Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NissanTecton

നി​സാ​ന്‍റെ 'ബേ​ബി പ​ട്രോ​ള്‍’

ആ​ധു​നി​ക ഡി​സൈ​നും ക​രു​ത്തു​റ്റ ട​ര്‍​ബോ എ​ന്‍​ജി​നു​ക​ളും പ്രീ​മി​യം സാ​ങ്കേ​തി​ക​വി​ദ്യ​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി നി​സാ​ന്‍റെ പു​തി​യ കോം​പാ​ക്റ്റ് എ​സ്യു​വി​യാ​യ നി​സാ​ന്‍ ടെ​ക‌്ട​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്തി.

മാ​ഗ്നൈ​റ്റി​ന് ശേ​ഷം നി​സാ​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മോ​ഡ​ലാ​യാ​ണ് ടെ​ക‌്ട​ണി​നെ വി​ല​യി​രു​ത്തു​ന്ന​ത്. നി​സാ​ന്‍റെ ഐ​തി​ഹാ​സി​ക എ​സ്യു​വി​യാ​യ പ​ട്രോ​ളി​ന്‍റെ ഡി​സൈ​ന്‍ സ്വാ​ധീ​നം പ്ര​ക​ട​മാ​യ​തി​നാ​ല്‍ വാ​ഹ​ന​ലോ​ക​ത്ത് ഇ​തി​നോ​ട​കം ത​ന്നെ "ബേ​ബി പ​ട്രോ​ള്‍’ എ​ന്ന വി​ശേ​ഷ​ണ​വും ടെ​ക്‌ട​ണ്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ബോ​ള്‍​ഡ് ഡി​സൈ​ന്‍

വ​ലി​യ ഫ്ര​ണ്ട് ഗ്രി​ല്‍, സി ​ആ​കൃ​തി​യി​ലു​ള്ള എ​ല്‍​ഇ​ഡി ഡേ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​ക​ള്‍, മു​ന്നി​ലും പി​ന്നി​ലും ക​ണ​ക്റ്റ​ഡ് ലൈ​റ്റ് ബാ​റു​ക​ള്‍, ശ​ക്ത​മാ​യ ബോ​ഡി ലൈ​നു​ക​ള്‍, 18 ഇ​ഞ്ച് ഡ്യു​വ​ല്‍ ടോ​ണ്‍ അ​ലോ​യ് വീ​ലു​ക​ള്‍ എ​ന്നി​വ​യാ​ണ് ടെ​ക‌്ട​ണി​ന്‍റെ പ്ര​ധാ​ന ഡി​സൈ​ന്‍ സ​വി​ശേ​ഷ​ത​ക​ള്‍. 212 മി​ല്ലി മീ​റ്റ​ര്‍ ഗ്രൗ​ണ്ട് ക്ലി​യ​റ​ന്‍​സും ഉ​യ​ര്‍​ന്ന ഡ്രൈ​വിം​ഗ് പൊ​സി​ഷ​നും ന​ഗ​ര​ത്തി​ലും ഗ​ട്ട​ര്‍​വ​ഴി​ക​ളി​ലും വാ​ഹ​നം സു​ഗ​മ​മാ​യി ഡ്രൈ​വ് ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കും.

പ്രീ​മി​യം ക്യാ​ബി​ന്‍

വി​ശാ​ല​മാ​യ ഇ​ന്‍റീ​രി​യ​റാ​ണ് ടെ​ക്‌ട​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. 10.1 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ന്‍ ഇ​ന്‍​ഫോ​ടെ​യ്ന്‍​മെ​ന്‍റ് സി​സ്റ്റം, 10.25 ഇ​ഞ്ച് ഡി​ജി​റ്റ​ല്‍ ഇ​ന്‍​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ര്‍, ഗൂ​ഗി​ള്‍ ബി​ല്‍​റ്റ്ഇ​ന്‍, വ​യ​ര്‍​ലെ​സ് ആ​പ്പി​ള്‍ കാ​ര്‍​പ്ലേ, ആ​ന്‍​ഡ്രോ​യി​ഡ് ഓ​ട്ടോ, വ​യ​ര്‍​ലെ​സ് ഫോ​ണ്‍ ചാ​ര്‍​ജ​ര്‍, പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, വെന്‍റി​ലേ​റ്റ​ഡ് ഫ്ര​ണ്ട് സീ​റ്റു​ക​ള്‍, ഡ്യു​വ​ല്‍ സോ​ണ്‍ ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ള്‍, ക​ണ​ക്റ്റ​ഡ് കാ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ, ഒ​ടി​എ അ​പ്ഡേ​റ്റു​ക​ള്‍, ആ​റ് സ്പീ​ക്ക​ര്‍ അ​ര്‍​ക്കാ​മി​സ് സൗ​ണ്ട് സി​സ്റ്റം എ​ന്നി​വ വാ​ഹ​ന​ത്തി​ല്‍ പ്രീ​മി​യം അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു. 700 ലി​റ്റ​ര്‍ ബൂ​ട്ട് സ്പേ​സ് ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സു​ഖം ന​ല്‍​കും.

