Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nirmala Sitharaman

പശ്ചിമേഷ്യൻ പ്രതിസന്ധി: മൂന്ന് ‘എഫു’കളിൽ ശ്രദ്ധ ചെലുത്തണമെന്ന് ധനമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്‌​​​ടി​​​ച്ച സാ​​​ന്പ​​​ത്തി​​​ക ആ​​​ഘാ​​​ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ രാ​​​ജ്യം മൂ​​​ന്ന് ‘എ​​​ഫു’ക​​​ളി​​​ൽ ശ്ര​​​ദ്ധ ചെ​​​ലു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ.

ഫ്യു​​​വ​​​ൽ (ഇ​​​ന്ധ​​​നം), ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ (വ​​​ളം), ഫോ​​​റി​​​ൻ എ​​​ക്സ്ചേ​​​ഞ്ച് (വി​​​ദേ​​​ശ​​​നാ​​​ണ്യം) എ​​​ന്നീ മൂ​​​ന്ന് എ​​​ഫു​​​ക​​​ളി​​​ൽ ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ഹ്വാ​​​നം.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഗു​​​രു​​​ത​​​രം ച​​​ല​​​നം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി രാ​​​ജ്യ​​​ത്തോ​​​ടു ന​​​ട​​​ത്തി​​​യ ചെ​​​ല​​​വു​​​ചു​​​രു​​​ക്ക​​​ൽ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു സ​​​മാ​​​ന​​​മാ​​​യാ​​​ണ് ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​വും.

രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യ്ക്കു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ​​​നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​നു​​​ള്ള ക​​​ഴി​​​വ് ഇ​​​പ്പോ​​​ഴു​​​മു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ, എ​​​ല്ലാം ത​​​ക​​​രു​​​ക​​​യാ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചെ​​​ല​​​വു​​​ചു​​​രു​​​ക്ക​​​ൽ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​വ​​​ർ ശ​​​രി​​​യാ​​​യ പ്ര​​​വൃ​​​ത്തി​​​യ​​​ല്ല ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് മും​​​ബൈ​​​യി​​​ൽ ഒ​​​രു ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വെ നി​​​ർ​​​മ​​​ല കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഭീ​​​തി പ​​​ര​​​ത്തു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തി​​​നു താ​​​ങ്ങാ​​​നാ​​​കി​​​ല്ല. ന​​​മ്മു​​​ടെ വാ​​​ക്കു​​​ക​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​വൃ​​​ത്തി​​​ക​​​ളി​​​ലൂ​​​ടെ​​​യും ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും നി​​​ർ​​​മ​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

ബ​ജ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തി; വി​മ​ർ​ശ​ന​വു​മാ​യി ബി​എം​എ​സ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് ബി​എം​എ​സ്. തൊ​ഴി​ലാ​ളി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തി​യ ബ​ജ​റ്റാ​ണി​തെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ബ​ജ​റ്റ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ബിഎം​എ​സ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടാ​കാം. പ​ക്ഷേ മ​തി​യാ​യ വേ​ത​ന​വും സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ ജോ​ലി സ​മ​ഗ്ര വി​ക​സ​നം കൊ​ണ്ടു​വ​രി​ല്ല. പ്ര​ധാ​ന തൊ​ഴി​ൽ വി​ഷ​യ​ങ്ങ​ളി​ൽ ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടെ​ന്നും ബിഎം​എ​സ് വ്യ​ക്ത​മാ​ക്കി. അ​ങ്ക​ണ​വാ​ടി, ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കാ​ത്ത​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്.

സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ഗു​രു​ത​ര​മാ​യ അ​വ​ഗ​ണ​ന​യാ​ണ് ഇ​ത്. 50 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ക്ഷേ​മ പ​ദ്ധ​തി​യെ ക്ഷേ​മ​പ​ദ്ധ​തി​യെ​ന്ന് വി​ളി​ക്കാ​നാ​കി​ല്ലെ​ന്നും ബി​എം​എ​സ് കു​റ്റ​പ്പെ​ടു​ത്തി. തു​ച്ഛ​മാ​യ പെ​ൻ​ഷ​നി​ൽ ജീ​വി​ക്കു​ന്ന വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Sports

'ഖേ​ലോ ഇ​ന്ത്യ മി​ഷ​ൻ'; കാ​യി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം

ന്യൂഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ കാ​യി​ക മേ​ഖ​ല​യ്ക്കും വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ കാ​യി​ക ശ​ക്തി​യാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഖേ​ലോ ഇ​ന്ത്യ മി​ഷ​ൻ’ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

2036-ലെ ​ഒ​ളി​മ്പി​ക്സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഗ്രാ​സ്റൂ​ട്ട് ത​ലം മു​ത​ൽ ആ​രം​ഭി​ക്കു​ക. കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണം, സ്‌​പോ​ർ​ട്‌​സ് സ​യ​ൻ​സ്, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും. കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു​ള്ള വി​ഹി​തം ഏ​ക​ദേ​ശം 3,794 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി. ഇ​തി​ൽ 1,000 കോ​ടി രൂ​പ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​ക്ക് മാ​ത്ര​മാ​യി നീ​ക്കി​വ​ച്ചു.

സാം​സ്കാ​രി​ക രം​ഗ​ത്തി​ന് വേ​ണ്ടി​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ട്. സാം​സ്കാ​രി​ക ടൂ​റി​സം പ്രാ​ത്സാ​ഹി​പ്പി​ക്കും. സാ​ര​നാ​ഥ്, ഹ​സ്തി​നാ​പു​രം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ 15 പു​രാ​വ​സ്തു/​പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളെ ലോ​കോ​ത്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി വി​ക​സി​പ്പി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ര​നാ​ഥ്, ഹ​സ്തി​നാ​പു​രം എ​ന്നി​വ​യെ ‘വൈ​ബ്ര​ന്‍റ് ക​ൾ​ച്ച​റ​ൽ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ’ ആ​ക്കി മാ​റ്റും. ഇ​ത് പ്രാ​ദേ​ശി​ക ടൂ​റി​സ​ത്തി​ന് വ​ൻ കു​തി​പ്പ് ന​ൽ​കും.

