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം അ​ത്യാ​വ​ശ്യ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
വ​യോ​ജ​ന നി​യ​മ​പ്ര​കാ​രം ആ​ര്‍​ഡി​ഒ അ​ധ്യ​ക്ഷ​നാ​യു​ള്ള മെ​യി​ന്‍റ​ന​ന്‍​സ് ട്രി​ബ്യൂ​ണ​ലു​ക​ള്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വി​ടെ എ​ത്തു​ന്ന പ​രാ​തി​ക​ളി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്.
ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​ഡി​ഒ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രു​ന്നു.
ട്രൈ​ബ്യൂ​ണ​ലു​ക​ളി​ലെ പ​രാ​തി പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​ര്‍​ഡി​ഒ ഓ​ഫീ​സു​ക​ളി​ല്‍ പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ശു​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചു.

മു​തി​ര്‍​ന്ന പൗ​ര​ര്‍ നേ​രി​ടു​ന്ന ഏ​ത് പ്ര​ശ്ന​ത്തി​ലും ക​മ്മി​ഷ​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്. മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന മ​റ്റ് വി​ഷ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്നു​ണ്ട്. പു​തു​താ​യി രൂ​പീ​ക​രി​ച്ച വ​യോ​ജ​ന വ​കു​പ്പ് മു​തി​ര്‍​ന്ന പൗ​ര​രു​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ധ​യ​ക്ഷ​ന്‍ പ​റ​ഞ്ഞു.
വ​യോ​ജ​ന ക​മ്മി​ഷ​നി​ല്‍ നേ​രി​ട്ടോ ഇ-​മെ​യി​ല്‍ വ​ഴി​യോ പ​രാ​തി​ക​ള്‍ ന​ല്‍​കാ​വു​ന്ന​താ​ണ്. വി​ലാ​സം: കേ​ര​ള സം​സ്ഥാ​ന വ​യോ​ജ​ന ക​മ്മീ​ഷ​ന്‍, ഹാ​ന്‍​ടെ​ക്സ് ബി​ല്‍​ഡിം​ഗ്, ഓ​വ​ര്‍​ബ്രി​ഡ്ജ്-​ത​മ്പാ​നൂ​ര്‍ റോ​ഡ്, തി​രു​വ​ന​ന്ത​പു​രം-695001. ഫോ​ണ്‍: 0471-2960100,

Tags : family issues. Nattuvishesham Districtnews

Recent News

Corehub Up