സു​ര​ക്ഷ​യി​ല്‍

ആ​റ് എ​യ​ര്‍​ബാ​ഗു​ക​ള്‍, ഇ​ല​ക്‌ട്രോ​ണി​ക് സ്റ്റ​ബി​ലി​റ്റി ക​ണ്‍​ട്രോ​ള്‍, ഹി​ല്‍ സ്റ്റാ​ര്‍​ട്ട് അ​സി​സ്റ്റ്, 360 ഡി​ഗ്രി കാ​മ​റ എ​ന്നി​വ​യ്ക്കൊ​പ്പം അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ക​ണ്‍​ട്രോ​ള്‍, ഓ​ട്ടോ​ണ​മ​സ് എ​മ​ര്‍​ജ​ന്‍​സി ബ്രേ​ക്കിം​ഗ്, ലെ​യ്ന്‍ കീ​പ്പ് അ​സി​സ്റ്റ്, ബ്ലൈ​ന്‍​ഡ് സ്പോ​ട്ട് മോ​ണി​റ്റ​റിം​ഗ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ലെ​വ​ല്‍2 എ​ഡാ​സ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ടെ​ക‌്ട​ണി​ല്‍ ല​ഭ്യ​മാ​ണ്. ഭാ​ര​ത് എ​ന്‍​ക്യാ​പ് ക്രാ​ഷ് ടെ​സ്റ്റി​ല്‍ അ​ഞ്ച് സ്റ്റാ​ര്‍ സു​ര​ക്ഷാ റേ​റ്റിം​ഗും വാ​ഹ​ന​ത്തി​നു​ണ്ട്.

എ​ന്‍​ജി​ന്‍ ഓ​പ്ഷ​നു​ക​ള്‍

പെ​ര്‍​ഫോ​മ​ന്‍​സി​ന് മു​ന്‍​തൂ​ക്കം ന​ല്‍​കി​യാ​ണ് ടെ​ക‌്ട​ണ്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 100 പിഎസ് പവറും 166 എ​ന്‍​എം ടോ​ര്‍​ക്കും വി​ക​സി​പ്പി​ക്കു​ന്ന 1.0 ലി​റ്റ​ര്‍ ടി160 ​ട​ര്‍​ബോ പെ​ട്രോ​ള്‍ എ​ന്‍​ജി​നും, 163 പിഎസ് പവറും 280 എ​ന്‍​എം ടോ​ര്‍​ക്കും ന​ല്‍​കു​ന്ന 1.3 ലി​റ്റ​ര്‍ ടി280 ​ഡ​യ​റ​ക്‌ട് ഇ​ന്‍​ജെ​ക‌്ഷ​ന്‍ ട​ര്‍​ബോ പെ​ട്രോ​ള്‍ എ​ന്‍​ജി​നു​മാ​ണു​ള്ള​ത്. ആ​ദ്യ എ​ന്‍​ജി​നി​ല്‍ 6 സ്പീ​ഡ് മാ​നു​വ​ല്‍ ഗി​യ​ര്‍​ബോ​ക്സാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 1.3 ലി​റ്റ​ര്‍ എ​ന്‍​ജി​നി​ല്‍ 6 സ്പീ​ഡ് മാ​നു​വ​ലി​നൊ​പ്പം 6 സ്പീ​ഡ് വെ​റ്റ് ക്ല​ച്ച് ഡി​സി​ടി ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ര്‍​ബോ​ക്സും ല​ഭ്യ​മാ​കും. 19.4 കി​ലോ​മീ​റ്റ​ര്‍ മൈ​ലേ​ജാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ആ​റ് വേ​രി​യ​ന്‍റു​ക​ള്‍

റെ​നോ​-നി​സാ​ന്‍ അ​ല​യ​ന്‍​സി​ന്‍റെ പു​തി​യ ആ​ര്‍​ജി​എം​പി (റെ​നോ ഗ്രൂ​പ്പ് മോ​ഡു​ലാ​ര്‍ പ്ലാ​റ്റ്ഫോം) അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ടെ​ക‌്ട​ണ്‍ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​സി​യ, വി​സി​യ പ്ല​സ്, അ​സെ​ന്‍റ, എ​ന്‍​ക​ണ​ക്റ്റ, ടെ​ക്ന, ടെ​ക്ന പ്ല​സ് എ​ന്നീ ആ​റ് വേ​രി​യ​ന്‍റു​ക​ളി​ലാ​യി​രി​ക്കും ഈ ​എ​സ്യു​വി വി​പ​ണി​യി​ലെ​ത്തു​ക. വാ​ഹ​ന​ത്തി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല 10.49 ല​ക്ഷം രൂ​പ മു​ത​ല്‍ 18.59 ല​ക്ഷം രൂ​പ വ​രെ​യാ​ണ്. ഹ്യു​ണ്ടാ​യ് ക്രെ​റ്റ, കി​യ സെ​ല്‍​റ്റോ​സ്, റെ​നോ ഡ​സ്റ്റ​ര്‍ തു​ട​ങ്ങി​യ ജ​ന​പ്രി​യ മോ​ഡ​ലു​ക​ള്‍​ക്ക് നേ​രി​ട്ടു​ള്ള എ​തി​രാ​ളി​യാ​യാ​ണ് ടെ​ക‌്ട​ണി​ന്‍റെ വ​ര​വ്.

വി​ല: 10.49 ല​ക്ഷം

മൈ​ലേ​ജ്: 19.4 കി​ലോ​മീ​റ്റ​ർ ‍

Latest News

Corehub Up