മാനന്തവാടി: പരിമിതികളെ സാധ്യതകളാക്കി സര്‍ഗാത്മകതയുടെ വേറിട്ട ലോകം തീര്‍ക്കുകയാണ് കൃഷ്ണന് കുമ്പളേരി. ജില്ലയിലെ വിവിധ കലാ-കായിക-ശാസ്ത്ര മേളകളുടെ ലോഗോ രൂപകല്പനയിലൂടെ ശ്രദ്ധേയനാകുകയാണ് ഭിന്നശേഷിക്കാരനായ ഇദ്ദേഹം. ചീരാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റാണ് കൃഷ്ണന്. കുമ്പളേരി സ്വദേശിയാണ്.
ഈ വര്‍ഷം മാത്രം മാനന്തവാടി ഉപജില്ലാ കായികമേള, ബത്തേരി ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികമേള, ജില്ലാ ശാസ്ത്രോത്സവം എന്നിവയുടെ ലോഗോ തയാറാക്കിയത് കൃഷ്ണനാണ്. ഓരോ മേളയുടെയും ആശയവും പ്രത്യേകതയും ഉള്‍ക്കൊള്ളുന്ന ലോഗോയാണ് ഇദ്ദേഹം ഒരുക്കുന്നത്. പരിമിതികളെ കഴിവും കഠിനാധ്വാനവും കൊണ്ടാണ് കൃഷ്ണന് മറികടക്കുന്നത്.