Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Country

ആകാശത്തുനിന്ന് ഒരു രാജ്യം കീഴടക്കാനാകില്ല

ആ​​​​​​​ധു​​​​​​​നി​​​​​​​ക യു​​​​​​​ദ്ധ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ചി​​​​​​​ന്തി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ ന​​​​​​​മ്മു​​​​​​​ടെ മ​​​​​​​ന​​​​​​​സി​​​​ലേ​​​​​​​ക്ക് ആ​​​​​​​ദ്യം വ​​​​​​​രു​​​​​​​ന്ന​​​​​​​ത് അ​​​​​​​തി​​​​​​​വേ​​​​​​​ഗ യു​​​​​​​ദ്ധ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ അ​​​​​​​ക​​​​​​​ലെ​​​​നി​​​​​​​ന്ന് ല​​​​​​​ക്ഷ്യം ത​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളും കൃ​​​​​​​ത്യ​​​​​​​ത​​​​​​​യോ​​​​​​​ടെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന ഡ്രോ​​​​​​​ണു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണ്.​​​

ടെ​​​​​​​ലി​​​​​​​വി​​​​​​​ഷ​​​​​​​ൻ ചാ​​​​​​​ന​​​​​​​ലു​​​​​​​ക​​​​​​​ളും സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ​​​​​​​യും ഇ​​​​​​​ത്ത​​​​​​​രം ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​ര​​​​​​​ന്ത​​​​​​​രം ന​​​​​​​മ്മി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്നു. ​​​അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​നി മ​​​​​​​നു​​​​​​​ഷ്യ​​​​​​​ര​​​​​​​ല്ല, യ​​​​​​​ന്ത്ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ജ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന തോ​​​​​​​ന്ന​​​​​​​ൽ സ്വാ​​​​​​​ഭാ​​​​​​​വി​​​​​​​ക​​​​​​​മാ​​​​​​​യി ഉ​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്നു.​​​ പ​​​​​​​ക്ഷേ ച​​​​​​​രി​​​​​​​ത്രം പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത് മ​​​​​​​റ്റൊ​​​​​​​ന്നാ​​​​​​​ണ്.​​​

ഒ​​​​​​​രു മി​​​​​​​സൈ​​​​​​​ലി​​​​​​​ന് സൈ​​​​​​​നി​​​​​​​ക താ​​​​​​​വ​​​​​​​ളം ത​​​​​​​ക​​​​​​​ർ​​​​​​​ക്കാം.​​​ ഒ​​​​​​​രു യു​​​​​​​ദ്ധ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന് ഒ​​​​​​​രു ന​​​​​​​ഗ​​​​​​​രം ബോം​​​​​​​ബി​​​​​​​ട്ട് ന​​​​​​​ശി​​​​​​​പ്പി​​​​​​​ക്കാം. ​​​ഒ​​​​​​​രു യു​​​​​​​ദ്ധ​​​​​​​ക്ക​​​​​​​പ്പ​​​​​​​ലി​​​​​​​ന് ഒ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ തീ​​​​​​​ര​​​​​​​പ്ര​​​​​​​ദേ​​​​​​​ശം ഉ​​​​​​​പ​​​​​​​രോ​​​​​​​ധി​​​​​​​ക്കാം.​​​ എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​വ​​​​​​​യി​​​​​​​ലൊ​​​​​​​ന്നി​​​​​​​നും ഒ​​​​​​​രു ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ക​​​​​​​യ​​​​​​​റി പ​​​​​​​താ​​​​​​​ക ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി ആ ​​​​​​​പ്ര​​​​​​​ദേ​​​​​​​ശം നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല.​​​ അ​​​​​​​ത് ചെ​​​​​​​യ്യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ക ഒ​​​​​​​രു സൈ​​​​​​​നി​​​​​​​ക​​​​​​​ന് മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്.

സ​​​​​​​ത്യ​​​​​​​ത്തി​​​​​​​ൽ ക​​​​​​​ര​​​​​​​യു​​​​​​​ദ്ധം എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ യു​​​​​​​ദ്ധം.​​​ കാ​​​​​​​ലാ​​​​​​​ൾ​​​​​​​പ്പ​​​​​​​ട എ​​​​​​​ന്ന് വി​​​​​​​ളി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ആ ​​​​​​​അ​​​​​​​ജ്ഞാ​​​​​​​ത സൈ​​​​​​​നി​​​​​​​ക​​​​​​​ന്‍റെ ചോ​​​​​​​ര​​​​​​​യി​​​​​​​ൽ, അ​​​​യാ​​​​ളു​​​​ടെ മൃ​​​​​​​ത​​​​​​​ശ​​​​​​​രീ​​​​​​​ര​​​​​​​ത്തി​​​​നു മേ​​​​​​​ലെ​​​​​​​യാ​​​​​​​ണ് നാ​​​​​​​മി​​​​​​​ന്ന് കാ​​​​​​​ണു​​​​​​​ന്ന സാ​​​​​​​മ്രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം പ​​​​​​​ടു​​​​​​​ത്തു​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​ ക​​​​​​​ര​​​​​​​യു​​​​​​​ദ്ധം ന​​​​​​​ട​​​​​​​ത്താ​​​​​​​തെ ഇ​​​​​​​റാ​​​​​​​നെ കീ​​​​​​​ഴ്പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നാ​​​​​​​കി​​​​​​​ല്ല എ​​​​​​​ന്ന് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​ർ യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​​തി​​​​​​​ന് മു​​​​മ്പു​​​​ത​​​​​​​ന്നെ ഒ​​​​​​​രേ സ്വ​​​​​​​ര​​​​​​​ത്തി​​​​​​​ൽ അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു. പ​​​​​​​ക്ഷേ, ട്രം​​​​​​​പ് ക​​​​​​​രുതി​​​​​​​യ​​​​​​​ത് അ​​​​​​​തൊ​​​​​​​ക്കെ ഭ്രാ​​​​​​​ന്ത​​​​​​​ൻ ജ​​​​ല്​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ​​​​ന്നാണ്.

സൈ​​​​​​​നി​​​​​​​ക ച​​​​​​​രി​​​​​​​ത്ര​​​​​​​കാ​​​​​​​ര​​​​​​​ന്മാ​​​​​​​ർ ഒ​​​​​​​രു കാ​​​​​​​ര്യം ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ച് പ​​​​​​​റ​​​​​​​യു​​​​​​​ന്നു​​​​ണ്ട്.​​​ യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​കാ​​​​​​​ശ​​​​​​​ത്തും ക​​​​​​​ട​​​​​​​ലി​​​​​​​ലും ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചേ​​​​​​​ക്കാം.​​​ പ​​​​​​​ക്ഷേ, അ​​​​​​​വ​​​​​​​യു​​​​​​​ടെ വി​​​​​​​ധി നി​​​​​​​ർ​​​​​​​ണ​​​​​​​യി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് ക​​​​​​​ര​​​​​​​യി​​​​​​​ലാ​​​​​​​ണ്.​​​ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഒ​​​​​​​രു വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന മാ​​​​​​​ത്രം മ​​​​​​​തി​​​​​​​യെ​​​​​​​ന്ന് ചി​​​​​​​ല​​​​​​​ർ ക​​​​​​​രു​​​​​​​തു​​​​​​​ന്നു.​​​ ഡ്രോ​​​​​​​ണു​​​​​​​ക​​​​​​​ളും മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളും വ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ പ്രാ​​​​​​​ധാ​​​​​​​ന്യം കു​​​​​​​റ​​​​​​​ഞ്ഞു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ് മ​​​​​​​റ്റു​​​​​​​ചി​​​​​​​ല​​​​​​​രു​​​​​​​ടെ അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യം.​​​ എ​​​​​​​ന്നാ​​​​​​​ൽ, ക​​​​​​​ഴി​​​​​​​ഞ്ഞ നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ലെ എ​​​​​​​ല്ലാ പ്ര​​​​​​​ധാ​​​​​​​ന യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളും നേ​​​​​​​രേ മ​​​​​​​റി​​​​​​​ച്ചാ​​​​​​​ണ് തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

അ​​​​​​​തി​​​​​​​ന് ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണം അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യാ​​​​​​​ണ്.​​​ ലോ​​​​​​​ക​​​​​​​ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ത്ര​​​​​​​യും ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ സൈ​​​​​​​നി​​​​​​​ക സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​വി​​​​​​​ദ്യ മ​​​​​​​റ്റൊ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​നും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.​​​ ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ ഏ​​​​​​​തൊ​​​​​​​രു ഭാ​​​​​​​ഗ​​​​​​​ത്തും ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന, ലോ​​​​​​​ക​​​​​​​സ​​​​​​​മു​​​​​​​ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ സാ​​​​​​​ന്നി​​​​​​​ധ്യ​​​​​​​മ​​​​​​​റി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന വി​​​​​​​മാ​​​​​​​ന​​​​​​​വാ​​​​​​​ഹി​​​​​​​നി​​​​​​​ക്ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ, പ​​​​​​​ല രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും സം​​​​​​​യു​​​​​​​ക്ത പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ ബ​​​​​​​ജ​​​​​​​റ്റി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ വ​​​​​​​ലു​​​​​​​താ​​​​​​​യ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ ചെ​​​​​​​ല​​​​​​​വ്, ഇ​​​​​​​തെ​​​​​​​ല്ലാം അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യ്ക്കു​​​​​​​ണ്ട്.​​​ എ​​​​​​​ന്നി​​​​​​​ട്ടും സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക മി​​​​​​​ക​​​​​​​വു മാ​​​​​​​ത്രം വി​​​​​​​ജ​​​​​​​യം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്ന് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​ത​​​​​​​ന്നെ പ​​​​​​​ല​​​​​​​വ​​​​​​​ട്ടം മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കി.​​​

വി​​​​​​​യ​​​​​​​റ്റ്നാം യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ൽ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ട​​​​​​​ൺ ബോം​​​​​​​ബു​​​​​​​ക​​​​​​​ളാ​​​​​​​ണ് വ​​​​​​​ർ​​​​​​​ഷി​​​​​​​ച്ച​​​​​​​ത്. ആ​​​​​​​കാ​​​​​​​ശം മു​​​​​​​ഴു​​​​​​​വ​​​​​​​ൻ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​ എ​​​​​​​ന്നി​​​​​​​ട്ടും യു​​​​​​​ദ്ധം ജ​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. ശ​​​​​​​ത്രു ക​​​​​​​ര​​​​​​​യി​​​​​​​ൽ പോ​​​​​​​രാ​​​​​​​ട്ടം തു​​​​​​​ട​​​​​​​ർ​​​​​​​ന്നു. ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​യ്ക്ക് പി​​​​​​​ന്മാ​​​​​​​റേ​​​​​​​ണ്ടി വ​​​​​​​ന്നു.​​​ അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നും സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യ പാ​​​​​​​ഠ​​​​​​​മാ​​​​​​​ണ് ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​ത്. 2001ലെ ​​​​​​​ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം വ​​​​​​​ള​​​​​​​രെ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്നു.​​​​​​​ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ വ്യോ​​​​​​​മ​​​​​​​ശ​​​​​​​ക്തി​​​​​​​യും സ്പെ​​​​​​​ഷ​​​​ൽ ഫോ​​​​​​​ഴ്സും ആ​​​​​​​ധു​​​​​​​നി​​​​​​​ക ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ളും അ​​​​​​​ത്ഭു​​​​​​​ത​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​മാ​​​​​​​ണ് കാ​​​​​​​ഴ്ച​​​​​​​വ​​​​​​​ച്ച​​​​​​​ത്. പ​​​​​​​ക്ഷേ ഒ​​​​​​​രു ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലും ബു​​​​​​​ദ്ധി​​​​​​​മു​​​​​​​ട്ടാ​​​​​​​ണ് ഒ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്തെ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​രു​​​​​​​പ​​​​​​​ത് വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​ശേ​​​​​​​ഷം അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ സൈ​​​​​​​ന്യം പി​​​​​​​ന്മാ​​​​​​​റി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ വീ​​​​​​​ണ്ടും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി.

