x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഭ്യ​ന്ത​ര​മ​ന്ത്രിക്ക് ജില്ലയിൽ സ്വീ​ക​ര​ണം ന​ല്‍​കി

വെബ് ഡെസ്ക്
Published: November 10, 2026 05:51 AM IST | Updated: November 10, 2026 05:51 AM IST

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ജി​ല്ലാ​കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍​കി​യ​പ്പോ​ള്‍.

ക​ല്‍​പ്പ​റ്റ: ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ല​ക്കി​ടി​യി​ലും ജി​ല്ലാ​കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ലും സ്വീ​ക​ര​ണം ന​ല്‍​കി. രാ​വി​ലെ 11 ഓ​ടെ ല​ക്കി​ടി​യി​ലെ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ജി​ല്ലാ​കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്വീ​ക​ര​ണ​യോ​ഗം ന​ട​ത്തി.

വ​യ​നാ​ടി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് പ്ര​ത്യേ​ക താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നും കാ​ര്‍​ഷി​ക പ്ര​ശ്‌​ന​ങ്ങ​ള​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ല​ക്കി​ടി​യി​ലും ഡി​സി​സി​യി​ലും ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ്, കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ​പി​സി​സി മെം​ബ​ര്‍​മാ​രാ​യ പി.​പി. ആ​ലി, കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, കെ.​ഇ. വി​ന​യ​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, എ​ന്‍.​കെ. വ​ര്‍​ഗീ​സ്, എം.​സി. സെ​ബാ​സ്റ്റ്യ​ന്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : Home Minister Nattuvishesham Districtnews

Recent News

Corehub Up