മൂ​ന്നി​ട​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ട്ര​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങും. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ജ​മ്മു​കാ​ഷ്മീ​രി​ലും ആ​ണ് അ​ന്താ​രാ​ഷ്ര ട്ര​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

National

ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും; നാ​ളി​കേ​ര പ്രോ​ത്സാ​ഹ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക രം​ഗ​ത്തി​നും വ​മ്പൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള​ത്. ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും. ലിം​ഗ്വ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ പോ​ർ​ട്ട​ൽ ലി​ങ്ക്ഡ് സ്റ്റാ​ക്ക്. കർ​ഷ​ക​ർ​ക്ക് ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കാ​ന​ട​ക്കം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

നാ​ളി​കേ​ര കൃ​ഷി​ക്ക് വേ​ണ്ടി​യും പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. കോ​ക്ക​ന​ട്ട് പ്രോ​മോ​ഷ​ൻ സ്കീം ​ആ​ണ് വ​രു​ന്ന​ത്. ഇ​തി​ലൂ​ടെ ഒ​രു കോ​ടി​യോ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​മു​ണ്ടാ​കും. പ്ര​ധാ​ന ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ന​മി​ല്ലാ​ത്ത തെ​ങ്ങു​ക​ൾ മാ​റ്റി പു​തി​യ​ത് ന​ടാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കും.

ഇ​ന്ത്യ​ൻ ക​ശു​വ​ണ്ടി​യും തേ​ങ്ങ​യും ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ സ​ഹാ​യം. ച​ന്ദ​ന​മ​ര​ങ്ങ​ളു​ടെ കൃ​ഷി​ക്കും സം​സ്ക്ക​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കും.

National

മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നാ​യി പ​ദ്ധ​തി; ആ​യു​ര്‍​വേ​ദ​ത്തി​ന് കൈ​നി​റ​യെ പ​ദ്ധ​തി​ക​ള്‍

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ ആ​രോ​ഗ്യ രം​ഗ​ത്തി​നും വ​മ്പൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

അ​ഞ്ച് മേ​ഖ​ല മെ​ഡി​ക്ക​ൽ ഹ​ബു​ക​ൾ വ​രും. ഹ​ബു​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​കു​മെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ആ​യു​ർ​വേ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​രു​ന്ന് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​വ​ർ​ക്കും സം​സ്ക്ക​രി​ക്കു​ന്ന​വ​ർ​ക്കും സ​ഹാ​യ​പ​ദ്ധ​തി.

മൂ​ന്ന് പു​തി​യ അ​ഖി​ലേ​ന്ത്യ ആ​യു​ര്‍​വേ​ദ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കും. ആ​യു​ഷ് ഫാ​ർ​മ​സി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തും. ഗ​വേ​ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും കൂ​ടു​ത​ൽ പ്രഫ​ഷ​ണ​ലു​ക​ളെ നി​യോ​ഗി​ക്കും.

National

രാ​ജ്യ​ത്തി​ന്‍റേ​ത് സ്ഥി​ര​ത​യു​ള്ള വ​ള​ര്‍​ച്ച; സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു: കേ​ന്ദ്ര ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാ​വി​ലെ 11ന് ​ത​ന്നെ ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​ങ്ങി. തു​ട​ർ​ച്ച​യാ​യ ഒ​മ്പതാം ബ​ജ​റ്റാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റേ​ത് സ്ഥി​ര​ത​യു​ള്ള വ​ള​ര്‍​ച്ച​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി ബ​ജ​റ്റ് ആ​രം​ഭി​ച്ച​ത്. സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ള്‍ മോ​ദി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചു​വെ​ന്നും നി​ർ​മ​ല പ​റ​ഞ്ഞു. ഏ​ഴു ശ​ത​മാ​നം വ​ള​ര്‍​ച്ച ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ല​ട​ക്കം വ​ലി​യ പ​ങ്കു​വ​ഹി​ച്ചു​വെ​ന്നും നി​ർ​മ​ല അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ത് യു​വ​ശ​ക്തി ബ​ജ​റ്റാ​ണെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. ക​ര്‍​ത്ത​വ്യ​പ​ഥി​ൽ ത​യ്യാ​റാ​ക്കി​യ ആ​ദ്യ ബ​ജ​റ്റാ​ണെ​ന്നും ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​ബ​ജ​റ്റി​ന്‍റെ ആ​ദ്യ ക​ര്‍​ത്ത​വ്യ​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം എ​ല്ലാ​വ​രു​ടെ​യും വി​ക​സ​ന​മാ​ണ് ഈ ​ബ​ജ​റ്റി​ന്‍റെ ക​ര്‍​ത്ത​വ്യ​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു​വെ​ന്നും ലേ​ബ​ർ കോ​ഡ് അ​ട​ക്കം 300ല​ധി​കം പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും തൊ​ഴി​ല​വ​സ​ര​വും വ​ർ​ധി​ച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

 

 

National

കേന്ദ്രബജറ്റ്: രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി

ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർ‍‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.

ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്‌കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

National

കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ ഒ​​​ന്പ​​​താ​​​മ​​​ത്തെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​ആ​​​രം​​​ഭി​​​ക്കും. ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു ഞാ​​​യ​​​റാ​​​ഴ്ച കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യും വി​​​ക​​​സ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​നും ധ​​​ന​​​ക്ക​​​മ്മി കു​​​റ​​​യ്ക്കാ​​​നും ബ​​​ജ​​​റ്റ് ല​​​ക്ഷ്യ​​​മി​​​ടും. ശ​​​ന്പ​​​ള​​​ക്കാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്കാ​​​നും ആ​​​ദി​​​വാ​​​സി, പി​​​ന്നാ​​​ക്ക, ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും നി​​​ർ​​​മ​​​ല ശ്ര​​​മി​​​ച്ചേ​​​ക്കും.

ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​സ്തി​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​ന് മൂ​​​ല​​​ധ​​​നച്ചെ​​​ല​​​വി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​താ​​​കും ഇ​​​ത്ത​​​വ​​​ണ​​​ത്തെ പൊ​​​തു​​​ബ​​​ജ​​​റ്റ് എ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, പ​​​ഞ്ചി​​​മ​​​ബം​​​ഗാ​​​ൾ, ആ​​​സാം, പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. എ​​​യിം​​​സ്, അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ​​​പാ​​​ത അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും തു​​​ക വ​​​ക​​​യി​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു കേ​​​ര​​​ളം. റ​​​ബ​​​ർ, നെ​​​ല്ല്, മ​​​ത്സ്യക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പ്രോ​​​ത്സാ​​​ഹ​​​ന, സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളും ടൂ​​​റി​​​സം വി​​​ക​​​സ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ വി​​​ഹി​​​ത​​​വും ല​​​ഭി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​നും ഇ​​​ത​​​ര കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ട്.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ച സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ചി​​​ല പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 50 ശ​​​ത​​​മാ​​​നം തീ​​​രു​​​വ​​​യെ നേ​​​രി​​​ടാ​​​ൻ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ആ​​​ഗോ​​​ള സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ബം​​​ഗ്ലാ​​​ദേ​​​ശും ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ച്ചെ​​​ല​​​വു​​​ക​​​ൾ വീ​​​ണ്ടും കൂ​​​ട്ടി​​​യേ​​​ക്കും.

Business

ബജറ്റിൽ തിളങ്ങിയ ഒൻപതു സാരികൾ; നിർമല നാളെ അണിയുക ഏതു കൈത്തറി?

കേന്ദ്ര ബജറ്റ് ദിവസം പാർലമെന്‍റിലെ അക്കങ്ങളേക്കാൾ മാധ്യമങ്ങൾ ആദ്യം തിരയുന്നത് മറ്റൊരു കാര്യമാണ്; ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഏതു സാരിയാകും ധരിക്കുക? ഓരോ ബജറ്റ് അവതരണത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കൈത്തറി വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്താണ് അവർ സഭയിലെത്തുന്നത്. വെറുമൊരു വസ്ത്രധാരണമെന്നതിലുപരി, ഇന്ത്യയുടെ ഗ്രാമീണ നെയ്ത്തുകാരുടെ കലയെ ആഗോളതലത്തിൽ അടയാളപ്പെടുത്താനുള്ള ഒരു വേദി കൂടിയായി അവർ ബജറ്റ് ദിനത്തെ മാറ്റുന്നു. ചിലപ്പോൾ ബജറ്റ് സൂചനകളും അടയാളപ്പെടുത്തുന്നു

ബജറ്റ് ദിവസങ്ങളിൽ നിർമല സീതാരാമൻ ധരിച്ച സാരിയുടെ വിശേഷങ്ങൾ ഇങ്ങനെ:

കേന്ദ്ര ബജറ്റ് 2019: പിങ്ക് മംഗൾഗിരിയിലെ ചരിത്രപ്രവേശനം.

2019ൽ തന്‍റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി തിരഞ്ഞെടുത്തത് സ്വർണ ബോർഡറുള്ള കടും പിങ്ക് നിറത്തിലുള്ള മംഗൾഗിരി സാരിയായിരുന്നു.

കേന്ദ്ര ബജറ്റ് 2020: മഞ്ഞ സിൽക്ക് സാരി

2020ലെ ബജറ്റിനായി തിരഞ്ഞെടുത്തത് നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയായിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യമുള്ള നിറങ്ങളുടെ സംയോജനമാണിത്.

കേന്ദ്ര ബജറ്റ് 2021: തെലങ്കാനയിലെ പോച്ചമ്പള്ളി ഇക്കാത്ത് തുന്നലുകൾ

2021ൽ തെലങ്കാനയിലെ പരമ്പരാഗത കൈത്തറി നിർമിതിയായ പോച്ചമ്പള്ളി ഇക്കാത്ത് സാരിയാണ് തിരഞ്ഞെടുത്തത്.

കേന്ദ്ര ബജറ്റ് 2022: ഒഡീഷയുടെ കൈത്തറി വൈഭവം

2022ൽ ഒഡീഷയിൽനിന്നുള്ള മനോഹരമായ തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയാണ് അവർ ധരിച്ചത്. വെള്ളി കസവുകളും ബോർഡറിൽ സങ്കീർണമായ രൂപങ്ങളുമുള്ളതായിരുന്നു ഈ സാരി.

കേന്ദ്ര ബജറ്റ് 2023: ചുവന്ന സിൽക്കും ക്ഷേത്രരൂപങ്ങളും (ദക്ഷിണേന്ത്യൻ വസ്ത്രശൈലി)

2023ൽ കറുപ്പും സ്വർണനിറവും കലർന്ന 'ടെമ്പിൾ ബോർഡർ' (ക്ഷേത്രരൂപങ്ങൾ) ഉള്ള കടും ചുവപ്പ് സിൽക്ക് സാരിയിലാണ് സീതാരാമൻ എത്തിയത്. ഇത് ദക്ഷിണേന്ത്യൻ വസ്ത്രശൈലിയുടെ ഒരു പ്രത്യേകതയാണ്.

ഇടക്കാല ബജറ്റ് 2024:
പശ്ചിമ ബംഗാളിലെ പരമ്പരാഗത കാന്താ എംബ്രോയ്ഡറി ചെയ്ത നീല സാരിയാണ് 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനായി ധനമന്ത്രി തിരഞ്ഞെടുത്തത്.

കേന്ദ്ര ബജറ്റ് 2024: മംഗൾഗിരി സാരി

2024-25 ബജറ്റിനായി മജന്ത ബോർഡറുള്ള ഓഫ് വൈറ്റ് മംഗൾഗിരി സാരിയാണ് അവർ തെരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്നുള്ളതാണ് ഈ മംഗൾഗിരി സാരികൾ.
മായ

കേന്ദ്ര ബജറ്റ് 2025: ബിഹാറിൽനിന്നുള്ള മധുബാനി സാരി

ബിഹാറിലെ മധുബാനി എംബ്രോയ്ഡറി ഉൾപ്പെടുത്തിയതും സ്വർണബോർഡറുള്ളതുമായ സാരിയാണ് 2025ൽ ധരിച്ചത്.

Business

കേന്ദ്ര ബജറ്റ് 2026: അറിഞ്ഞിരിക്കേണ്ട നാലു നിർമല കൗതുകങ്ങൾ

ഇന്ത്യൻ സാമ്പത്തിക രംഗം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026ലെ കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമല സീതാരാമനെ കാത്തിരിക്കുന്നത് അപൂർവമായ നേട്ടങ്ങൾ. ഇന്ത്യൻ ബജറ്റ് ചരിത്രത്തിലെ ചില കൗതുകങ്ങളും റിക്കാർഡുകളും ഇങ്ങനെ.

