x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു


Published: November 10, 2026 05:45 AM IST | Updated: November 10, 2026 05:45 AM IST

വി​ജ​യോ​ത്സ​വം ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്കാ​രം നേ​ടി​യ എ​ട​വ​ക മൂ​ളി​ത്തോ​ട് നാ​ഷ​ണ​ൽ എ​ൻ​പി സ്കൂ​ളി​ൽ "ശ്രേ​ഷ്ഠം 2026’ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​മാ​ണ് സ്കൂ​ളി​നെ തേ​ടി​യെ​ത്തി​യ​ത്. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ​യും ജി​ല്ലാ​ത​ല​ത്തി​ൽ അ​ന്പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് സ്കൂ​ളി​നു ല​ഭി​ച്ച​ത്. പ​രി​പാ​ടി ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ മ​രി​യ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​മാ​യ ഷേ​ണ്‍​സ്റ്റാ​ട്ട് സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി​യു​ടെ കീ​ഴി​ൽ പാ​ഠ്യ​പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ പു​ല​ർ​ത്തി​യ മി​ക​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ദ്യാ​ല​യ​ത്തി​ന് ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

1951ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വി​ദ്യാ​ല​യ​ത്തി​ൽ 250 കു​ട്ടി​ക​ളും 13 അ​ധ്യാ​പ​ക​രു​മാ​ണു​ള്ള​ത്. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ൽ​സ​ണ്‍ തൂ​പ്പു​ങ്ക​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ന്ന​മ്മ ജോ​സ്, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ ബാ​ല​ൻ, ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി കോ​ട്ടാ​യി​ൽ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, എ​ഇ​ഒ എം. ​സു​നി​ൽ​കു​മാ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​എം. സെ​ബാ​സ്റ്റ്യ​ൻ, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ സി​നി ഫ്രാ​ൻ​സി​സ്, ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : celebration was Nattuvishesham Districtnews

Recent News

Corehub Up