യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം ഉദ്ഘാടനം ചെയ്യുന്നു.
മുക്കം: കൊടിയത്തൂർ പഞ്ചയത്തിൽ കോഴി മാലിന്യം സംസ്ക്കരിക്കുന്നതിന് സംവിധാനമായി. കോഴിവ്യാപാരികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കോഴിമാലിന്യം കൊണ്ടുപോകുന്ന എജൻസിയായ എക്കോ ഗ്രീൻ റെൻഡറിംഗ് പ്ലാന്റുമായി കരാറിൽ എർപ്പെടുന്നതിനും പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ കോഴി വ്യാപാരികളും കരാറിലേർപ്പെടുന്നതിനും തിരുമാനിച്ചു.ലൈസൻസ് എടുക്കാതെ വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനും തീരുമാനമായി.യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ഹസീന പുതിയോട്ടില്‍ പി.കെ.സുഹാസ് , അസി. സെക്രട്ടറി അബ്ദുൾ ഗഫൂർ, ഹെൽത്ത് ഇൻസ്പെകടർ സി.റിനിൽ എന്നിവർ പങ്കെടുത്തു.
Tags : Kodiyathur Nattuvishesham Districtnews