എ​​​ല്ലാ​​​റ്റി​​​നു​​​മൊ​​​ടു​​​വി​​​ൽ യു​​​​​​​ദ്ധം എ​​​​​​​ന്ന​​​​​​​ത് ഭൂ​​​​​​​മി​​​​​​​യെ​​​​​​​യും മ​​​​​​​നു​​​​​​​ഷ്യ​​​​​​​രെ​​​​​​​യും കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള​​​​​​​താ​​​​​​​ണ്.​​​ ഒ​​​​​​​രു രാ​​​​​​​ജ്യം എ​​​​​​​ന്ന​​​​​​​ത് കെ​​​​​​​ട്ടി​​​​​​​ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ കൂ​​​​​​​ട്ട​​​​​​​മ​​​​​​​ല്ല.​​​​​​​അ​​​​​​​ത് ഗ്രാ​​​​​​​മ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്, ന​​​​​​​ഗ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്, റോ​​​​​​​ഡു​​​​​​​ക​​​​​​​ളാ​​​​​​​ണ്, പ​​​​​​​ർ​​​​​​​വ​​​​​​​ത​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്, മ​​​​​​​രു​​​​​​​ഭൂ​​​​​​​മി​​​​​​​ക​​​​​​​ളാ​​​​​​​ണ്, കൃ​​​​​​​ഷി​​​​​​​യി​​​​​​​ട​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്, കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് മ​​​​​​​നു​​​​​​​ഷ്യ​​​​​​​രാ​​​​​​​ണ്. ഇ​​​​​​​വ​​​​​​​യെ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​ർ നേ​​​​​​​രി​​​​​​​ട്ട് അ​​​​​​​വി​​​​​​​ടെ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. ഒ​​​​​​​രു ഡ്രോ​​​​​​​ണി​​​​​​​ന് ഒ​​​​​​​രു മ​​​​​​​ല​​​​​​​മ്പാ​​​​​​​ത സ്ഥി​​​​​​​ര​​​​​​​മാ​​​​​​​യി കാ​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. ഒ​​​​​​​രു മി​​​​​​​സൈ​​​​​​​ലി​​​​​​​ന് ഒ​​​​​​​രു മാ​​​​​​​ർ​​​​​​​ക്ക​​​​​​​റ്റ് നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. ഒ​​​​​​​രു യു​​​​​​​ദ്ധ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന് ഒ​​​​​​​രു ജി​​​​​​​ല്ല ഭ​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല.​​​​​​​ അ​​​​​​​ത് ചെ​​​​​​​യ്യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ക ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യ്ക്ക് മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്.

ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ആ​​​​​​​ദ്യ​​​​​​​ത്തെ ചീ​​​​​​​ഫ് ഓ​​​​​​​ഫ് ഡി​​​​​​​ഫ​​​​​​​ൻ​​​​​​​സ് സ്റ്റാ​​​​​​​ഫ് ജ​​​​​​​ന​​​​​​​റ​​​​​​​ൽ ബി​​​​​​​പി​​​​​​​ൻ റാ​​​​​​​വ​​​​​​​ത്ത് ഒ​​​​​​​രി​​​​​​​ക്ക​​​​​​​ൽ വ്യോ​​​​​​​മ​​​​​​​ശ​​​​​​​ക്തി​​​​​​​യെ സൈ​​​​​​​നി​​​​​​​ക പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സ​​​​​​​ഹാ​​​​​​​യ​​​​​​​ക വി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ആ ​​​​​​​പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന വ​​​​​​​ലി​​​​​​​യ വി​​​​​​​വാ​​​​​​​ദം സൃ​​​​​​​ഷ്‌​​​​ടി​​​​​​​ച്ചു. പ​​​​​​​ക്ഷേ അ​​​​​​​തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ന്ദേ​​​​​​​ശം ഇ​​​​​​​ന്നും പ്ര​​​​​​​സ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്. വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന​​​​​​​യും നാ​​​​​​​വി​​​​​​​ക​​​​​​​സേ​​​​​​​ന​​​​​​​യും അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ ഭൂ​​​​​​​മി കൈ​​​​​​​വ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​യും സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന സൈ​​​​​​​നി​​​​​​​ക​​​​​​​നാ​​​​​​​ണ് അ​​​​​​​വ​​​​​​​ർ പി​​​​​​​ന്തു​​​​​​​ണ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത്.​​​ ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ച​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​മാ​​​​​​​ത്രം യു​​​​​​​ദ്ധം ജ​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. ഭൂ​​​​​​​മി നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്ക​​​​​​​ണം.

രാ​​​​ഷ്‌​​​​ട്രീ​​​​​​​യ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ യു​​​​​​​ദ്ധ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ത​​​​​​​ന്ത്ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ഭാ​​​​​​​ഷ​​​​​​​യി​​​​​​​ലാ​​​​​​​ണ്. ഒ​​​​​​​രു സാ​​​​​​​ധാ​​​​​​​ര​​​​​​​ണ സൈ​​​​​​​നി​​​​​​​ക​​​​​​​ന് യു​​​​​​​ദ്ധം എ​​​​​​​ന്നാ​​​​​​​ൽ വി​​​​​​​ശ​​​​​​​പ്പും ക്ഷീ​​​​​​​ണ​​​​​​​വും ത​​​​​​​ണു​​​​​​​പ്പും ഭ​​​​​​​യ​​​​​​​വും അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​ണ്.1962​​​​ലെ ഇ​​​​​​​ന്ത്യ-​​​​​​​ചൈ​​​​​​​ന യു​​​​​​​ദ്ധം ഇ​​​​​​​ന്നും വേ​​​​​​​ദ​​​​​​​ന​​​​​​​യോ​​​​​​​ടെ ഓ​​​​​​​ർ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. ഹി​​​​​​​മാ​​​​​​​ല​​​​​​​യ​​​​​​​ൻ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ അ​​​​​​​തി​​​​​​​ക​​​​​​​ഠി​​​​​​​ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​രി​​​​​​​ൽ പ​​​​​​​ല​​​​​​​രും പോ​​​​​​​രാ​​​​​​​ടി​​​​​​​യ​​​​​​​ത്.

അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് ക​​​​​​​ര​​​​​​​യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളെ സൈ​​​​​​​നി​​​​​​​ക ആ​​​​​​​സൂ​​​​​​​ത്ര​​​​​​​ക​​​​​​​ർ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഭ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്.​​​ നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ അ​​​​​​​ക​​​​​​​ലെ​​​​നി​​​​​​​ന്ന് വ്യോ​​​​​​​മാ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്താം.​​​​​​​സ​​​​​​​മു​​​​​​​ദ്ര​​​​​​​ത്തി​​​​​​​ൽ​​​​നി​​​​​​​ന്ന് നാ​​​​​​​വി​​​​​​​ക​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാം.​​​​​​​ പ​​​​​​​ക്ഷേ ക​​​​​​​ര​​​​​​​യു​​​​​​​ദ്ധം മ​​​​​​​റ്റൊ​​​​​​​ന്നാ​​​​​​​ണ്. ​​​സൈ​​​​​​​ന്യം ശ​​​​​​​ത്രു​​​​​​​രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ മ​​​​​​​ണ്ണി​​​​​​​ൽ കാ​​​​​​​ലു​​​​​​​കു​​​​​​​ത്തു​​​​​​​ന്ന നി​​​​​​​മി​​​​​​​ഷം മു​​​​​​​ത​​​​​​​ൽ അ​​​​​​​നി​​​​​​​ശ്ചി​​​​​​​ത​​​​​​​ത്വം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു.​​​ അ​​​​​​​പ​​​​​​​രി​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ ഭൂ​​​​​​​മി​​​​​​​ശാ​​​​​​​സ്ത്രം, പ്ര​​​​​​​തി​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​യ കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥ, ശ​​​​​​​ത്രു​​​​​​​ത ഉ​​​​ള്ളി​​​​ലു​​​​ള്ള ജ​​​​​​​ന​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ, ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടാ​​​​​​​വു​​​​​​​ന്ന വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ൾ എ​​​​ന്നി​​​​​​​വ​​​​​​​യെ​​​​​​​ല്ലാം സൈ​​​​​​ന്യ​​​​​​​ത്തെ കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.​​​ ഓ​​​​​​​രോ കു​​​​​​​ന്നും ഓ​​​​​​​രോ ഗ്രാ​​​​​​​മ​​​​​​​വും ഓ​​​​​​​രോ തെ​​​​​​​രു​​​​​​​വും യു​​​​​​​ദ്ധ​​​​​​​ഭൂ​​​​​​​മി​​​​​​​യാ​​​​​​​യി മാറാം.

കു​​​​​​​റെ മി​​​​​​​സൈ​​​​​​​ൽ എ​​​​​​​ടു​​​​​​​ത്ത് വി​​​​​​​ക്ഷേ​​​​​​​പി​​​​​​​ക്ക​​​​​​​ലോ ഡ്രോ​​​​​​​ൺ അ​​​​​​​യ​​​​​​​ച്ചു​​​​കൊ​​​​​​​ണ്ട് എ​​​​​​​ന്തെ​​​​​​​ങ്കി​​​​​​​ലും ല​​​​​​​ക്‌​​​​​​​ഷ്യം ത​​​​​​​ക​​​​​​​ർ​​​​​​​ക്ക​​​​​​​ലോ അ​​​​​​​ല്ല ക​​​​​​​ര​​​​യു​​​​​​​ദ്ധം.​​​​​​​അ​​​​​​​മേ​​​​​​​രി​​​​​​​ക്ക വി​​​​​​​യ​​​​​​​റ്റ്നാ​​​​​​​മി​​​​​​​ലും അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നി​​​​​​​ലു​​​​മെ​​​​ല്ലാം അ​​​​​​​ത് മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കി.​​​ ഇ​​​​​​​റാ​​​​​​​നി​​​​​​​ലും അത് മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​ന്നേ​​​​​​​ക്കാം എ​​​​​​​ന്ന സ്ഥി​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​ണ് കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പോ​​​​​​​ക്ക്.

(പോ​​​​ണ്ടി​​​​ച്ചേ​​​​രി സെ​​​​ൻ​​​​ട്ര​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ്റ്റ​​​​ഡീ​​​​സ് ആ​​​​ൻ​​​​ഡ് സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ പ്ര​​​​ഫ​​​​സ​​​​റാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ.)

National

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ 17% വർധിച്ചതായി എൻസിആർബി റിപ്പോർട്ട്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ൻ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ദേ​​​​ശീ​​​​യ ക്രൈം ​​​​റെ​​​​ക്കോ​​​​ർ​​​​ഡ്സ് ബ്യൂ​​​​റോ​​​​യു​​​​ടെ (എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ബി) റി​​​​പ്പോ​​​​ർ​​​​ട്ട്.

‘ക്രൈം ​​​​ഇ​​​​ൻ ഇ​​​​ന്ത്യ 2024’ എ​​​​ന്ന​​​പേ​​​​രി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ 17 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് 2023ൽ​​​​നി​​​​ന്ന് 2024ൽ ​​​​ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2023ൽ ​​​​സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 86,420 കേ​​​​സു​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ 2024ൽ ​​​​ഇ​​​​ത് 1,01,928 കേ​​​​സു​​​​ക​​​​ളാ​​​​യി മാ​​​​റി.

അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​കെ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ആ​​​​റു ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​മു​​​​ണ്ട്. 2023ൽ ​​​​രാ​​​​ജ്യ​​​​ത്ത് 62.41 ല​​​​ക്ഷം കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​പ്പോ​​​​ൾ 2024ൽ ​​​​ഇ​​​​ത് 58.85 ല​​​​ക്ഷം കേ​​​​സു​​​​ക​​​​ളാ​​​​യി കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ഷം​​​​തോ​​​​റും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും സൈ​​​​ബ​​​​ർ കു​​​​റ്റ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ൽ രാ​​​​ജ്യം ഇ​​​​പ്പോ​​​​ഴും വ​​​​ള​​​​രെ പി​​​​ന്നി​​​​ലാ​​​​ണ്. ആ​​​​കെ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ 31.9 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, കേ​​​​ര​​​​ള​​​​ത്തി​​​​ൽ സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. 2023ൽ 3295 ​​​​സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ 2024ൽ ​​​​ഇ​​​​ത് 2962 ആ​​​​യി കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ നി​​​​ര​​​​ക്ക് വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണ്. 34.2 ശ​​​​ത​​​​മാ​​​​നം സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

Business

രാജ്യത്തെ സേ​വ​ന മേ​ഖ​ല​യി​ൽ വ​ൻ മു​ന്നേ​റ്റം

ബം​​ഗ​​ളൂ​​രു: ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലെ ശ​​ക്ത​​മാ​​യ ആ​​വ​​ശ്യ​​ക​​ത​​യെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ്യ​​ത്തെ സേ​​വ​​നമേ​​ഖ​​ല ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ മി​​ക​​ച്ച വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

മാ​​ർ​​ച്ചി​​ൽ 14 മാ​​സ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കി​​ലേ​​ക്ക് പോ​​യ വ​​ള​​ർ​​ച്ചാനി​​ര​​ക്ക്, ഏ​​പ്രി​​ലി​​ൽ അ​​ഞ്ചു മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​താ​​യി എ​​ച്ച്എ​​സ്ബി​​സി പു​​റ​​ത്തു​​വി​​ട്ട പ​​ർ​​ച്ചേ​​സിം​​ഗ് മാ​​നേ​​ജേ​​ഴ്സ് ഇ​​ൻ​​ഡ​​ക്സ് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

സേ​​വ​​നമേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​ള​​ക്കു​​ന്ന പി​​എം​​ഐ സൂ​​ചി​​ക മാ​​ർ​​ച്ചി​​ലെ 57.5ൽ​​നി​​ന്ന് ഏ​​പ്രി​​ലി​​ൽ 58.8 ആ​​യി ഉ​​യ​​ർ​​ന്നു. 2021 പ​​കു​​തി മു​​ത​​ൽ ഈ ​​സൂ​​ചി​​ക വ​​ള​​ർ​​ച്ച​​യെ സൂ​​ചി​​പ്പി​​ക്കു​​ന്ന 50ന് ​​മു​​ക​​ളി​​ലാ​​ണ് തു​​ട​​രു​​ന്ന​​ത്.

