x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തെ 80 ശ​ത​മാ​നം റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ സെ​മി-​ഹൈ സ്പീ​ഡ് ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജം


Published: April 30, 2026 01:20 AM IST | Updated: April 30, 2026 01:20 AM IST

പ​​​ര​​​വൂ​​​ർ: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ശൃം​​​ഖ​​​ല​​​യു​​​ടെ ക​​​രു​​​ത്തും വേ​​​ഗ​​​ത​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ച് രാ​​​ജ്യ​​​ത്തെ 80 ശ​​​ത​​​മാ​​​നം റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കു​​​ക​​​ളും മ​​​ണി​​​ക്കൂ​​​റി​​​ൽ 110 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത​​​യി​​​ലു​​​ള്ള സെ​​​മി-​​​ഹൈ സ്പീ​​​ഡ് ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് സ​​​ജ്ജ​​​മാ​​​യി.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കൈ​​​വ​​​രി​​​ച്ച ഈ ​​​നേ​​​ട്ടം വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് പോ​​​ലു​​​ള്ള അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ ഓ​​​ട്ട​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

നേരത്തേ രാ​​​ജ്യ​​​ത്തെ 40 ശ​​​ത​​​മാ​​​നം പാ​​​ത​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് 110 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴി​​​ത് ഇ​​​ര​​​ട്ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ഇ​​​തി​​​നു​​​പു​​​റ​​​മെ മ​​​ണി​​​ക്കൂ​​​റി​​​ൽ 130 കി​​​ലോ​​​മീ​​​റ്റ​​​റോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ വേ​​​ഗ​​​ത​​​യി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടി​​​ക്കാ​​​വു​​​ന്ന ട്രാ​​​ക്കു​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​റ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 23 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. യാ​​​ത്രാ​​​സ​​​മ​​​യം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നും ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കൃ​​​ത്യ​​​നി​​​ഷ്ഠ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

2014 മു​​​ത​​​ൽ ഏ​​​ക​​​ദേ​​​ശം 55,000 കി​​​ലോ​​​മീ​​​റ്റ​​​ർ ട്രാ​​​ക്കു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ പു​​​തു​​​ക്കി​​​പ്പ​​​ണി​​​തി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 44,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ലും 260 മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള റെ​​​യി​​​ൽ പാ​​​ന​​​ലു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ള​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ന്ധി​​​ക​​​ൾ (ജോ​​​യി​​​ന്‍റു​​​ക​​​ൾ) കു​​​റ​​​യു​​​ന്ന​​​തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​വും സു​​​ഗ​​​മ​​​വു​​​മാ​​​യ യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ട്രാ​​​ക്കു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 2014-ലെ 748-​​​ൽ നി​​​ന്ന് 2026-ൽ 1,785 ​​​ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

റെ​​​യി​​​ൽ പാ​​​ള​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ലെ അ​​​ദൃ​​​ശ്യ​​​മാ​​​യ വി​​​ള്ള​​​ലു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ അ​​​ൾ​​​ട്രാ​​​സോ​​​ണി​​​ക് ഫ്‌​​​ളോ ഡി​​​റ്റ​​​ക്‌​​​ഷ​​​ൻ പോ​​​ലു​​​ള്ള നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ 36.2 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷി​​​ച്ചു. ഇ​​​ത് പാ​​​ള​​​ങ്ങ​​​ൾ പൊ​​​ട്ടി​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ 90 ശ​​​ത​​​മാ​​​നം വ​​​രെ കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. ജി​​​പി​​​എ​​​സ് അ​​​ധി​​​ഷ്ഠി​​​ത ഓ​​​സി​​​ലേ​​​ഷ​​​ൻ മോ​​​ണി​​​റ്റ​​​റിം​​​ഗ് സി​​​സ്റ്റ​​​ങ്ങ​​​ൾ വ​​​ഴി ട്രാ​​​ക്കി​​​ലെ പ​​​രു​​​ക്ക​​​ൻ ഭാ​​​ഗ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ക​​​ണ്ടെ​​​ത്താ​​​നും ഇ​​​പ്പോ​​​ൾ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ വേ​​​ഗ​​​ത വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ട്രാ​​​ക്കു​​​ക​​​ളി​​​ലേ​​​ക്ക് ക​​​ന്നു​​​കാ​​​ലി​​​ക​​​ളും മ​​​നു​​​ഷ്യ​​​രും അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ 17,500 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ സു​​​ര​​​ക്ഷാ വേ​​​ലി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു.

പ്ര​​​ധാ​​​ന​​​മാ​​​യും 110 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് മു​​​ക​​​ളി​​​ൽ വേ​​​ഗ​​​ത​​​യു​​​ള്ള റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​പു​​​റ​​​മെ, പോ​യി​ന്‍റുക​​​ളി​​​ലും ക്രോ​​​സിം​​​ഗു​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു​​​ള്ള സ്വി​​​ച്ചു​​​ക​​​ളും വെ​​​ൽ​​​ഡ​​​ബി​​​ൾ സി​​​എം​​​എ​​​സ് ക്രോ​​​സിം​​​ഗു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്ര​​​തി​​​ദി​​​നം ര​​​ണ്ട് കോ​​​ടി​​​യി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി 25,000-ത്തോ​​​ളം ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ക​​​ൽ​​​ക്ക​​​രി, ഇ​​​രു​​​മ്പ​​​യി​​​ര്, ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​നാ​​​യി 1,37,000 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ട്രാ​​​ക്കു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ട്രാ​​​ക്കു​​​ക​​​ൾ 130 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം വേ​​​ഗ​​​ത​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

Tags : country railway tracks ready semi high speed traffic

Recent News

Corehub Up