ബാലുശേരി: തലയാട് പടിക്കൽവയലിൽ ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേര് മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തെത്തിയ പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയും നാട്ടുകാരോട് സംഭവത്തെ കുറിച്ച് ചോദിച്ചറിയുകയുംചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
വയലടയിൽ നിന്നും എകരൂൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.
ഉണ്ണികുളം എകരൂൽ കരുവാറ്റക്കുന്നുമ്മൽ ഷിജു-സിന്ധു ദമ്പതിമാരുടെ മകൻ അജയ് (18), പേരാമ്പ്ര മുതുകാട് വെള്ളാട് റീനയുടെ മകൻ ശ്രീരാഗ് (24)എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന എകരൂൽ കരുവാറ്റക്കുന്നുമ്മൽ നകുലൻ-അനിത ദമ്പതിമാരുടെ മകൻ ആനന്ദ് (19) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികി ത്സയിലാണ്.ഇടിയുടെ ആഘാത ത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു.
ശബ്ദംകേട്ട് ഓടി യെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻതന്നെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.