ഉ​​പ​​ഭോ​​ക്തൃ സേ​​വ​​ന​​ങ്ങ​​ൾ, ഗ​​താ​​ഗ​​തം, വാ​​ർ​​ത്താ​​വി​​നി​​മ​​യം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലെ മു​​ന്നേ​​റ്റ​​മാ​​ണ് ഈ ​​നേ​​ട്ട​​ത്തി​​നു പ്ര​​ധാ​​ന​​മാ​​യും ക​​രു​​ത്തേ​​കി​​യ​​ത്. ഇ-​​കൊ​​മേ​​ഴ്‌​​സ് രം​​ഗ​​ത്തെ കു​​തി​​പ്പും ലോ​​ജി​​സ്റ്റി​​ക്സ് സേ​​വ​​ന​​ങ്ങ​​ൾ​​ക്കു ല​​ഭി​​ച്ച കൂ​​ടു​​ത​​ൽ ഓ​​ർ​​ഡ​​റു​​ക​​ളും വ​​ള​​ർ​​ച്ച​​യ്ക്ക് വേ​​ഗം കൂ​​ട്ടി.

എ​​ന്നാ​​ൽ, പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ യു​​ദ്ധ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യി​​ലെ മാ​​ന്ദ്യ​​വും കാ​​ര​​ണം വി​​ദേ​​ശ​​ത്തു​​നി​​ന്നു​​ള്ള ഓ​​ർ​​ഡ​​റു​​ക​​ളി​​ൽ നേ​​രി​​യ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വെ​​ല്ലു​​വി​​ളി​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴും ഇ​​ന്ത്യ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ൽ​​നി​​ന്നു​​ള്ള ശ​​ക്ത​​മാ​​യ ഡി​​മാ​​ൻ​​ഡ് ഈ ​​കു​​റ​​വ് നി​​ക​​ത്തി.

ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ, പാ​​ച​​ക​​വാ​​ത​​കം, തൊ​​ഴി​​ൽ കൂ​​ലി എ​​ന്നി​​വ​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന ക​​മ്പ​​നി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന ച്ചെ​​ല​​വ് ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. എ​​ങ്കി​​ലും ഇ​​തി​​ന്‍റെ ഭാ​​രം പൂ​​ർ​​ണ​​മാ​​യും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​ക്കു കൈ​​മാ​​റാ​​ൻ ക​​മ്പ​​നി​​ക​​ൾ ത​​യാ​​റാ​​യി​​ട്ടി​​ല്ല.

പു​​തി​​യ ഓ​​ർ​​ഡ​​റു​​ക​​ൾ വ​​ർ​​ധി​​ച്ച​​തോ​​ടെ തൊ​​ഴി​​ൽ വി​​പ​​ണി​​യി​​ലും ഉ​​ണ​​ർ​​വ് പ്ര​​ക​​ട​​മാ​​ണ്. ക​​ഴി​​ഞ്ഞ പ​​ത്തു മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തൊ​​ഴി​​ൽ നി​​യ​​മ​​ന​​മാ​​ണ് ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ ന​​ട​​ന്ന​​ത്. വ​​രാ​​നി​​രി​​ക്കു​​ന്ന മാ​​സ​​ങ്ങ​​ളി​​ലും സേ​​വ​​ന മേ​​ഖ​​ല​​യി​​ലെ ഈ ​​ശു​​ഭ​​പ്ര​​തീ​​ക്ഷ തു​​ട​​രു​​മെ​​ന്നാ​​ണ് സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.

Kerala

രാ​ജ്യ​ത്തെ 80 ശ​ത​മാ​നം റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ സെ​മി-​ഹൈ സ്പീ​ഡ് ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജം

പ​​​ര​​​വൂ​​​ർ: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ശൃം​​​ഖ​​​ല​​​യു​​​ടെ ക​​​രു​​​ത്തും വേ​​​ഗ​​​ത​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ച് രാ​​​ജ്യ​​​ത്തെ 80 ശ​​​ത​​​മാ​​​നം റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കു​​​ക​​​ളും മ​​​ണി​​​ക്കൂ​​​റി​​​ൽ 110 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത​​​യി​​​ലു​​​ള്ള സെ​​​മി-​​​ഹൈ സ്പീ​​​ഡ് ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് സ​​​ജ്ജ​​​മാ​​​യി.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കൈ​​​വ​​​രി​​​ച്ച ഈ ​​​നേ​​​ട്ടം വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് പോ​​​ലു​​​ള്ള അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ ഓ​​​ട്ട​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

നേരത്തേ രാ​​​ജ്യ​​​ത്തെ 40 ശ​​​ത​​​മാ​​​നം പാ​​​ത​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് 110 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴി​​​ത് ഇ​​​ര​​​ട്ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ഇ​​​തി​​​നു​​​പു​​​റ​​​മെ മ​​​ണി​​​ക്കൂ​​​റി​​​ൽ 130 കി​​​ലോ​​​മീ​​​റ്റ​​​റോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ വേ​​​ഗ​​​ത​​​യി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടി​​​ക്കാ​​​വു​​​ന്ന ട്രാ​​​ക്കു​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​റ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 23 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. യാ​​​ത്രാ​​​സ​​​മ​​​യം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നും ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കൃ​​​ത്യ​​​നി​​​ഷ്ഠ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

2014 മു​​​ത​​​ൽ ഏ​​​ക​​​ദേ​​​ശം 55,000 കി​​​ലോ​​​മീ​​​റ്റ​​​ർ ട്രാ​​​ക്കു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ പു​​​തു​​​ക്കി​​​പ്പ​​​ണി​​​തി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 44,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ലും 260 മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള റെ​​​യി​​​ൽ പാ​​​ന​​​ലു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ള​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ന്ധി​​​ക​​​ൾ (ജോ​​​യി​​​ന്‍റു​​​ക​​​ൾ) കു​​​റ​​​യു​​​ന്ന​​​തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​വും സു​​​ഗ​​​മ​​​വു​​​മാ​​​യ യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ട്രാ​​​ക്കു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 2014-ലെ 748-​​​ൽ നി​​​ന്ന് 2026-ൽ 1,785 ​​​ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

റെ​​​യി​​​ൽ പാ​​​ള​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ലെ അ​​​ദൃ​​​ശ്യ​​​മാ​​​യ വി​​​ള്ള​​​ലു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ അ​​​ൾ​​​ട്രാ​​​സോ​​​ണി​​​ക് ഫ്‌​​​ളോ ഡി​​​റ്റ​​​ക്‌​​​ഷ​​​ൻ പോ​​​ലു​​​ള്ള നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ 36.2 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷി​​​ച്ചു. ഇ​​​ത് പാ​​​ള​​​ങ്ങ​​​ൾ പൊ​​​ട്ടി​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ 90 ശ​​​ത​​​മാ​​​നം വ​​​രെ കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. ജി​​​പി​​​എ​​​സ് അ​​​ധി​​​ഷ്ഠി​​​ത ഓ​​​സി​​​ലേ​​​ഷ​​​ൻ മോ​​​ണി​​​റ്റ​​​റിം​​​ഗ് സി​​​സ്റ്റ​​​ങ്ങ​​​ൾ വ​​​ഴി ട്രാ​​​ക്കി​​​ലെ പ​​​രു​​​ക്ക​​​ൻ ഭാ​​​ഗ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ക​​​ണ്ടെ​​​ത്താ​​​നും ഇ​​​പ്പോ​​​ൾ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ വേ​​​ഗ​​​ത വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ട്രാ​​​ക്കു​​​ക​​​ളി​​​ലേ​​​ക്ക് ക​​​ന്നു​​​കാ​​​ലി​​​ക​​​ളും മ​​​നു​​​ഷ്യ​​​രും അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ 17,500 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ സു​​​ര​​​ക്ഷാ വേ​​​ലി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു.

പ്ര​​​ധാ​​​ന​​​മാ​​​യും 110 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് മു​​​ക​​​ളി​​​ൽ വേ​​​ഗ​​​ത​​​യു​​​ള്ള റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​പു​​​റ​​​മെ, പോ​യി​ന്‍റുക​​​ളി​​​ലും ക്രോ​​​സിം​​​ഗു​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു​​​ള്ള സ്വി​​​ച്ചു​​​ക​​​ളും വെ​​​ൽ​​​ഡ​​​ബി​​​ൾ സി​​​എം​​​എ​​​സ് ക്രോ​​​സിം​​​ഗു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്ര​​​തി​​​ദി​​​നം ര​​​ണ്ട് കോ​​​ടി​​​യി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി 25,000-ത്തോ​​​ളം ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ക​​​ൽ​​​ക്ക​​​രി, ഇ​​​രു​​​മ്പ​​​യി​​​ര്, ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​നാ​​​യി 1,37,000 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ട്രാ​​​ക്കു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ട്രാ​​​ക്കു​​​ക​​​ൾ 130 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം വേ​​​ഗ​​​ത​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

സ്വ​ർ​ണ​ക്ക​മ്പ​ത്തി​ൽ രാ​ജ്യ​ത്ത് മ​ല​യാ​ളി ത​ന്നെ മു​ന്നി​ൽ; ഉ​പ​ഭോ​ഗ​ത്തി​ൽ 30 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ

പ​ര​വൂ​ർ: ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ ഉ​പ​ഭോ​ഗ​ത്തി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി കേ​ര​ളം ഒ​ന്നാ​മ​ത്. രാ​ജ്യ​ത്തെ ആ​കെ സ്വ​ർ​ണ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 30 ശ​ത​മാ​ന​ത്തോ​ളം കേ​ര​ള​ത്തി​ലാ​ണെ​ന്ന് കൊ​ട്ട​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഇ​ക്വി​റ്റീ​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്. രാ​ജ്യ​ത്തെ വീ​ടു​ക​ളി​ലു​ള്ള ആ​കെ സ്വ​ർ​ണ​ശേ​ഖ​ര​ത്തി​ന്‍റെ മൂ​ല്യം കേ​ട്ടാ​ൽ അ​മ്പ​ര​ക്കും വി​ധം ഉ​യ​ര​ത്തി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 445 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള​ത്.

ഇ​ത് രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പ്പാ​ദ​ന​ത്തേ​ക്കാ​ൾ (ജി​ഡി​പി) 125 ശ​ത​മാ​നം അ​ധി​ക​മാ​ണ്. 324 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​വി​ലെ ജി​ഡി​പി. ഓ​ഹ​രി വി​പ​ണി​യി​ലെ ക​മ്പ​നി​ക​ളു​ടെ ആ​കെ വി​പ​ണി മൂ​ല്യ​മാ​യ 460 ല​ക്ഷം കോ​ടി​യോ​ട് ഏ​ക​ദേ​ശം തു​ല്യ​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ഈ ​സ്വ​ർ​ണ സ​മ്പാ​ദ്യം.

ബാ​ങ്ക് നി​ക്ഷേ​പം, ഭൂ​മി, കെ​ട്ടി​ടം തു​ട​ങ്ങി​യ മ​റ്റ് സ​മ്പാ​ദ്യ രൂ​പ​ങ്ങ​ളേ​ക്കാ​ൾ ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്രി​യം സ്വ​ർ​ണ​ത്തോ​ടാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ആ​കെ സ​മ്പ​ത്തി​ന്‍റെ 65 ശ​ത​മാ​ന​വും ഇ​പ്പോ​ൾ സ്വ​ർ​ണ​രൂ​പ​ത്തി​ലാ​ണ്. ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും ഓ​ഹ​രി സ​മ്പാ​ദ്യ​ങ്ങ​ളു​ടെ​യും മൊ​ത്തം മൂ​ല്യ​ത്തി​ന്‍റെ 175 ശ​ത​മാ​ന​ത്തോ​ള​മാ​ണി​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം ഇ​ര​ട്ടി​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ ഇ​ത് നാ​ലി​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ചു. 2019 മാ​ർ​ച്ചി​ൽ 109 ല​ക്ഷം കോ​ടി​യാ​യി​രു​ന്ന മൂ​ല്യ​മാ​ണ് 2026 ജ​നു​വ​രി​യി​ൽ 445 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ന്ന​ത്.

സ​മ്പാ​ദ്യം മു​ഴു​വ​ൻ സ്വ​ർ​ണ​മാ​ക്കി മാ​റ്റു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സൂ​ക്ഷ്മ സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. സ്വ​ർ​ണ​ത്തി​ന്‍റെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​റ​ക്കു​മ​തി കൂ​ട്ടേ​ണ്ടി വ​രു​ന്ന​ത് വി​ദേ​ശ​നാ​ണ്യ ക​രു​ത​ൽ ശേ​ഖ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഉ​ത്പാ​ദ​ന​പ​ര​മാ​യ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ടേ​ണ്ട മൂ​ല്യം മ​ര​വി​ച്ചു കി​ട​ക്കു​ന്ന​ത് സ​മ്പ​ദ്‌​ഘ​ട​ന​യു​ടെ ച​ല​നാ​ത്മ​ക​ത​യ്ക്ക് ത​ട​സ​മാ​കു​മെ​ന്നും കൊ​ട്ട​ക് റി​പ്പോ​ർ​ട്ട് നി​രീ​ക്ഷി​ക്കു​ന്നു.

