നെന്മാറ: ആൺകുട്ടികളുടെ അണ്ടർ 10 സംസ്ഥാന മിനി അത്ലറ്റിക്സ് ലോംഗ്ജംപിൽ സ്വർണമെഡൽ കരസ്ഥമാക്കിയ അംജിത്ത് നാടിന്റെ അഭിമാനമായി. നെന്മാറ കൊടുവാൾപ്പാറ സ്വദേശികളായ കൃപ - രഞ്ജു ദമ്പതികളുടെ മകൻ അംജിത്ത് നെന്മാറ സെന്റ് റീത്താസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
വാർഡ് അംഗം നിഷ ഷിബു, ഡിസിസി അംഗം പ്രദീപ് നെന്മാറ, മുൻ പഞ്ചായത്ത് അംഗങ്ങളായ എ. മോഹനൻ, എൻ. സോമൻ, എ. രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.ജെ. ജോസ്, ഉണ്ണികൃഷ്ണൻ, ജി. ജയപ്രകാശ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആർ. അനൂപ്, കെ.ജി. രാഹുൽ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Amjith pride for the country