1. ചരിത്രപരമായ ഒമ്പതാം ബജറ്റ്

2019ൽ ധനമന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമൻ, നാളെ അവതരിപ്പിക്കുന്നത് തന്‍റെ ഒമ്പതാമത്തെ ബജറ്റാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയധികം തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി എന്ന റിക്കാർഡ് ഇതോടെ നിർമല സീതാരാമനു സ്വന്തമാകും. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതു തുടർച്ചയായിട്ടായിരുന്നില്ല. എന്നാൽ, തുടർച്ചയായി ഇത്രയധികം തവണ ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി എന്ന ബഹുമതി ഇതോടെ അവർക്കു സ്വന്തമാകും.

2. ആദ്യ പൂർണസമയ വനിതാ ധനമന്ത്രി

ഇന്ത്യൻ ബജറ്റ് അവതരണത്തിൽ വനിതാ സാന്നിധ്യം നേരത്തെയും ഉണ്ടായിട്ടുണ്ട്. 1970ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധനമന്ത്രാലയത്തിന്‍റെ അധിക ചുമതല വഹിക്കുകയും ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പൂർണസമയ വനിതാ ധനമന്ത്രി എന്ന പദവിയിൽ ഇരുന്ന് ബജറ്റ് അവതരിപ്പിക്കുന്നത് നിർമല സീതാരാമൻ മാത്രമാണ്.

3. ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം

ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റിക്കാർഡ് നിലവിൽ നിർമല സീതാരാമന്‍റെ പേരിലാണ്. 2020 ഫെബ്രുവരി ഒന്നിന് രണ്ട് മണിക്കൂർ 42 മിനിറ്റ് നീണ്ട പ്രസംഗമാണ് അവർ നടത്തിയത്. ശാരീരിക അസ്വസ്ഥതകൾ മൂലം അവസാന രണ്ട് പേജുകൾ വായിക്കാതെയാണ് അന്ന് അവർ പ്രസംഗം അവസാനിപ്പിച്ചത്.

4. പാരമ്പര്യത്തിൽനിന്ന് മാറ്റത്തിലേക്ക്

ബ്രിട്ടീഷ് ഭരണകാലം മുതൽ തുടർന്നുപോന്ന പല കീഴ്വഴക്കങ്ങളും നിർമല സീതാരാമൻ തിരുത്തിക്കുറിച്ചു. ബജറ്റ് രേഖകൾ സൂക്ഷിക്കുന്ന 'ബ്രിട്ടീഷ് ബ്രീഫ്‌കേസിന്' പകരം ചുവന്ന തുണിയിൽ പൊതിഞ്ഞ 'ബഹി ഖാത' (Bahi Khata) കൊണ്ടുവന്നതും പിന്നീട് അത് പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കി ടാബ്‌ലറ്റിൽ അവതരിപ്പിച്ചു തുടങ്ങിയതും ഇവരുടെ കാലത്താണ്.

National

തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിനു അവതരിപ്പിക്കും. സാന്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ബജറ്റ് അവതരണത്തോടെ, മുൻ പ്രധാന മന്ത്രി മോറാർജി ദേശായി വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകൾ എന്ന റിക്കാർഡുകൾക്കൊപ്പം നിർമല സീതാരാമൻ എത്തും. മൊറാർജി ദേശായി തന്‍റെ ഔദ്യോഗിക ധനമന്ത്രിയായിരുന്ന 1959-1964 കാലഘട്ടത്തിൽ ആറു ബജറ്റുകളും 1967- 1969 നാലു ബജറ്റുകളും അവതരിപ്പിച്ചിരുന്നു.

വിവിധ പ്രധാനമന്ത്രിമാരുടെ ഭരണകാലയളവിൽ മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒൻപത് തവണയും പ്രണബ് മുഖർജി എട്ട് തവണയും ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ തുടർച്ചയായി ഒന്പതു തവണ ബജറ്റുകൾ അവതരിപ്പിച്ച്, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റിക്കാർഡും നിർമല സീതാരാമനു സ്വന്തമാണ്.
2019 ൽ പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലെറിയപ്പോഴാണ് ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ വനിതാ ധനമന്ത്രിയായി അവർ നിയമിതയായത്.

2024-ൽ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നപ്പോൾ, നിർമല സീതാരാമൻ തന്നെ ധനമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ, ഇതുവരെ തുടർച്ചയായി എട്ട് ബജറ്റുകളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.

2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു. അങ്ങനെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റിക്കാർഡ് നിർമല സീതാരാമൻ സ്വന്തമാക്കി. അന്ന് പ്രസംഗം പൂർത്തിയാക്കാൻ രണ്ട് പേജുകൾ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും അവ വായിക്കാതെ അവസാനിപ്പിക്കുകയായിരുന്നു.

1977-ൽ ഹിരുഭായ് മുൾജിഭായ് പട്ടേൽ നടത്തിയ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഹ്രസ്വമായ ബജറ്റ് അവതരണം. വെറും 800 വാക്കുകൾ മാത്രമായിരുന്നു ആ പ്രസംഗത്തിലുണ്ടായിരുന്നത്.

Leader Page

ബ​ജ​റ്റ് 2026-27: വ​​​​​ര​​​​​വും നി​​​​​ക്ഷേ​​​​​പ​​​​​വും കു​​​​​റ​​​​​യു​​​​​ന്നു