Kerala

രാ​ജ്യ​ത്തെ പ​കു​തി​യോ​ളം വി​മാ​ന​ങ്ങ​ളി​ലും സാ​ങ്കേ​തി​ക ത​ക​രാ​റെ​ന്ന് ക​ണ്ടെ​ത്ത​ൽ

പ​​ര​​വൂ​​ർ: രാ​​ജ്യ​​ത്തെ വാ​​ണി​​ജ്യ വി​​മാ​​ന​​ങ്ങ​​ളി​​ൽ പ​​കു​​തി​​യോ​​ള​​വും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് ഗു​​രു​​ത​​ര​​മാ​​യ സാ​​ങ്കേ​​തി​​ക ത​​ക​​രാ​​റു​​ക​​ളോ​​ടെ​​യാ​​ണെ​​ന്ന് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ന​​ൽ റി​​പ്പോ​​ർ​​ട്ട്.

സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ​​യെ ബാ​​ധി​​ക്കു​​ന്ന ഞെ​​ട്ടി​​ക്കു​​ന്ന ക​​ണ്ടെ​​ത്ത​​ലു​​ക​​ളു​​ള്ള​​ത്.

2025 ജ​​നു​​വ​​രി മു​​ത​​ൽ 2026 ഫെ​​ബ്രു​​വ​​രി വ​​രെ പ​​രി​​ശോ​​ധി​​ച്ച 754 വി​​മാ​​ന​​ങ്ങ​​ളി​​ൽ 377 എ​​ണ്ണ​​ത്തി​​ലും ആ​​വ​​ർ​​ത്തി​​ച്ചു​​ള്ള സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ളാ​​യ ഇ​​ൻ​​ഡി​​ഗോ, എ​​യ​​ർ ഇ​​ന്ത്യ എ​​ന്നി​​വ​​യു​​ടെ വി​​മാ​​ന​​ങ്ങ​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സു​​ര​​ക്ഷാ വീ​​ഴ്ച​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ൻ​​ഡി​​ഗോയുടെ, പ​​രി​​ശോ​​ധി​​ച്ച 405 വി​​മാ​​ന​​ങ്ങ​​ളി​​ൽ 148 എ​​ണ്ണ​​ത്തി​​ലും ത​​ക​​രാ​​റു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ സ്ഥി​​തി കൂ​​ടു​​ത​​ൽ ഗു​​രു​​ത​​ര​​മാ​​ണ്.

പ​​രി​​ശോ​​ധി​​ച്ച 166 വി​​മാ​​ന​​ങ്ങ​​ളി​​ൽ 137 എ​​ണ്ണ​​ത്തി​​ലും ആ​​വ​​ർ​​ത്തി​​ച്ചു​​ള്ള ത​​ക​​രാ​​റു​​ക​​ൾ ക​​ണ്ടെ​​ത്തി. എ​​യ​​ർ ഇ​​ന്ത്യ എ​​ക് സ്പ്ര​​സി​​ന്‍റെ 101 വി​​മാ​​ന​​ങ്ങ​​ളി​​ൽ 54 എ​​ണ്ണ​​ത്തി​​ലും സ​​മാ​​ന​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്.

270 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​നാ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​ത്യേ​​ക ഓ​​ഡി​​റ്റി​​ൽ നൂ​​റോ​​ളം സു​​ര​​ക്ഷാ വീ​​ഴ്ച​​ക​​ൾ ക​​ണ്ടെ​​ത്തി​​യി​​രു​​ന്ന​​താ​​യും റി​​പ്പോ​​ർ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

പൈ​​ല​​റ്റു​​മാ​​രു​​ടെ പ​​രി​​ശീ​​ല​​ന​​ത്തി​​ലെ കു​​റ​​വ്, അ​​ന്താ​​രാഷ്‌ട്ര വി​​മാ​​ന​​ങ്ങ​​ളി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് ജീ​​വ​​ന​​ക്കാ​​രി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യം, ജോ​​ലി സ​​മ​​യ പ​​രി​​ധി ലം​​ഘി​​ച്ചു​​ള്ള സ​​ർ​​വീ​​സു​​ക​​ൾ എ​​ന്നി​​വ​​യും സു​​ര​​ക്ഷാ ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്നു.

കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ അ​​ടി​​യ​​ന്ത​​ര സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചും അ​​ന​​ധി​​കൃ​​ത​​മാ​​യി കോ​​ക്ക്പി​​റ്റി​​ൽ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചും വി​​മാ​​ന​​ങ്ങ​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത് അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​ണെ​​ന്ന് ക​​മ്മി​​റ്റി വി​​ല​​യി​​രു​​ത്തി. സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ലം​​ഘി​​ച്ച​​തി​​ന് എ​​യ​​ർ ഇ​​ന്ത്യ​​യ്ക്ക് മാ​​ത്രം ഒ​​മ്പ​​ത് ത​​വ​​ണ ഡി​​ജി​​സി​​എ കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യ സു​​ര​​ക്ഷാ പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ വേ​​ണ​​മെ​​ന്ന് ക​​മ്മി​​റ്റി സ​​ർ​​ക്കാ​​രി​​നോ​​ട് ശി​​പാ​​ർ​​ശ ചെ​​യ്തു.

Business

രാജ്യത്ത് ഊർജക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, എ​​​ൽ​​​പി​​​ജി ക്ഷാ​​​മ​​​മി​​​ല്ലെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു കേ​​​ന്ദ്രം. ഊ​​​ർ​​​ജ​​​വി​​​ത​​​ര​​​ണ സാ​​​ഹ​​​ച​​​ര്യം പൂ​​​ർ​​​ണ​​​മാ​​​യും സു​​​ര​​​ക്ഷി​​​ത​​​വും നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​വു​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം, പ്ര​​​കൃ​​​തി​​​വാ​​​ത​​​ക മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ റീ​​​ട്ടെ​​​യി​​​ൽ ഇ​​​ന്ധ​​​ന ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​നു സ്റ്റോ​​​ക്കു​​​ണ്ടെ​​​ന്നും പ​​​രി​​​ഭ്രാ​​​ന്തി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മ​​​നഃ​​​പൂ​​​ർ​​​വം ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ വീ​​​ഴ​​​രു​​​തെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

“ലോ​​​ക​​​ത്തി​​​ലെ നാ​​​ലാ​​​മ​​​ത്തെ വ​​​ലി​​​യ റി​​​ഫൈ​​​ന​​​റും അ​​​ഞ്ചാ​​​മ​​​ത്തെ വ​​​ലി​​​യ പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​വു​​​മാ​​​ണ് ഇ​​​ന്ത്യ. 150ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ ശു​​​ദ്ധീ​​​ക​​​രി​​​ച്ച ഇ​​​ന്ധ​​​നം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്നു.

ലോ​​​ക​​​ത്തി​​​ന് ഇ​​​ന്ത്യ ഒ​​​രു നെ​​​റ്റ് എ​​​ക്സ്പോ​​​ർ​​​ട്ട​​​റാ​​​യ​​​തി​​​നാ​​​ൽ (വി​​​ദേ​​​ശ​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു വാ​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ അ​​​വ​​​യ്ക്കു വി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യം) ആ​​​ഭ്യ​​​ന്ത​​​ര പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ ല​​​ഭ്യ​​​ത ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി ഉ​​​റ​​​പ്പാ​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. വി​​​ത​​​ര​​​ണം റേ​​​ഷ​​​ൻ ചെ​​​യ്യാ​​​ൻ ഒ​​​രൊ​​​റ്റ ഔ​​​ട്ട‌്‌​​​ലെ​​​റ്റി​​​നോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

ചി​​​ല പ​​​ന്പു​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ട്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​ക്കൂ​​​ട്ടു​​​ന്ന ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന ചി​​​ല തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണ്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ എ​​​ന്തൊ​​​ക്കെ സം​​​ഭ​​​വി​​​ച്ചാ​​​ലും എ​​​ല്ലാ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കും ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു മാ​​​സ​​​ത്തെ സ്ഥി​​​ര​​​മാ​​​യ വി​​​ത​​​ര​​​ണം ല​​​ഭ്യ​​​മാ​​​ണ്.

അ​​​ടു​​​ത്ത ര​​​ണ്ടു മാ​​​സ​​​ത്തെ ക്രൂ​​​ഡ് സം​​​ഭ​​​ര​​​ണ​​​വും ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.”-​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി. അ​​​വ​​​ശ്യ​​​സാ​​​ധ​​​ന ല​​​ഭ്യ​​​ത​​​യെ സം​​​ബ​​​ന്ധി​​​ച്ചു തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ വി​​​മു​​​ഖ​​​ത കാ​​​ട്ടി​​​ല്ലെ​​​ന്നും കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

District News

നാ​ടും ന​ഗ​ര​വും പ്ര​ചാ​ര​ണ​ച്ചൂ​ടി​ല്‍

യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന്

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​പു ജോ​ണ്‍ ജോ​സ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തോ​ടനു​ബ​ന്ധി​ച്ചു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു ന​ട​ക്കും. പ​ഴ​യ ബ​സ്‌സ്റ്റാ​ന്‍​ഡ് മൈ​താ​നി​യി​ല്‍ വൈ​കു​ന്നേ​രം 5.30ന് ​ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ.​ ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, കെ.​എ​ന്‍.​എ.​ ഖാ​ദ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും. ക​ണ്‍​വ​ന്‍​ഷ​ന് മു​ന്നോ​ടി​യാ​യി വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍നി​ന്നു റോ​ഡ്ഷോ ​ആ​രം​ഭി​ക്കും.

പ​ര്യ​ട​നം നാ​ളെ മു​ത​ല്‍

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​പു ജോ​ണ്‍ ജോ​സ​ഫി​ന്‍റെ പ​ര്യ​ട​നം നാ​ളെ ആ​രം​ഭി​ക്കും. നാ​ളെ ആ​ല​ക്കോ​ട്, മു​ട്ടം, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലും 28ന് ​ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് പ​ര്യ​ട​നം. നാ​ളെ രാ​വി​ലെ എ​ട്ടി​ന് ചി​ല​വ് ജം​ഗ്ഷ​നി​ല്‍ മു​സ്‌ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​പു​വി​നാ​യി പാ​ട്ടുപാ​ടി മു​ജീ​ബ്

തൊ​ടു​പു​ഴ: വോ​ട്ടുതേ​ടി​യു​ള്ള യാ​ത്ര​യി​ല്‍ പാ​ട്ടു​കൊ​ണ്ട് അ​പു ജോ​ണ്‍ ജോ​സ​ഫി​നെ വ​ര​വേ​റ്റ് മു​ജീ​ബ്. ക​രി​ങ്കു​ന്നം പൊ​ന്ന​ന്താ​ന​ത്ത് വോ​ട്ട് തേ​ടി​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് മു​ജീ​ബി​നെ സ്ഥാ​നാ​ര്‍​ഥി ക​ണ്ടുമു​ട്ടി​യ​ത്. പൊ​ന്ന​ന്താ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ല്‍ മ​ത്സ്യവ്യാ​പാ​രം ന​ട​ത്തു​ക​യാ​ണ് മു​ജീ​ബ്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് എ​ന്നു പ​റ​ഞ്ഞ് പ​രി​ച​യ​പ്പ​ടു​ത്തി​യ​പ്പോ​ഴാ​ണ് ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ നാ​ട​ന്‍ പാ​ട്ടു​മാ​യി നി​റ​ഞ്ഞ മ​ന​സോ​ടെ അ​പു​വി​നെ മു​ജീ​ബ് വ​ര​വേ​റ്റ​ത്.

