x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക​രം​ഗം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​വെ​ന്ന സൂ​ച​ന​ ന​ൽ​കി ധനമന്ത്രി


Published: June 16, 2026 12:01 AM IST | Updated: June 16, 2026 12:01 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​ജ്യ​​​ത്തെ സ​​​ന്പ​​​ദ്‌​​​രം​​​ഗം വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടേ​​​​ണ്ടി​​​വ​​​​രു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​യു​​​മാ​​​യി കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ.

രാ​​​​ജ്യാ​​​​ന്ത​​​​ര​​​വി​​​​പ​​​​ണി​​​​യി​​​​ലെ എ​​​​ണ്ണ​​​​വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​യ്‌​​​​ക്കൊ​​​​പ്പം ഇ​​​​ൻ​​​​ഷ്വ​​​റ​​​​ൻ​​​​സ്, ഷി​​​​പ്പിം​​​ഗ് ചാ​​​​ർ​​​​ജു​​​​ക​​​​ൾ ഉ​​​​യ​​​​രു​​​​ന്ന​​​​തും രാ​​​​ജ്യ​​​​ത്തി​​​​ന് ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണു സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ഹീ​​​റോ മൈ​​​ൻ​​​ഡ് മൈ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വെ ധ​​​​ന​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ രാ​​​​സ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്ന​​​​തും ഇ​​​​ന്ത്യ​​​​ൻ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന വ​​​സ്തു​​​ത സ​​​ർ​​​ക്കാ​​​ർ തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ പ്ര​​​​കൃ​​​​തി​​​​യും രാ​​​​ജ്യ​​​​ത്തി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ഈ ​​​​വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തു ല​​​​ഭി​​​​ക്കു​​​​ന്ന മ​​​​ൺ​​​​സൂ​​​​ൺ മ​​​​ഴ​​​​യി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ​​​പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യം നേ​​​​രി​​​​ടാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പൂ​​​​ർ​​​​ണ​​​സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്ത് ഭ​​​​ക്ഷ്യ​​​​ക്ഷാ​​​​മ​​​​ത്തി​​​​നു സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നും ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു ധാ​​​​ന്യ​​​​ങ്ങ​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി സം​​​​ഭ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ങ്കി​​​​ലും മ​​​​ഴ​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന കു​​​​റ​​​​വ് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തെ വ​​​​ൻ​​​​തോ​​​​തി​​​​ൽ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും ധ​​​​ന​​​​മ​​​​ന്ത്രി പ​​​​ങ്കു​​​​വ​​​​ച്ചു.

Tags : Finance Minister country's economy severe crisis nirmala sitharaman

Recent News

Corehub Up