ഈ ​​​​​വ​​​​​ർ​​​​​ഷം നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​​ന്‍റെ ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഒ​​​​​രു ച​​​​​രി​​​​​ത്രപ്രാ​​​​​ധാ​​​​​ന്യമു​​​​​ണ്ട്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ ബ​​​​​ജ​​​​​റ്റ്. ബു​​​​​ദ്ധ​​​​​പൂ​​​​​ർ​​​​​ണി​​​​​മ പ്ര​​​​​മാ​​​​​ണി​​​​​ച്ചു നി​​​​​യ​​​​​ന്ത്രി​​​​​ത അ​​​​​വ​​​​​ധി​​​​​യുമാണ് ഈ ​​​​​ഞാ​​​​​യ​​​​​റാ​​​​​ഴ്ച. എ​​​​​ന്നി​​​​​ട്ടും വാ​​​​​ശി​​​​​യോ​​​​​ടെ ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​നു​​​ത​​​​​ന്നെ ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്നു. എ​​​​​ന്തു​​​വ​​​​​ന്നാ​​​​​ലും ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​ര​​​​​ണം നി​​​​​ർ​​​​​ദി​​​​​ഷ്‌​​​​​ട തീ​​​​​യ​​​​​തി​​​​​യി​​​​​ൽ​​​ത്ത​​​​ന്നെ ന​​​​​ട​​​​​ത്തുമെ​​​​​ന്ന ഉ​​​​​റ​​​​​ച്ച പ്ര​​​​​ഖ്യാ​​​​​പ​​​​​നം. സാ​​​​​മ്പ​​​​​ത്തി​​​​​ക കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​പ​​​​​ണി​​​​​സൗ​​​​​ഹൃ​​​​​ദ നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ല എ​​​​​ന്നു കാ​​​​​ണി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെന്നു ക​​​​​രു​​​​​താം. (ഞാ​​​​​യ​​​​​ർ അ​​​​​വ​​​​​ധി ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​മെ​​​​​ന്ന് ആ​​​​​രും കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി കേ​​​​​ട്ടി​​​​​ല്ല).

തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ഒ​​​​​ൻ​​​​​പ​​​​​താം ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു റി​​​​​ക്കാ​​​​​ർ​​​​​ഡ് ബു​​​​​ക്കി​​​​​ൽ സ്ഥാ​​​​​ന​​​​​ക്കാ​​​​​രി​​​​​യാ​​​​​കു​​​​​ക​​​​​യാ​​​​​ണ് ഈ ​​​​​വ​​​​​ർ​​​​​ഷം നി​​​​​ർ​​​​​മ​​​​​ല. (ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ - പ​​​​​ത്ത് - ബ​​​​​ജ​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡ് മൊ​​​​​റാ​​​​​ർ​​​​​ജി ദേ​​​​​ശാ​​​​​യി​​​​​ക്കാ​​​​​ണ്).

ഇ​​​​​ള​​​​​വ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട

മ​​​​​ന്ത്രി റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ നി​​​​​കു​​​​​തി​​​​​ദാ​​​​​യ​​​​​ക​​​​​ർ പ്ര​​​​​ത്യേ​​​​​ക സ​​​​​മ്മാ​​​​​ന​​​​​മോ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​മോ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. കാ​​​​​ര​​​​​ണം, ഇ​​​​​ക്കൊ​​​​​ല്ലം വ​​​​​രു​​​​​മാ​​​​​നം ബ​​​​​ജ​​​​​റ്റി​​​​​ൽ ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യ​​​​​തി​​​​​ലും കു​​​​​റ​​​​​വാ​​​​​കും.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ആ​​​​​ദാ​​​​​യനി​​​​​കു​​​​​തി​​​​​യി​​​​​ൽ വ​​​​​ലി​​​​​യ ഇ​​​​​ള​​​​​വ് ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​ണ്. പു​​​​​തി​​​​​യ നി​​​​​കു​​​​​തി​​​​​ക്ര​​​​​മം സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് 12 ല​​​​​ക്ഷം രൂ​​​​​പ (ശ​​​​​മ്പ​​​​​ള വ​​​​​രു​​​​​മാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് 12.75 ല​​​​​ക്ഷം രൂ​​​​​പ) വ​​​​​രെ നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്കി. അ​​​​​തി​​​​​നാ​​​​​ൽ ഇ​​​​​ക്കൊ​​​​​ല്ലം ഇ​​​​​ള​​​​​വ് പ്ര​​​​​തീ​​​​​ക്ഷ വേ​​​​​ണ്ട.

ബാ​​​​​ങ്ക് നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ലി​​​​​ശ​​​​​യ്ക്കു​​​​​ള്ള നി​​​​​കു​​​​​തി​​​​​യി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​പ​​​​​രി​​​​​ധി കൂ​​​​​ട്ടാ​​​​​ൻ ബാ​​​​​ങ്കു​​​​​ക​​​​​ൾ സ​​​​​മ്മ​​​​​ർ​​​​​ദം ചെ​​​​​ലു​​​​​ത്തു​​​​​ന്നു​​​​​ണ്ട്. ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ നി​​​​​ക്ഷേ​​​​​പ​​​​​വ​​​​​ർ​​​​​ധ​​​​​ന കു​​​​​റ​​​​​യു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​തു പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചേ​​​​​ക്കാം.

ച​​​​​ര​​​​​ക്കു-​​​​​സേ​​​​​വ​​​​​ന നി​​​​​കു​​​​​തി(ജി​​​​​എ​​​​​സ്ടി)യി​​​​​ൽ വ​​​​​ലി​​​​​യ ഇ​​​​​ള​​​​​വ് ഏ​​​​​താ​​​​​നും മാ​​​​​സം മു​​​​​ൻ​​​​​പാ​​​​​ണു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. രാ​​​​​ജ്യാ​​​​​ന്ത​​​​​ര സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ധ​​​​​ന നി​​​​​കു​​​​​തി കു​​​​​റ​​​​​യ്ക്ക​​​​​ലും ആ​​​​​ലോ​​​​​ചി​​​​​ച്ചെ​​​​​ന്നു വ​​​​​രി​​​​​ല്ല.

നി​​​​​കു​​​​​തി​​​​​വ​​​​​ര​​​​​വ് കു​​​​​റ​​​​​യു​​​​​ന്നു

ഈ ​​​​​മാ​​​​​ർ​​​​​ച്ച് 31ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന ധ​​​​​ന​​​​​കാ​​​​​ര്യ​​​​​വ​​​​​ർ​​​​​ഷം ബ​​​​​ജ​​​​​റ്റി​​​​​ൽ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച​​​​​ത്ര നി​​​​​കു​​​​​തി​​​​​വ​​​​​രു​​​​​മാ​​​​​നം ല​​​​​ഭി​​​​​ക്കാ​​​​​നി​​​​​ട​​​​​യി​​​​​ല്ല. രാ​​​​​ജ്യ​​​​​ത്തെ ജി​​​​​ഡി​​​​​പി (മൊ​​​​​ത്ത ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉത്​​​​​പാ​​​​​ദ​​​​​നം) ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യ​​​​​ത്ര വ​​​​​ള​​​​​രാ​​​​​ത്ത​​​​​താ​​​​​ണു കാ​​​​​ര​​​​​ണം. ന​​​​​ട​​​​​പ്പു​​​​​വി​​​​​ല​​​​​യി​​​​​ൽ 10.1 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ള​​​​​രു​​​​​മെ​​​​​ന്നു ക​​​​​രു​​​​​തി. എ​​​​​ട്ടു ശ​​​​​ത​​​​​മാ​​​​​ന​​​​​മേ വ​​​​​ള​​​​​രൂ എ​​​​​ന്നാ​​​​​ണ് നാ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ് ഓ​​​​​ഫീ​​​​​സ് ഇ​​​​​പ്പോ​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