എ​ല്‍​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി

തൊ​ടു​പു​ഴ: നി​യോ​ജ​കമ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍റെ വി​ജ​യ​ത്തി​നാ​യി പ​ഴ​യ ബ​സ്‌സ്റ്റാ​ന്‍​ഡ് മൈ​താ​നി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യറ്റം​ഗം പി.​കെ.​ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ വി​ക​സ​ന, ക്ഷേ​മപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​താ​ക്ക​ള്‍ വേ​ദി​യി​ല്‍ എ​ടു​ത്തു പ​റ​ഞ്ഞു. വി.​വി.​ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​വി.​ വ​ര്‍​ഗീ​സ്, കെ.​പി.​ മേ​രി, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ടി.​കെ.​ ശി​വ​ന്‍​നാ​യ​ര്‍, ലി​നു ജോ​സ്, അ​ഡ്വ. ജോ​യ്‌​സ് ജോ​ര്‍​ജ്, ജോ​സ് ഫി​ലി​പ്പ്, വി.​ആ​ര്‍.​ പ്ര​മോ​ദ്, സു​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് പാ​ല​ത്തി​നാ​ല്‍, കെ.​ഐ.​ ആ​ന്‍റ​ണി, റെ​ജി കുന്നം​കോ​ട്ട്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, മു​ന്‍ എം​എ​ല്‍​എ പി.സി.​ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​വേ​ശ​പൂ​ര്‍​വം റോ​യി വാ​രി​കാ​ട്ടി​ന്‍റെ പ്ര​ചാ​ര​ണം

തൊ​ടു​പു​ഴ: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി റോ​യ് വാ​രി​കാ​ട്ടി​ന്‍റെ പ്ര​ചാ​ര​ണം വ​ലി​യ ആ​വേ​ശ​ത്തോ​ടെ തു​ട​രു​ന്നു. രാ​ജ്യം പ​ദ്മ​വി​ഭൂ​ഷ​ന്‍ ന​ല്‍​കി ആ​ദ​രി​ച്ച പി.​ നാ​രാ​യ​ണ​നെ സ​ന്ദ​ര്‍​ശി​ച്ചാ​യി​രു​ന്നു പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്കം. പി​ന്നീ​ട് കു​ട​യ​ത്തൂ​ര്‍ മേ​ഖ​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി അ​ദ്ദേ​ഹം നി​ര​വ​ധി വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു.

മു​തി​ര്‍​ന്ന സാ​മൂ​ഹി​ക​സം​ഘ പ്ര​വ​ര്‍​ത്ത​ക​രെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ച വാ​രി​ക്കാ​ട്ട് അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ളും വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. സ്വാ​മി അ​യ്യ​പ്പ​ദാ​സ്, എം.​എ​ന്‍.​ ജ​യ​ച​ന്ദ്ര​ന്‍, തൊ​ടു​പു​ഴ വി​ജ്ഞാ​നമാ​താ പ​ള്ളി വി​കാ​രി ഫാ.​ തോ​മ​സ് വി​ല​ങ്ങു​പാ​റ​യി​ല്‍ എ​ന്നി​വ​രെ സ​ന്ദ​ര്‍​ശി​ച്ചു.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ വ​സ്ത്രവ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച റോ​യി വാ​രി​കാ​ട്ട് വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു.

നി​ര്‍​മാ​ണനി​രോ​ധ​നം മാ​റ്റി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം പ​ച്ച​ക്ക​ള്ളം: റോ​യി കെ. ​പൗ​ലോ​സ്

ക​ട്ട​പ്പ​ന: നി​ര്‍​മാ​ണനി​രോ​ധ​നം മാ​റ്റി​യെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ. ​പൗ​ലോ​സ്. ജി​ല്ല​യി​ലെ ജ​ന​ത​യോ​ട് പ​ക​യോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​രി​ന്‍റേ​ത്. നി​ര്‍​മാ​ണനി​രോ​ധ​നം മാ​റ്റി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സ​ര്‍​ക്കാ​ര്‍ ആ​ര്‍​ക്കെ​ങ്കി​ലും നി​ര്‍​മാ​ണാ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്ക​ണം.

മ​ല​യോ​ര ജ​ന​ത​യ്ക്ക് പ​ട്ട​യം കൊ​ടു​ക്കു​ന്ന​തി​നെ​തി​രേ പ​രി​സ്ഥി​തി​വാ​ദി​ക​ള്‍ കോ​ട​തി​യി​ല്‍ പ​റ​യു​ന്ന ക​ള്ള​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് പ​റ​യേ​ണ്ട​ത് സ​ര്‍​ക്കാ​രാ​ണ്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മി​ണ്ടു​ന്നി​ല്ല. ഷോ​പ്പ്‌സൈ​റ്റു​ക​ള്‍​ക്ക് പ​ട്ട​യം ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ട് നാ​ലു മാ​സ​മാ​യെ​ങ്കി​ലും ഇ​പ്പോ​ഴും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ള്‍ ര​ണ്ടാ​മ​തും അ​പേ​ക്ഷ വാ​ങ്ങി​ക്കു​ക​യാ​ണ്.


ഇ​ടു​ക്കി പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ പ്രോ​ജ​ക്ട് മാ​ത്ര​മാ​ണ് ജി​ല്ല​യി​ല്‍ ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും റോ​യി കെ. ​പൗ​ലോ​സ് വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

മ​ണ്ഡ​ലപ​ര്യ​ട​ന ജാ​ഥ​യ്ക്ക് ഇ​ന്നു തു​ട​ക്കം; ആ​ദ്യദി​നംഅ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ

ചെ​റു​തോ​ണി: ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ മ​ണ്ഡ​ല പ​ര്യ​ട​ന​ജാ​ഥ ഇ​ന്ന് ആ​രം​ഭി​ക്കും. ഏ​പ്രി​ൽ രണ്ടുവ​രെ നീ​ളു​ന്ന പ​ര്യ​ട​ന​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ത്തി പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

പ​ര്യ​ട​ന​ത്തി​ന്‍റെ ആ​ദ്യദി​ന​മാ​യ ഇ​ന്ന് അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. എ​ൽ​ഡി​എ​ഫി​ന്‍റെ ജി​ല്ലാ, പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് റോ​ഷി അ​ഗ​സ്റ്റി​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പമു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​യാ​ണ് ഇ​ന്ന​ലെ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ത്. ക​ട്ട​പ്പ​ന​യി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മ​ഠ​ങ്ങ​ളി​ലും എ​ത്തി റോ​ഷി അ​ഗ​സ്റ്റി​ൻ അ​നു​ഗ്ര​ഹം തേ​ടി.

തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കും: ​ബേ​സി​ല്‍

തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി നി​ല​കൊ​ള്ളു​മെ​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ബേ​സി​ല്‍ ജോ​ണ്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന ഏ​ക ദേ​ശീ​യ പാ​ര്‍​ട്ടി​യാ​ണ് ത​ങ്ങ​ളു​ടേ​ത്.

പാ​തി​വി​ല ത​ട്ടി​പ്പി​ല്‍ പ്ര​തി​യു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഇ​തു പു​റ​ത്തു​വി​ട്ടാ​ല്‍ യു​ഡി​എ​ഫി​ലെ​യും എ​ല്‍​ഡി​എ​ഫി​ലെ​യും പ​ല​രു​ടെയും പൊ​യ്മു​ഖ​ങ്ങ​ള്‍ അ​ഴി​ഞ്ഞു​വീ​ഴും. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി തൊ​ടു​പു​ഴ​യി​ല്‍ വി​ക​സ​നം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നെ​യ്യ​ശേ​രി-​തോ​ക്കു​മ്പ​ന്‍​സാ​ഡി​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ വ​ന്‍ അ​ഴി​മ​തി​യു​ണ്ട്.

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന​പാ​ത​യു​ടെ നി​ര്‍​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. തൊ​ടു​പു​ഴ​യി​ലെ മ​റ്റു​ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​ധി​കാ​ര​ത്തി​നുവേ​ണ്ടി ഏ​ത​റ്റം​വ​രെ​യും പോ​കും. ഇ​തി​നാ​യി മു​ന്ന​ണി​മാ​റാ​നും ഇ​വ​ര്‍ മ​ടി​ക്കി​ല്ല. കൃ​ത്യ​മാ​യ നി​ല​പാ​ടി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് ഇ​വ​രു​ടേ​ത്. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ചേ​ര്‍​ന്നു സ​ഹ​ക​ര​ണ​ ബാ​ങ്കു​ക​ള്‍​ ത​ക​ര്‍​ത്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ടാ​ല്‍ പാ​തി​വി​ല ത​ട്ടി​പ്പി​ലെ മുഴു​വ​ന്‍ പേ​രു​ടെയും പ​ണം​ തി​രി​കെ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബേ​സി​ല്‍ പ​റ​ഞ്ഞു.

National

അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായത് 806 കസ്റ്റഡി മരണങ്ങൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​ഴി​​​ഞ്ഞ അ​​​​ഞ്ചുവ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​യ​​​​ത് 806 ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം. 2021-22ൽ 176, 2022-23​​​​ൽ 163, 2023-24ൽ 157, 2024-25​​​​ൽ 140 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ണ്ടാ​​​​യ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്ക്.

2025 മു​​​​ത​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ച് 15 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 170 പേ​​​​ർ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലി​​​​രി​​​​ക്കെ മ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും കേ​​​​ന്ദ്രം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ഞ്ചുവ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​ളു​​​ണ്ടാ​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യും ഗു​​​​ജ​​​​റാ​​​​ത്തും ബി​​​​ഹാ​​​​റും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശു​​​​മാ​​​​ണ്.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 101 ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ ഗു​​​​ജ​​​​റാ​​​​ത്ത്, ബി​​​​ഹാ​​​​ർ, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം 85, 76, 56 എ​​​​ന്നി​​​​ങ്ങ​​​​നെ ക​​​​സ്റ്റ​​​​ഡി​​​​ മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ക​​​​ട്ടെ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 22 ക​​​​സ്റ്റ​​​​ഡി​​​ മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു ര​​​​ജി​​​​സ്റ്റ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2021-22ൽ ​​​​ആ​​​​റ്, 22-23ൽ ​​​​ര​​​​ണ്ട്, 23-24ൽ ​​​​ആ​​​​റ്, 24-25ൽ ​​​​അ​​​​ഞ്ച്, 25-26ൽ ​​​​ഇ​​​​തു​​​​വ​​​​രെ മൂ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം.

National

പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 53 ലക്ഷം മെട്രിക് ടൺ പെട്രോളിയം ശേഖരവും 41 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖലയും ഇതിനു പിന്നിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഊർജ ഇറക്കുമതിയുടെ ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ദൗർലഭ്യം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഊർജ ആവശ്യകതകൾ വൈവിധ്യവൽക്കരിച്ചു. നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

International

ശ​ത്രു​ക്ക​ൾ​ക്ക് വ​രാ​നി​രി​ക്കു​ന്ന​ത് ന​ല്ല വ​ർ​ഷ​മാ​യി​രി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ

ദു​ബാ​യ്: ശ​ത്രു​ക്ക​ൾ​ക്ക് വ​രാ​നി​രി​ക്കു​ന്ന​ത് ന​ല്ല വ​ർ​ഷ​മാ​യി​രി​ക്കി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് രം​ഗ​ത്തെ​ത്തി. പു​തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് മു​ജ്ത​ബ ഖ​മ​ന​യ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. തു​ർ​ക്കി​യി​ലേ​ക്കും ഒ​മാ​നി​ലേ​ക്കും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഇ​റാ​ന​ല്ലെ​ന്നും ഇ​വ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ൾ​മാ​റാ​ട്ട ആ​ക്ര​മ​ണ​മാ​ണെ​ന്നു​മാ​ണ് മു​ജ്ത​ബ ഖ​മ​ന​യ്‌‌​യു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ രാ​ത്രി​യി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ദു​ബാ​യി​ൽ ഡ്രോ​ണു​ക​ൾ ത​ക​ർ​ത്തു. സൗ​ദി​യി​ലും കു​വൈ​ത്തി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ക്ര​മ​ണം ത​ട​ഞ്ഞു.

ത​ല​മു​തി​ർ​ന്ന നേ​തൃ​ത്വ​ത്തെ വ​ധി​ച്ചാ​ൽ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന ശ​ത്രു​ക്ക​ളു​ടെ മോ​ഹം ത​ക​ർ​ന്നു​പോ​യി​യെ​ന്നും മു​ജ്ത​ബ ഖ​മ​ന​യ്‌‌​യു​ടെ പ്ര​സ്താ​വ​ന​യി​ലു​ണ്ട്. പാ​കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ട​യി​ൽ സ​മാ​ധാ​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ക്കാ​മെ​ന്ന പു​തി​യ വാ​ഗ്ദാ​ന​വും ശ്ര​ദ്ധേ​യ​മാ​ണ്.

അ​മേ​രി​ക്ക​യ്ക്ക് താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​യ യു​കെ പൗ​ര​ന്മാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു​ദ്ധം ത​ങ്ങ​ൾ ജ​യി​ച്ചു ക​ഴി​ഞ്ഞെ​ന്ന അ​മേ​രി​ക്ക​ൻ അ​വ​കാ​ശ​വാ​ദ​ത്തെ​യും ഇ​റാ​ൻ പ​രി​ഹ​സി​ച്ചു. അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല സം​ഭ​വി​ക്കു​ന്ന​തെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി പ​രി​ഹ​സി​ച്ച​ത്.

