x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 10, 2026 06:01 AM IST | Updated: November 10, 2026 06:01 AM IST

തി​രു​വ​മ്പാ​ടി എം​എ​ൽ​എ സി.​കെ. കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി : മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന മു​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വേ​ദി മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.
പ​തി​ന​ഞ്ചോ​ളം വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. തി​രു​വ​മ്പാ​ടി സെ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, യു​പി. സ്കൂ​ൾ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ്ര​ധാ​ന വേ​ദി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ക​ലോ​ല്‍​സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ നാ​ടോ​ടി​നൃ​ത്തം, സം​ഘ​നൃ​ത്തം, വ​ട്ട​പ്പാ​ട്ട്, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, ച​വി​ട്ടു​നാ​ട​കം, ഭ​ര​ത​നാ​ട്യം, മാ​പ്പി​ള​പ്പാ​ട്ട് തു​ട​ങ്ങി വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ണാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ എ​ത്തി​യ​തോ​ടെ വേ​ദി​ക​ൾ സ​ജീ​വ​മാ​യി.​സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ബ്ദു​ള്‍ അ​ക്ബ​ർ, മു​ക്കം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി. ​ദീ​പ്തി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത, പ്രീ​തി രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Arts Festival Begins Nattuvishesham Districtnews

Recent News

Corehub Up