വ​​​​​ള​​​​​ർ​​​​​ച്ച കു​​​​​റ​​​​​ഞ്ഞ​​​​​തു​​​മൂ​​​​​ലം പ്ര​​​​​ത്യ​​​​​ക്ഷനി​​​​​കു​​​​​തി​​​​​യി​​​​​ൽ കു​​​​​റ​​​​​വ് വ​​​​​രും. വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ​​​​​യും ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ​​​​​യും ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി​​​​​യും ഓ​​​​​ഹ​​​​​രി കൈ​​​​​മാ​​​​​റ്റ നി​​​​​കു​​​​​തി(എ​​​​​സ്ടി​​​​​ടി)യു​​​​​മാ​​​​​ണ് പ്ര​​​​​ത്യ​​​​​ക്ഷ നി​​​​​കു​​​​​തി​​​​​ക​​​​​ൾ. 12.7 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധി​​​​​ച്ച് 25.20 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ കി​​​​​ട്ടു​​​​​മെ​​​​​ന്നു ബ​​​​​ജ​​​​​റ്റ് ക​​​​​ണ​​​​​ക്കാ​​​​​ക്കി. ജ​​​​​നു​​​​​വ​​​​​രി 11 വ​​​​​രെ കി​​​​​ട്ടി​​​​​യ​​​​​ത് 18.38 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ. വ​​​​​ർ​​​​​ധ​​​​​ന 8.82 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്രം. മൊ​​​​​ത്തം പി​​​​​രി​​​​​വ് 4.4 ശ​​​​​ത​​​​​മാ​​​​​ന​​​​​മേ വ​​​​​ർ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​ള്ളൂ. റീ​​​​​ഫ​​​​​ണ്ടു​​​​​ക​​​​​ൾ കു​​​​​റ​​​​​ച്ച​​​​​തു വ​​​​​ഴി​​​​​യാ​​​​​ണ് അ​​​​​റ്റ വ​​​​​രു​​​​​മാ​​​​​നം ഇ​​​​​ത്ര​​​​​യെ​​​​​ങ്കി​​​​​ലും എ​​​​​ത്തി​​​​​യ​​​​​ത്. ധ​​​​​ന​​​​​കാ​​​​​ര്യ വ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​മ്പോ​​​​​ൾ നി​​​​​കു​​​​​തി​​​​​പി​​​​​രി​​​​​വി​​​​​ൽ ഒ​​​​​ന്ന​​​​​ര​​​​​ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ കു​​​​​റ​​​​​വ് വ​​​​​രാം എ​​​​​ന്നാ​​​​​ണ് വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ നി​​​​​ഗ​​​​​മ​​​​​നം. സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ജി​​​​​എ​​​​​സ്ടി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ച​​​​​തു വ​​​​​ഴി 40,000 കോ​​​​​ടി രൂ​​​​​പ​​​​​യെ​​​​​ങ്കി​​​​​ലും ന​​​​​ഷ്‌​​​​​ടം വ​​​​​രാം. ക​​​​​സ്റ്റം​​​​​സ് ഡ്യൂ​​​​​ട്ടി വ​​​​​രു​​​​​മാ​​​​​ന​​​​​വും ഗ​​​​​ണ്യ​​​​​മാ​​​​​യി കു​​​​​റ​​​​​യും.

ലാ​​​​​ഭ​​​​​വീ​​​​​തം കൂ​​​​​ടി

എ​​​​​ന്നാ​​​​​ൽ നി​​​​​കു​​​​​തി​​​​​യി​​​​​ത​​​​​ര വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ലും പെ​​​​​ട്രോ​​​​​ളി​​​​​യ​​​​​ത്തി​​​​​ന്‍റെ എ​​​​​ക്സൈ​​​​​സ് ഡ്യൂ​​​​​ട്ടി​​​​​യി​​​​​ലും വ​​​​​ർ​​​​​ധ​​​​​ന ഉ​​​​​ണ്ടാ​​​​​കും. റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്കി​​​​​ൽനി​​​​​ന്നു​​​​​ള്ള ലാ​​​​​ഭ​​​​​വീ​​​​​തം ഗ​​​​​ണ്യ​​​​​മാ​​​​​യി കൂ​​​​​ടി. ഇ​​​​​ക്കൊ​​​​​ല്ലം 2.69 ല​​​​​ക്ഷം കോ​​​​​ടി ല​​​​​ഭി​​​​​ച്ചു. ബ​​​​​ജ​​​​​റ്റ് പ്ര​​​​​തീ​​​​​ക്ഷ​​​​​യേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണി​​​​​ത്. പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ ലാ​​​​​ഭ​​​​​വീ​​​​​ത​​​​​വും കൂ​​​​​ടി. ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​പ്രി​​​​​ലി​​​​​ൽ ഡ്യൂ​​​​​ട്ടി കൂ​​​​​ട്ടി​​​​​യ​​​​​ത് പെ​​​​​ട്രോ​​​​​ളി​​​​​യ​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​നം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, നി​​​​​കു​​​​​തി​​​​​യി​​​​​ലെ കു​​​​​റ​​​​​വ് പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ ഇ​​​​​വ മ​​​​​തി​​​​​യാ​​​​​കു​​​​​ക​​​​​യി​​​​​ല്ല.