ഇ​റാ​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധം ത​ക​ർ​ന്നെ​ന്ന് അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ട്ട ശേ​ഷ​മാ​ണ് എ​ഫ്-35 വി​മാ​നം ഇ​റാ​ൻ വീ​ഴ്ത്തി​യ​ത്. ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​റാ​ഖി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ന​ത്തി​ലെ ന​ല്ലൊ​രു പ​ങ്ക് നി​ർ​ത്തി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Business

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഗ്യാ​സ് എ​ടി​എം തു​റ​ന്ന് ബി​പി​സി​എ​ല്‍

പ​​​ര​​​വൂ​​​ര്‍: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് രാ​​​ജ്യ​​​ത്ത് പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​മം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി ‘ഗ്യാ​​​സ് എ​​​ടി​​​എം’ സം​​​വി​​​ധാ​​​നം. ഗു​​​രു​​​ഗ്രാ​​​മി​​​ലാ​​​ണ് ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ എ​​​ല്‍​പി​​​ജി സ്മാ​​​ര്‍​ട്ട് വെ​​​ന്‍​ഡിം​​​ഗ് മെ​​​ഷീ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് (ബി​​​പി​​​സി​​​എ​​​ല്‍) പൈ​​​ല​​​റ്റ് പ്രോ​​​ജ​​​ക്റ്റാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ര​​​ണ്ട് മു​​​ത​​​ല്‍ മൂ​​​ന്ന് മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ കൈ​​​പ്പ​​​റ്റാം.

പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ആ​​​യ ഈ ​​​വെ​​​ന്‍​ഡിം​​​ഗ് മെ​​​ഷീ​​​ന്‍ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കും. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ന്‍ ചെ​​​യ്ത ശേ​​​ഷം ഒ​​​ടി​​​പി വ​​​ഴി വി​​​വ​​​ര​​​ങ്ങ​​​ള്‍ സ്ഥി​​​രീ​​​ക​​​രി​​​ക്കാം. തു​​​ട​​​ര്‍​ന്ന് ക്യു​​​ആ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്ത് ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യാ​​​ല്‍ പു​​​തി​​​യ സി​​​ലി​​​ണ്ട​​​ര്‍ മെ​​​ഷീ​​​നി​​​ല്‍ നി​​​ന്ന് പു​​​റ​​​ത്തേ​​​ക്ക് വ​​​രും.

ഒ​​​ഴി​​​ഞ്ഞ സി​​​ലി​​​ണ്ട​​​ര്‍ മെ​​​ഷീ​​​നു​​​ള്ളി​​​ല്‍ ത​​​ന്നെ സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഇ​​​തി​​​ലു​​​ണ്ട്. സോ​​​ഹ്ന​​​യി​​​ലെ സെ​​​ക്ട​​​ര്‍ 22-ലാ​​​ണ് നി​​​ല​​​വി​​​ല്‍ ഈ ​​​സൗ​​​ക​​​ര്യം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഇ​​​രു​​​മ്പ് സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്ക് പ​​​ക​​​രം ഭാ​​​രം കു​​​റ​​​ഞ്ഞ​​​തും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ ഫൈ​​​ബ​​​ര്‍ കോ​​​മ്പോ​​​സി​​​റ്റ് സി​​​ലി​​​ണ്ട​​​റു​​​ക​​​ളാ​​​ണ് ഈ ​​​എ​​​ടി​​​എം വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്ക് 31 കി​​​ലോ​​​ഗ്രാ​​​മോ​​​ളം ഭാ​​​ര​​​മു​​​ള്ള​​​പ്പോ​​​ള്‍ പു​​​തി​​​യ സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്ക് 15 കി​​​ലോ മാ​​​ത്ര​​​മാ​​​ണ് ഭാ​​​രം.

തു​​​രു​​​മ്പെ​​​ടു​​​ക്കാ​​​ത്ത​​​തും ശു​​​ചി​​​ത്വ​​​മു​​​ള്ള​​​തു​​​മാ​​​യ ഈ ​​​സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ സു​​​താ​​​ര്യ​​​മാ​​​യ രൂ​​​പ​​​ക​​​ല്‍​പ്പ​​​ന പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ അ​​​ള​​​വ് നേ​​​രി​​​ട്ട് മ​​​ന​​​സി​​​ലാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കും. 10 സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ വ​​​രെ ഒ​​​രേ​​​സ​​​മ​​​യം സൂ​​​ക്ഷി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന മെ​​​ഷീ​​​നി​​​ല്‍ സ്റ്റോ​​​ക്ക് കു​​​റ​​​യു​​​മ്പോ​​​ള്‍ ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​ക്ക് സ്വ​​​യം സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗു​​​രു​​​ഗ്രാ​​​മി​​​ലെ ഈ ​​​പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യാ​​​ല്‍ രാ​​​ജ്യ​​​ത്തെ മ​​​റ്റ് പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും എ​​​ല്‍​പി​​​ജി എ​​​ടി​​​എ​​​മ്മു​​​ക​​​ള്‍ വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് ബി​​​പി​​​സി​​​എ​​​ല്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

District News

നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​ന്നു; നി​ളാന​ദി വ​റ്റിത്തുട​ങ്ങി​

ഒറ്റ​പ്പാ​ലം:​ വേ​ന​ല്‍ ക​ന​ത്ത​തോ​ടെ ഭാ​ര​ത​പ്പു​ഴ വ​റ്റിത്തുട​ങ്ങി. പു​ഴ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വ​റ്റി​വ​ര​ണ്ട സ്ഥി​തി​യാ​ണ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി 444 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​തപ്പുഴ വ​റ്റി​യ​തോ​ടെ ഇ​തി​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ര്‍ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.​

ഈ നി​ല തു​ട​ർ​ന്നാ​ൽ ഭൂ​രി​ഭാ​ഗം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കും ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മേ ഇ​നി വെ​ള്ളം എ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്നാ​ണ് സൂ​ച​ന.

ഇ​ങ്ങ​നെ വ​ന്നാ​ൽ കു​ടി​വെ​ള്ള​ത്തി​ന് ജ​ന​ങ്ങ​ൾ ശ​രി​ക്കും വ​ല​യും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി 175 പ​ഞ്ചാ​യ​ത്തു​ക​ള്‍, എ​ട്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, 444 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, ഭാ​ര​ത​പ്പു​ഴ​യി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ച്ച​ല്ല.

കൃ​ഷി​ക്കാ​യി നാ​നൂ​റി​ല​ധി​കം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക​ളു​ണ്ട്. ക​ന്നു​കാ​ലി​ക​ളും മൃ​ഗ​ങ്ങ​ളും ഭാ​ര​ത​പ്പു​ഴ​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പു​ഴ​യു​ടെ അ​വ​സ്ഥ ഇ​പ്പോ​ള്‍ ത​ന്നെ ദ​യ​നീ​യ​മാ​ണ്. ഇ​നി വേ​ന​ൽമ​ഴ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ലേ​ക്ക് നാ​ടും ന​ഗ​ര​വും എ​ത്തി​ച്ചേ​രാ​തി​രി​ക്കൂ. മ​ണ​ല്‍കോ​രി​യ ചെ​റി​യ ചാ​ലു​ക​ളി​ലും ത​ട​യ​ണ​ക​ള്‍ കെ​ട്ടി​യ​ ഭാഗത്തും മാ​ത്ര​മാ​ണ് ​കാര്യമായി വെ​ള്ള​മു​ള്ള​ത്.

ഇ​ത് ത​ന്നെ ആ​വ​ശ്യ​ത്തി​നി​ല്ല. വ​ര്‍​ഷ​ക്കാ​ല​ത്തെ മൂ​ന്ന് മാ​സം മാ​ത്ര​മാ​ണ് മു​ഴു​വ​ന്‍ ഭാ​ഗ​ത്തേ​ക്കും വെ​ള്ളം വ്യാ​പി​ക്കു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ മ​ണ​ല്‍വാ​ര​ലാ​ണ് ഭാ​ര​ത​പ്പുഴ​യെ ഈ ​നി​ല​യി​ലെ​ത്തി​ച്ച​ത്. പു​ഴ വ​റ്റി​യ​തോ​ടെ സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞു. കു​ടി​വെ​ള്ള​ത്തി​ന് കു​ഴ​ല്‍കി​ണ​റു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഭാ​ര​ത​പ്പുഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ര​ങ്ങ​ളും ചെ​ടി​ക​ളു​മാ​ണ്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​മാ​യി പ​ല​രും തെ​ര​ഞ്ഞെ​ടു​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ ഭാ​ര​ത​പ്പു​ഴ വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​നം കൂ​ടി​യാ​യി മാ​റി. ഇ​തി​നി​ട​യി​ലാ​ണ് ഭാ​ര​ത​പ്പു​ഴ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ കൈയേ​റ്റം ന​ട​ന്നു​വ​രു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് പു​ഴ​യു​ടെ അ​ടി​ക്കാ​ടു​ക​ൾ​ക്ക് തീ​ടു​ന്ന​തും വ്യാ​പ​ക​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്.

National

റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ ഏറ്റവും മിതമായ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഏതൊരിടത്തുനിന്നും അംസംസ്‌കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് കേന്ദ്രസർക്കാർ.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊർജവിതരണം തടസങ്ങളില്ലാതെ സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.

റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരും. എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏതെങ്കിലും രാജ്യത്തിന്‍റെ അനുമതിയുടെ ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്‍റെയും അനുമതിയെ ഇന്ത്യ ഒരിക്കലും ആശ്രയിച്ചിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.

അതേസമയം റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് യുഎസ് 30 ദിവസത്തെ താത്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

District News

നാ​ടി​ന് അ​ഭി​മാ​ന​മാ​യി അം​ജി​ത്ത്

നെ​ന്മാ​റ: ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 10 സം​സ്ഥാ​ന മി​നി അ​ത്‌​ല​റ്റി​ക്സ് ലോ​ംഗ്ജം​പി​ൽ സ്വ​ർ​ണമെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ അം​ജി​ത്ത് നാ​ടിന്‍റെ അ​ഭി​മാ​ന​മാ​യി. നെ​ന്മാ​റ കൊ​ടു​വാ​ൾ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ കൃ​പ - ര​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അം​ജി​ത്ത് നെ​ന്മാ​റ സെ​ന്‍റ് റീ​ത്താ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥിയാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.ജി. എ​ൽ​ദോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

വാ​ർ​ഡ് അം​ഗം നി​ഷ ഷി​ബു, ഡി​സി​സി അം​ഗം പ്ര​ദീ​പ് നെ​ന്മാ​റ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​ മോ​ഹ​ന​ൻ, എ​ൻ. സോ​മ​ൻ, എ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.ജെ. ജോ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി. ​ജ​യ​പ്ര​കാ​ശ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. അ​നൂ​പ്, കെ.ജി. രാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

National

രാജ്യത്ത് മാവോയിസ്റ്റ് ബാ​ധി​ത ജി​ല്ല​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി കുറഞ്ഞു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ മാ​​വോ​​യി​​സ്റ്റ്​​​​ബാ​​​​ധി​​​​ത ജി​​​​ല്ല​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം എ​​​​ട്ടി​​​​ൽനി​​​​ന്ന് ഏ​​​​ഴാ​​​​യി കു​​​​റ​​​​ഞ്ഞ​​​​താ​​​​യി കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ.

കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ അ​​​​വ​​​​ലോ​​​​ക​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് മാ​​വോ​​യി​​സ്റ്റ്​​​​ ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ കു​​​​റ​​​​ഞ്ഞ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​തി​​​​യ പ​​​​ട്ടി​​​​ക പ്ര​​​​കാ​​​​രം ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ ബി​​​​ജാ​​​​പു​​​​ർ, നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​ർ, സു​​​​ക്മ, കാ​​​​ങ്ക​​​​ർ, ദ​​​​ന്തേ​​​​വാ​​​​ഡ; ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ വെ​​​​സ്റ്റ് സിം​​​​ഗ്ഭൂം, ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ കാ​​​​ണ്ഡ​​​​മാ​​​​ൽ എ​​​​ന്നി​​​​വ​​​​യാ​​​​ണ് മാ​​വോ​​യി​​സ്റ്റ് ബാ​​​​ധി​​​​ത ജി​​​​ല്ല​​​​ക​​​​ൾ.

National

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ്: മന്ത്രി നിർമല

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ല​​​ക്ക​​​യ​​​റ്റം ഇ​​​പ്പോ​​​ഴ​​​ത്തേ​​​തു​​​പോ​​​ലെ മു​​​ന്പൊ​​​രി​​​ക്ക​​​ലും കു​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും രാ​​​ജ്യ​​​ത്തു പ​​​ണ​​​പ്പെ​​​രു​​​പ്പ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വ​​​ള​​​ർ​​​ച്ച യു​​​പി​​​എ കാ​​​ല​​​ത്തെ ക​​​ഥ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്ക് ഇ​​​ന്ന​​​ലെ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​മ​​​ട​​​ക്കം ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​നോ പ​​​ദ്ധ​​​തി​​​ക്കോ ഫ​​​ണ്ട് നി​​​ഷേ​​​ധി​​​ക്കു​​​ക​​​യോ നി​​​ർ​​​ത്തു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് നി​​​ർ​​​മ​​​ല പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഫ​​​ണ്ടു​​​ക​​​ൾ ഒ​​​രു സൗ​​​ജ​​​ന്യ പ​​​ണ ശേ​​​ഖ​​​ര​​​മ​​​ല്ല. ഫ​​​ണ്ട് വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ക​​​യ​​​ല്ല, നി​​​കു​​​തി​​​ദാ​​​യ​​​ക​​​രു​​​ടെ പ​​​ണ​​​ത്തി​​​ലെ ഓ​​​രോ രൂ​​​പ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പൂ​​​ർ​​​വം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യാ​​​ണ്.