ഓ​​​​​ഹ​​​​​രിവി​​​​​ൽ​​​​​പ​​​​​ന​​​​​യി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ പ്ര​​​​​തീ​​​​​ക്ഷ വ​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​ണ്. ഐ​​​​ഡി​​​​​ബി​​​​​ഐ ബാ​​​​​ങ്ക് വി​​​​​റ്റ് 30,000 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം രൂ​​​​​പ ഉ​​​​​ണ്ടാ​​​​​ക്കാം എ​​​​​ന്നു ക​​​​​രു​​​​​തി. പ​​​​​ക്ഷേ, വി​​​​​ൽ​​​​​പ​​​​​ന മാ​​​​​ർ​​​​​ച്ചി​​​​​ന​​​​​കം ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യി​​​​​ല്ല. വേ​​​​​റെ അ​​​​​ഞ്ച് ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ കു​​​​​റേ ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ വി​​​​​ൽ​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തി​​​​​ൽ ര​​​​​ണ്ടെ​​​​​ണ്ണ​​​​​മേ ന​​​​​ട​​​​​ന്നു​​​​​ള​​​​​ളൂ.

മൊ​​​​​ത്ത​​​​​ത്തി​​​​​ൽ വ​​​​​ര​​​​​വു കു​​​​​റ​​​​​വാ​​​​​കും. സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യും ചെ​​​​​ല​​​​​വു കു​​​​​റ​​​​​യ്ക്കേ​​​​​ണ്ടി വ​​​​​രും. മൂ​​​​​ല​​​​​ധ​​​​​ന​​​​​ച്ചെ​​​​​ല​​​​​വ് കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യി​​​​​ല്ല എ​​​​​ന്ന് മ​​​​​ന്ത്രി പ​​​​​റ​​​​​യു​​​​​ന്നു. അ​​​​​പ്പോ​​​​​ൾ മ​​​​​റ്റു ചെ​​​​​ല​​​​​വു​​​​​ക​​​​​ളി​​​​​ൽ ക​​​​​ത്തി ​​​വ​​​​​യ്ക്കും.

പ്ര​​​​​തി​​​​​രോ​​​​​ധ വാ​​​​​ങ്ങ​​​​​ലു​​​​​ക​​​​​ൾ വൈ​​​​​കു​​​​​ന്നു

പ്ര​​​​​തി​​​​​രോ​​​​​ധ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച​​​​​ത്ര മൂ​​​​​ല​​​​​ധ​​​​​ന​​​​​ച്ചെ​​​​​ല​​​​​വ് ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല എ​​​​​ന്നു വ്യ​​​​​ക്ത​​​​​ം. പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ര​​​​​ന്ത​​​​​രം ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ളും വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും വാ​​​​​ങ്ങു​​​​​ന്ന​​​​​തു കു​​​​​റ​​​​​വാ​​​​​ണ്. ക​​​​​രാ​​​​​ർ എ​​​​​ടു​​​​​ത്ത ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ യ​​​​​ഥാ​​​​​സ​​​​​മ​​​​​യം നി​​​​​ർ​​​​​മി​​​​​ച്ചു ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​ത് ഒ​​​​​രു പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും വി​​​​​ദേ​​​​​ശ​​​​​ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഒ​​​​​രു​​​പോ​​​​​ലെ പ്ര​​​​​ശ്ന​​​​​ക്കാ​​​​​രാ​​​​​ണ്.

തേ​​​​​ജ​​​​​സ് എം​​​​​കെ1​​​​​എ പോ​​​​​ർ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ ഹി​​​​​ന്ദു​​​​​സ്ഥാ​​​​​ൻ ഏ​​​​​റോ​​​​​നോ​​​​​ട്ടി​​​​​ക്സ് ലി​​​​​മി​​​​​റ്റ​​​​​ഡും അ​​​​​തി​​​​​ന് എ​​​​​ൻ​​​​​ജി​​​​​ൻ ന​​​​​ൽ​​​​​കേ​​​​​ണ്ട അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ക​​​​​മ്പ​​​​​നി ജ​​​​​ന​​​​​റ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​ട്രി​​​ക്കും വീ​​​​​ഴ്ച​​​​​വ​​​​​രു​​​​​ത്തു​​​​​ന്നു. വ്യോ​​​​​മ​​​​​സേ​​​​​നാ മേ​​​​​ധാ​​​​​വി അ​​​​​മ​​​​​ർ പ്രീ​​​​​ത് സിം​​​​​ഗ് ഇ​​​​​തേ​​​​​പ്പ​​​​​റ്റി ഏ​​​​​താ​​​​​നും മാ​​​​​സം മു​​​​​ൻ​​​​​പ് പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള ഡ്രോ​​​​​ണു​​​​​ക​​​​​ളും റ​​​​​ഷ്യ​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള മി​​​​​സൈ​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ സം​​​​​വി​​​​​ധാ​​​​​നം എ​​​​​സ് 400 ഉം ​​​​​കി​​​​​ട്ടു​​​​​ന്ന​​​​​തി​​​​​ലെ താ​​​​​മ​​​​​സ​​​​​ത്തെ​​​​​പ്പ​​​​​റ്റി പ്ര​​​​​തി​​​​​രോ​​​​​ധ സെ​​​​​ക്ര​​​​​ട്ട​​​​​റി രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ർ സിം​​​​​ഗും തു​​​​​റ​​​​​ന്നുപ​​​​​റ​​​​​യു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ​​​നി​​​​​ന്നു കി​​​​​ട്ടേ​​​​​ണ്ട ഡ്രോ​​​​​ണു​​​​​ക​​​​​ൾ (ഹെ​​​​​റോ​​​​​ൺ മാ​​​​​ർ​​​​​ക്ക് 2, ഹെ​​​​​ർ​​​​​മ​​​​​സ് 900) വൈ​​​​​കു​​​​​ന്ന​​​​​ത് മൂ​​​​​ന്നു സേ​​​​​നാ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്ര​​​​​ശ്ന​​​​​മാ​​​​​ണ്. ഇ​​​​​വ അ​​​​​ട​​​​​ക്കം ഓ​​​​​ർ​​​​​ഡ​​​​​ർ ചെ​​​​​യ്ത സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ യ​​​​​ഥാ​​​​​സ​​​​​മ​​​​​യം കി​​​​​ട്ടാ​​​​​ത്ത​​​​​തു​​​​​മൂ​​​​​ലം പ്ര​​​​​തി​​​​​രോ​​​​​ധ മൂ​​​​​ല​​​​​ധ​​​​​ന ബ​​​​​ജ​​​​​റ്റ് മു​​​​​ഴു​​​​​വ​​​​​നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കി​​​​​ല്ല. അ​​​​​തു ധ​​​​​ന​​​​​മ​​​​​ന്ത്രി​​​​​ക്ക് സ​​​​​ഹാ​​​​​യ​​​​​മാ​​​​​കാം. 1.8 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ് ഈ ​​​​​വ​​​​​ർ​​​​​ഷം ബ​​​​​ജ​​​​​റ്റി​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ മൂ​​​​​ല​​​​​ധ​​​​​ന​​​​​ച്ചെ​​​​​ല​​​​​വാ​​​​​യി നീ​​​​​ക്കി​​​​​വ​​​​​ച്ച​​​​​ത്. ആ​​​​​റു മാ​​​​​സം പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ൾ 51 ശ​​​​​ത​​​​​മാ​​​​​നം തു​​​​​ക വി​​​​​നി​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്നു.

മൂ​​​​​ല​​​​​ധ​​​​​ന​​​​​നി​​​​​ക്ഷേ​​​​​പം വ​​​​​രു​​​​​ന്നി​​​​​ല്ല

ബ​​​​​ജ​​​​​റ്റ് നേ​​​​​രി​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ വി​​​​​ഷ​​​​​യം രാ​​​​​ജ്യ​​​​​ത്തെ വ്യ​​​​​വ​​​​​സാ​​​​​യ നി​​​​​ക്ഷേ​​​​​പം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്ക​​​​​ലാ​​​​​ണ്. ഫാ​​​​​ക്‌​​​​​ട​​​​​റി ഉ​​​​​ത്​​​​​പാ​​​​​ദ​​​​​നം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ൻ ആ​​​​​രം​​​​​ഭി​​​​​ച്ച പി​​​​​എ​​​​​ൽ​​​​​ഐ (ഉ​​​​​ത്​​​​​പാ​​​​​ദ​​​​​ന ബ​​​​​ന്ധി​​​​​ത പ്രോ​​​​​ത്സാ​​​​​ഹ​​​​​നം) സ്കീം ​​​​​പോ​​​​​ലു​​​​​ള്ള​​​​​വ ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച​​​​​ത്ര വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യി​​​​​ട്ടി​​​​​ല്ല. ചൈ​​​​​ന​​​​​യി​​​​​ൽ​​​നി​​​​​ന്നും മ​​​​​റ്റും ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു ഫാ​​​​​ക്‌​​​ട​​​റി​​​​​ക​​​​​ൾ പ​​​​​റി​​​​​ച്ചു​​​ന​​​​​ടും എ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ ന​​​​​യ​​​​​ങ്ങ​​​​​ൾ മൂ​​​​​ലം ഇ​​​​​ല്ലാ​​​​​താ​​​​​യി. ചൈ​​​​​ന​​​​​യി​​​​​ൽ​​​നി​​​​​ന്ന് മാ​​​​​റു​​​​​ന്ന ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ വി​​​​​യ​​​​​റ്റ്നാ​​​​​മി​​​​​ലും ഇ​​​​​ന്തോ​​​​​നേ​​​ഷ്യ​​​​​യി​​​​​ലും മ​​​​​റ്റു​​​​​മാ​​​​​ണു ചെ​​​​​ല്ലു​​​​​ന്ന​​​​​ത്. ട്രം​​​​​പി​​​​​ന്‍റെ തീ​​​​​രു​​​​​വ ആ​​​​​ക്ര​​​​​മ​​​​​ണം ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളു​​​​​ടെ ക​​​​​ണ​​​​​ക്കു​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ മു​​​​​ഴു​​​​​വ​​​​​ൻ തെ​​​​​റ്റി​​​​​ച്ചു.

ഗ​​​​​വ​​​​​ൺ​​​മെ​​​ന്‍റ് മൂ​​​​​ല​​​​​ധ​​​​​ന​​​​​മി​​​​​റ​​​​​ക്കി അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ (റോ​​​​​ഡ്, റെ​​​​​യി​​​​​ൽ​​​​​വേ, തു​​​​​റ​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ) ഒ​​​​​രു​​​​​ക്കി​​​​​യാ​​​​​ൽ സ്വ​​​​​കാ​​​​​ര്യ​​​​​മേ​​​​​ഖ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി വ്യ​​​​​വ​​​​​സാ​​​​​യം വ​​​​​ള​​​​​ർ​​​​​ത്തും എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷ. കോ​​​​​വി​​​​​ഡ​​​​​ന​​​​​ന്ത​​​​​ര കാ​​​​​ല​​​​​ത്ത് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ വ​​​​​ലി​​​​​യ നി​​​​​ക്ഷേ​​​​​പം സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​ത്തി. പ​​​​​ക്ഷേ, സ്വ​​​​​കാ​​​​​ര്യ​​​​​മേ​​​​​ഖ​​​​​ല ഒ​​​​​ന്നും ചെ​​​​​യ്തി​​​​​ല്ല. ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​പ​​​​​ഭോ​​​​​ഗം കൂ​​​​​ടി​​​​​യാ​​​​​ൽ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ മു​​​​​ത​​​​​ൽ​​​മു​​​​​ട​​​​​ക്കും എ​​​​​ന്ന് പ​​​​​ല​​​​​രും പ​​​​​റ​​​​​ഞ്ഞു. ഉ​​​​​പ​​​​​ഭോ​​​​​ഗം വർ​​​​​ധി​​​​​ച്ചു, ജി​​​​​എ​​​​​സ്ടി കു​​​​​റ​​​​​ച്ച​​​​​ത് വീ​​​​​ണ്ടും ഉ​​​​​പ​​​​​ഭോഗം കൂ​​​​​ട്ടി. പ​​​​​ക്ഷേ മു​​​​​ല​​​​​ധ​​​​​ന​​​​​നി​​​​​ക്ഷേ​​​​​പം വ​​​​​ർ​​​​​ധി​​​​​ച്ചി​​​​​ല്ല.

ഇ​​​​​നി നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​​ൻ എ​​​​​ന്തു ചെ​​​​​യ്യും? ഞാ​​​​​യ​​​​​റാ​​​​​ഴ്ച അ​​​​​തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​രം ല​​​​​ഭി​​​​​ക്കും എ​​​​​ന്നു ക​​​​​രു​​​​​താം.

(തു​​​​​ട​​​​​രും)

Latest News

Corehub Up