ചെ​​​ല​​​വു​​​ക​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കി. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ഫ​​​ണ്ട് ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​തെ​​​യാ​​​ണ് മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ട്ര​​​ഷ​​​റി​​​യി​​​ൽ​​​നി​​​ന്നു പ​​​ണം പു​​​റ​​​ത്തേ​​​ക്കു ത​​​ള്ളി​​​യി​​​രു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു.

അ​​​ടി​​​സ്ഥാ​​​ന​​​ത​​​ല ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ഫ​​​ണ്ടു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് നി​​​ർ​​​മ​​​ല അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ ക​​​ട​​​ബാ​​​ധ്യ​​​ത​​​യി​​​ൽ കോ​​​ണ്‍ഗ്ര​​​സ് മു​​​ത​​​ല​​​ക്ക​​​ണ്ണീ​​​ർ പൊ​​​ഴി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​ർ​​​മ​​​ല ആ​​​രോ​​​പി​​​ച്ചു.

National

കത്തോലിക്കാ സഭ രാജ്യത്തിനു നൽകുന്നത് നിസ്തുല സേവനം: കോൺറാഡ് സാംഗ്‌മ

ബം​​​ഗ​​​ളൂ​​​രു: വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​തു​​​ര​​​സേ​​​വ​​​നം തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ രാ​​​ജ്യ​​​ത്തി​​​നു ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് നി​​​സ്തു​​​ല സേ​​​വ​​​ന​​​മാ​​​ണെ​​​ന്ന് മേ​​​ഘാ​​​ല​​​യ മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ൺ​​​റാ​​​ഡ് സാം​​​ഗ്‌​​​മ.

സി​​​ബി​​​സി​​​ഐ ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ൺ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന പു​​​ര​​​സ്കാ​​​ര​​​ദാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ സാം​​​ഗ്‌​​​മ. ക​​​ത്തോ​​​ലി​​​ക്ക​​​നാ​​​യ​​​തി​​​ൽ ത​​​നി​​​ക്ക് ഏ​​​റെ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്. സ​​​ഭ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ൾ ഒ​​​രാ​​​ളെ ഉ​​​ത്ത​​​മ​​​പൗ​​​ര​​​നാ​​​ക്കു​​​ന്ന​​​താ​​​ണ്. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള സ​​​ഭ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്പോ​​​ൾ അ​​​ഭി​​​മാ​​​നം തോ​​​ന്നാ​​​റു​​​ണ്ട്.

യു​​​വാ​​​ക്ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലു​​​മൊ​​​ക്കെ സ​​​ഭ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ഭ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഇ​​​തി​​​ലൊ​​​ന്നും ഭ​​​യ​​​ച​​​കി​​​ത​​​രാ​​​കാ​​​തെ ശു​​​ശ്രൂ​​​ഷ തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്. ക്രൈ​​​സ്ത​​​വ സ​​​ഭാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ യോ​​​ജി​​​പ്പോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്-​​​ കോ​​​ൺ​​​റാ​​​ഡ് സാം​​​ഗ്‌​​​മ പ​​​റ​​​ഞ്ഞു.വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​സ്തു​​​ല സേ​​​വ​​​നം ചെ​​​യ്ത സ​​​മു​​​ന്ന​​​ത വ്യ​​​ക്തി​​​കളെ ആ​​​ദ​​​രി​​​ക്കാ​​​നു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ സ​​​ഭാ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് കൂ​​​വ​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​സ്തു​​​ല​​​ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത അ​​​ഭി​​​ന​​​ന്ദ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച ക​​​ർ​​​ണാ​​​ട​​​ക ഊ​​​ർ​​​ജ​​​മ​​​ന്ത്രി കെ.​​​ജെ. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ രാ​​​​​ഷ്‌​​​​​ട്ര​​​​​ദീ​​​​​പി​​​​​ക ലി​​​​​മി​​​​​റ്റ​​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ ഫാ. ​​​​​മൈ​​​​​ക്കി​​​​​ൾ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് ഉൾപ്പെടെ 19 പ്ര​​​​​മു​​​​​ഖ വ്യ​​​​​ക്തി​​​​​കളെ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി സി​​​​​ബി​​​​​സി​​​​​ഐ ആ​​​ദ​​​രി​​​ച്ചു. ഭാ​​​ര​​​ത​​​സ​​​ഭ​​​യ്ക്കു​​​വേ​​​ണ്ടി ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ജേ​​​​​ക്ക​​​​​ബ് കൂ​​​​​വ​​​​​ക്കാ​​​​​ട്ട്, ഗോ​​​​​വ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ. ​​​​​ഫി​​​​​ലി​​​​​പ്പ് നേ​​​​​രി ഫെ​​​​​റാ​​​​​വോ, സി​​​​​ബി​​​​​സി​​​​​ഐ​​​​​യു​​​​​ടെ നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ. ​​​​​ആ​​​​​ന്‍റ​​​​​ണി പൂ​​​​​ല, സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​യു​​​​​ന്ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത്, സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ, സീ​​​​​റോ​​​​​മ​​​​​ല​​​​​ങ്ക​​​​​ര സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് കർദി നാൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്ന് പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​ക്ക​​​ളെ ആ​​​​​ദ​​​​​രി​​​​​ച്ചു. തു​​​ട​​​ർ​​​ന്ന് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ജേ​​​​​ക്ക​​​​​ബ് കൂ​​​​​വ​​​​​ക്കാട്ട് മെ​​​​​മെ​​​​​ന്‍റോ​​​​​യും കൈ​​​​​മാ​​​​​റി.

സി​​​ബി​​​സി​​​ഐ​​​യു​​​ടെ സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് സ്വാ​​​ഗ​​​ത​​​വും ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ഡോ. ​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. സെ​​​ന്‍റ് ജോ​​​ൺ​​​സ് നാ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ച്ച സി​​​ബി​​​സി​​​ഐ 37-ാം ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

Kerala

അഭിമാനമായി കേരള മോഡല്‍: ചേവായൂരിലേത് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി

കോഴിക്കോട്: ഒരിക്കല്‍ കൂടി രാജ്യത്തിന് മാതൃകയാവുകയാണ് കേരളത്തിന്‍റെ ആരോഗ്യമേഖല. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേവായൂരില്‍ തറക്കല്ലിട്ടത്.

ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഐസിയു, എച്ച്ഡിയു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്‍റര്‍, 10 ഓപറേഷന്‍ തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ 350 കിടക്കകളുണ്ടാകും.

14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിര്‍മാണം. ട്രാന്‍സ്പ്ലാന്‍റേഷന്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. 31 അക്കാദമിക് കോഴ്‌സുകള്‍ക്കും പദ്ധതിയുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

വര്‍ഷം തോറും 1,100 കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍, 520 വൃക്ക ട്രാന്‍സ്പ്ലാന്‍റുകള്‍, 320 കരള്‍ ട്രാന്‍സ്പ്ലാന്‍റുകള്‍, 15 ആന്ത്ര (ഇന്‍റസ്‌റ്റൈനല്‍) ട്രാന്‍സ്പ്ലാന്‍റുകള്‍, 15 പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്‍റുകള്‍, 50 ഹൃദയ ട്രാന്‍സ്പ്ലാന്‍റുകള്‍, 40 ശ്വാസകോശ ട്രാന്‍സ്പ്ലാന്‍റുകള്‍, 120 ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റുകള്‍, 300 സോഫ്റ്റ്ടിഷ്യു/വിരല്‍/കൈ/എല്ല്/മുഖം ട്രാന്‍സ്പ്ലാന്‍റുകള്‍ എന്നിങ്ങനെ നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം.

National

രാജ്യത്ത് ആദ്യമായി കളര്‍ കോയിന്‍ പുറത്തിറക്കി

മുംബൈ: ഇന്ത്യയില്‍ ആദ്യമായി കളര്‍ കോയിന്‍ പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തിയതിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ ഓര്‍മക്കായാണ് നൂറുരൂപയുടെ കളര്‍ കോയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.

1925 മുബൈ-കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക്ക് ട്രെയിന്‍ ഓടി തുടങ്ങിയത്. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ മുഖമായ വന്ദേഭാരത് ട്രെയിനിന്‍റെ വര്‍ണ്ണ ചിത്രമാണ് ഈ നാണയത്തിന്‍റെ ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുള്ളത്.

ഇന്ത്യന്‍ റെയില്‍വേയുടെ വൈദ്യുതീകരണ യാത്ര പ്രതിനിധീകരിക്കുന്ന ഇലക്ട്രിക്ക് ലോക്കോമോട്ടോവിന്‍റെ രൂപകല്‍പനയും ഈ നാണയത്തില്‍ കാണാം. ഇന്ത്യയില്‍ വിവിധ തരത്തിലുള്ള നാണയങ്ങള്‍ ഏറെ പുറത്തിറക്കിയെങ്കിലും ആദ്യമായിട്ടാണ് വൈവിധ്യങ്ങള്‍ നിറഞ്ഞ നൂറു രൂപയുടെ കളര്‍ നാണയം പുറത്തിറക്കിയത്.

കോൽക്കത്തയിലെ നാണയ കമ്മട്ട ശാല പുറത്തിറക്കിയ 35 ഗ്രാം തൂക്കം വരുന്ന ഈ നാണയത്തില്‍ 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കുമാണ് അടങ്ങിയിട്ടുള്ളത്. പുരാവസ്തു ശേഖരണത്തിലൂടെ ശ്രദ്ധേയനായ തൃപ്പനച്ചി എയുപി സ്‌കൂള്‍ അധ്യാപകന്‍ എം.സി. അബ്ദുൾ അലിയുടെ ശേഖരണത്തില്‍ ഈ നാണയം എത്തിയിട്ടുണ്ട്.

Kerala

സെ​ന്‍റർ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ മൈ​ക്രോ​ബ​യോം നാ​ളെ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യം, പ​​​രി​​​സ്ഥി​​​തി, സു​​​സ്ഥി​​​ര​​​ത എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സൂ​​​ക്ഷ്മാ​​​ണു​​​ക്ക​​​ളു​​​ടെ പ​​​ങ്ക് ശാ​​​സ്ത്രീ​​​യ​​​മാ​​​യി പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഗു​​​ണ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സെ​​​ന്‍റ​​​ര്‍ ഓ​​​ഫ് എ​​​ക്‌​​​സ​​​ല​​​ന്‍​സ് ഇ​​​ന്‍ മൈ​​​ക്രോ​​​ബ​​​യോം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാ​​​ടി​​​നു സ​​​മ​​​ര്‍​പ്പി​​​ക്കും.

നാ​​​ളെ ക​​​ഴ​​​ക്കൂ​​​ട്ടം കി​​​ന്‍​ഫ്ര പാ​​​ര്‍​ക്കി​​​ലെ സെ​​​ന്‍റ​​​ര്‍ ഓ​​​ഫ് എ​​​ക്‌​​​സ​​​ല​​​ന്‍​സി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സെ​​​ന്‍റ​​​റി​​​ന്‍റെ സ​​​മ​​​ര്‍​പ്പ​​​ണ​​​വും സം​​​സ്ഥാ​​​ന സൂ​​​ക്ഷ്​​​മാ​​​ണു​​​വി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ക്കും.

ഇ​​​തോ​​​ടെ സ്വ​​​ന്തം സം​​​സ്ഥാ​​​ന സൂ​​​ക്ഷ്മാ​​​ണു​​​വി​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റും.

മ​​​നു​​​ഷ്യാ​​​രോ​​​ഗ്യം, പോ​​​ഷ​​​ണം, രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധം എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം കൃ​​​ഷി, മ​​​ത്സ്യ​​​സ​​​മ്പ​​​ത്ത്, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ല്ലാ​​​മു​​​ള്ള മൈ​​​ക്രോ​​​ബ​​​യോം അ​​​ധി​​​ഷ്ഠി​​​ത ട്രാ​​​ന്‍​സ്ലേ​​​ഷ​​​ണ​​​ല്‍ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ഒ​​​റ്റ​​​ക്കു​​​ട​​​ക്കീ​​​ഴി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ദ്യ സ്ഥാ​​​പ​​​നം എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും സെ​​​ന്‍റ​​​ര്‍ ഓ​​​ഫ് എ​​​ക്‌​​​സ​​​ല​​​ന്‍​സ് ഇ​​​ന്‍ മൈ​​​ക്രോ​​​ബ​​​യോ​​​മി​​​നു​​​ണ്ട്.

Business

2030ഓടെ ഇന്ത്യ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയരും: എസ്ബിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ ഉ​​​യ​​​ർ​​​ന്ന-​​​ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് ഇ​​​ന്ത്യ ഉ​​​യ​​​രു​​​മെ​​​ന്ന് എ​​​സ്ബി​​​ഐ റി​​​പ്പോ​​​ർ​​​ട്ട്.

2030ഓ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ശീ​​​ർ​​​ഷ വ​​​രു​​​മാ​​​നം 4000 ഡോ​​​ള​​​ർ (3.63 ല​​​ക്ഷം രൂ​​​പ) തൊ​​​ടു​​​മെ​​​ന്നും ചൈ​​​ന, ഇ​​​ന്തോ​​​നേ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം എ​​​ത്തു​​​മെ​​​ന്നും എ​​​സ്ബി​​​ഐ​​​യു​​​ടെ റി​​​സ​​​ർ​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

2028ഓ​​​ടെ ഇ​​​ന്ത്യ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മൂ​​​ന്നാ​​​മ​​​ത്തെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യാ​​​യി മാ​​​റു​​​ന്ന​​​തി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മൊ​​​ത്ത ദേ​​​ശീ​​​യ​​​വ​​​രു​​​മാ​​​ന​​​ത്തെ (ജി​​​എ​​​ൻ​​​ഐ) അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ്ര​​​തി​​​ശീ​​​ർ​​​ഷ​​​വ​​​രു​​​മാ​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 1,135 ഡോ​​​ള​​​റി​​​ൽ താ​​​ഴെ പ്ര​​​തി​​​ശീ​​​ർ​​​ഷ​​​വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​മാ​​​യും 1136-4495 ഡോ​​​ള​​​റി​​​നി​​​ട​​​യി​​​ലു​​​ള്ള​​​ത് കു​​​റ​​​ഞ്ഞ-​​​ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​മാ​​​യും 4496-13935 ഡോ​​​ള​​​ർ വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന-​​​ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​മാ​​​യും 13935 ഡോ​​​ള​​​റി​​​നു​​​മു​​​ക​​​ളി​​​ൽ വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​യെ ഉ​​​യ​​​ർ​​​ന്ന വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ മായു​​​മാ​​​ണ് ലോ​​​ക​​​ബാ​​​ങ്ക് പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

Kerala

ജനപ്രതിനിധികള്‍ നാടിന് അഭിമാനമായി മാറണം: പി.ജെ. ജോസഫ്

കോ​​​ട്ട​​​യം: സം​​​ശു​​​ദ്ധ​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ നാ​​​ടി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി മാ​​​റ​​​ണ​​​മെ​​​ന്ന് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ.

കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​ണ്‍വ​​​ന്‍ഷ​​​നും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​ജ​​​യി​​​ച്ച​​​വ​​​രെ ആ​​​ദ​​​രി​​​ക്ക​​​ലും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ഏ​​​റ്റ​​​വും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മു​​​ഖം എ​​​പ്പോ​​​ഴും ഓ​​​ർ​​​മ​​​യു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം ചു​​​റ്റു​​​പാ​​​ടു​​​മു​​​ള്ള​​​വ​​​രു​​​ടെ ക​​​ണ്ണീ​​​രൊ​​​പ്പു​​​ന്ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കും പ്രാ​​​ധാ​​​ന്യം ന​​​ല്‍ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി മു​​​ന്‍ വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​സി​​​റി​​​യ​​​ക് തോ​​​മ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

വ​​​ര്‍ക്കിം​​​ഗ് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​സി. തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. നേ​​​താ​​​ക്ക​​​ളാ​​​യ മോ​​​ന്‍സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ, ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി, ടി.​​​യു. കു​​​രു​​​വി​​​ള, ജോ​​​യ് എ​​​ബ്ര​​​ഹാം, ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി, തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍, അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ്, ജ​​​യ്സ​​​ണ്‍ ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം: കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ജ്യ​​​​ത്ത് ഇ​​​​പ്പോ​​​​ൾ നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന​​​​ത് ഭ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മാ​​​​ണെ​​​​ന്നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ മൂ​​​​ല്യ​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്ന് രാ​​​​ജ്യ​​​​ത്ത് ഏ​​​​കാ​​​​ധി​​​​പ​​​​ത്യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി.

കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പു​​​​സ്ത​​​​കോ​​​​ത്സ​​​​വ​​​​ത്തി​​​​ലെ ‘കെ​​​​എ​​​​ൽ​​​​ഐ​​​​ബി​​​​എ​​​​ഫ് ഡ​​​​യ​​​​ലോ​​​​ഗ്’ സെ​​​​ഷ​​​​നി​​​​ൽ ‘രാ​​​​ഷ്‌​​​​ട്രീ​​​​യം, സം​​​​സ്കാ​​​​രം, ഫാ​​​​സി​​​​സം’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

സ്വാ​​​​ത​​​​ന്ത്ര്യ സ​​​​മ​​​​ര ച​​​​രി​​​​ത്രം പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ പ​​​​ഠി​​​​ക്ക​​​​ണ​​​​മെ​​​​ന്ന താ​​​​ത്പ​​​​ര്യം അ​​​​ധി​​​​കാ​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ല്ല. ച​​​​രി​​​​ത്ര​​​​ത്തെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ക​​​​യും രാ​​​​ഷ്‌​​​​ട്ര​​​​നാ​​​​യ​​​​ക​​​​ന്മാ​​​​രെ ത​​​​മ​​​​സ്ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് കൃ​​​​ത്യ​​​​മാ​​​​യ അ​​​​ജ​​​​ൻ​​​​ഡ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​ഞ്ഞു.

യ​​​​ഥാ​​​​ർ​​​​ത്ഥ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​യ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും ച​​​​ർ​​​​ച്ച​​​​യാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ മ​​​​ത​​​​ത്തെ​​​​യും വി​​​​ദ്വേ​​​​ഷ​​​​ത്തെ​​​​യും രാ​​​​ജ്യ​​​​ത്ത് ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യം രാ​​​​ജ്യ​​​​ത്ത് ഏ​​​​റ്റ​​​​വും താ​​​​ഴ്ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. കോ​​​​ർ​​​​പ്പ​​​​റേ​​​​റ്റു​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള മു​​​​ഖ്യ​​​​ധാ​​​​രാ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​ധി​​​​കാ​​​​ര​​​​ശ​​​​ക്തി​​​​ക​​​​ൾ​​​​ക്ക് കു​​​​ട​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

രാജ്യത്തെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണം സ്വകാര്യ ഏജൻസികൾക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല ഉ​ട​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് തു​റ​ന്നു​ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യു​ടെ സം​ര​ക്ഷി​ത സ്മാ​ര​ക​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യ്ക്ക​കം കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് നി​ക്ഷേ​പ​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്ന് ഒ​രു ദേ​ശീ​യ​മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​സ്മാ​ര​ക​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ കോ​ർ​പ​റേ​റ്റു​ക​ളെ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഇ​നി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കും നി​ർ​വ​ഹി​ക്കാം.

നി​ല​വി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കു കീ​ഴി​ലു​ള്ള 3500ല​ധി​കം സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു സ്വ​കാ​ര്യ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും സം​ര​ക്ഷ​ണ​ച്ചു​മ​ത​ല പൂ​ർ​ണ​മാ​യും എ​എ​സ്ഐ​ക്ക് കീ​ഴി​ലാ​യി​രു​ന്നു.

സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കു​ന്ന​തി​ലൂ​ടെ സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​രു​തു​ന്നു.

അ​ടി​യ​ന്ത​ര സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള 250 സ്മാ​ര​ക​ങ്ങ​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. നി​ക്ഷേ​പം ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ഇ​തി​ൽ​നി​ന്ന് താ​ത്പ​ര്യ​മു​ള്ള സ്മാ​ര​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.

National

രാജ്യം ഉടൻ മലേറിയ മുക്തമാകും: അമിത് ഷാ

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: മ​​​​ലേ​​​​റി​​​​യ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 97 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ​​​​മീ​​​​പ​​​​ഭാ​​​​വി​​​​യി​​​​ൽ രാ​​​​ജ്യം മ​​​​ലേ​​​​റി​​​​യ മു​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നു കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ.

“ആ​​​​യു​​​​ഷ്മാ​​​​ൻ ഭാ​​​​ര​​​​ത്, മി​​​​ഷ​​​​ൻ ഇ​​​​ന്ദ്ര​​​​ധ​​​​നു​​​​ഷ് പോ​​​​ലു​​​​ള്ള ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​ണു ന​​​ന്ദി​​​പ​​​റ​​​യേ​​​ണ്ട​​​ത്. മ​​​​ലേ​​​​റി​​​​യ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ന​​​​മ്മ​​​​ൾ 97 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. ചു​​​​രു​​​​ങ്ങി​​​​യ കാ​​​​ല​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മ​​​​ലേ​​​​റി​​​​യ​​​​യ പൂ​​​​ർ‌​​​​ണ​​​​മാ​​​​യും തു​​​​ട​​​​ച്ചു​​​​നീ​​​​ക്കാ​​​​നാ​​​​കും”-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഡെ​​​​ങ്കി ബാ​​​​ധി​​​​ത​​​​രു​​​​ടെ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ഒ​​​​രു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​നും രാ​​​ജ്യ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. ദേ​​​​ശീ​​​​യ മാ​​​​തൃ​​​​മ​​​​ര​​​​ണ അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ 25 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും അ​​​​മി​​​​ത് ഷാ ​​​​പ​​​​റ​​​​ഞ്ഞു.

2014 ൽ 37,000 ​​​​കോ​​​​ടി​​​​രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ ബ​​​​ജ​​​​റ്റ് ഇ​​​​ന്ന് മോ​​​​ദി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ 1.28 ല​​​​ക്ഷം​​​​കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. പ​​​​ദ്ധ​​​​തി​​​​ക​​​​ൾ താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്-​​​​ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ അ​​​​ഖി​​​​ലേ​​​​ന്ത്യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സാ​​​​യ ഐ​​​​എം​​​​എ നാ​​​​റ്റ്കോ​​​​ൺ 2025 ൽ ​​​സം​​​സാ​​​രി​​​ക്ക​​​വേ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി പ​​​റ​​​ഞ്ഞു.

ജ​​​​ന​​​​റി​​​​ക് മ​​​​രു​​​​ന്നു​​​​ക​​​​ൾ കു​​​​റ​​​​ഞ്ഞ​​​​വി​​​​ല​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കി, ജി​​​​എ​​​​സ്ടി എ​​​​ടു​​​​ത്ത് ക​​​​ള​​​​ഞ്ഞ് ഒ​​​​ട്ടേ​​​​റെ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വി​​​​ല താ​​​​ഴ്ത്തി, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ന്‍റെ വ്യാ​​​​പ്തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. പ്രൈ​​​​മ​​​​റി ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ​​​​ക്കും ക​​​​മ്യു​​​​ണി​​​​റ്റി ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി എ​​​​യിം​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഉ​​​​ട​​​​ൻ ടെ​​​​ലി​​​​മെ​​​​ഡി​​​​സി​​​​ൻ സേ​​​​വ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും അ​​​​മി​​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു.

International

തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന് സെലൻസ്കി

കീ​​​വ്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് രാ​​​ജ്യം ത​​​യാ​​​റാ​​​ണെ​​​ന്ന യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി.

റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന വാ​​​ദം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വീ​​​ണ്ടും ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.      

2024 മേ​​യി​​ൽ സെ​​​ലെ​​​ൻ​​​സ്കി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രു​​​ന്ന​​​താ​​​ണെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്ത് പ​​​ട്ടാ​​​ള നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​ട​​​സ​​​മാ​​​യി. യു​​​എ​​​സ് സു​​​ര​​​ക്ഷ ന​​​ൽ​​​കു​​​മെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത 60-90 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താം. താ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ൽ ക​​​ടി​​​ച്ചു​​​തൂ​​​ങ്ങു​​​ന്നു​​​വെ​​​ന്ന വ്യാ​​​ഖ്യാ​​​നം ഒ​​​ട്ടും ന്യാ​​​യ​​​മ​​​ല്ലെ​​​ന്നും സെ​​​ലെ​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.     

അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​​യു​​​മാ​​​യി പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന സൈ​​​നി​​​ക​​​ർ​​​ക്കും സം​​​ഘ​​​ർ​​​ഷം മൂ​​​ലം രാ​​​ജ്യ​​​ത്തി​​​ന് വെ​​​ളി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 57 ല​​ക്ഷം യു​​​ക്രെ​​​യ്ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കും വോ​​​ട്ട് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​തി​​​യു​​​ക്ത​​​മാ​​​കൂ​​​വെ​​​ന്ന് ഒ​​​രു പ്ര​​​തി​​​പ​​​ക്ഷ എം​​​പി ബി​​​ബി​​​സി​​​യോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. 

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; രോ​ഗ​ബാ​ധ മ​ല​പ്പു​റം സ്വ​ദേ​ശി​നി​ക്ക്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ 56 വ​യ​സു​ള്ള സ്ത്രീ​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​നാ​ട് ബ​ത്തേ​രി സ്വ​ദേ​ശി ര​തീ​ഷ് എ​ന്ന​യാ​ൾ മ​രി​ച്ചി​രു​ന്നു. നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗം ബാ​ധി​ച്ച് 11 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

Latest News

Corehub Up