നിസാന്‍ ടെക്ടൺ
ആധുനിക ഡിസൈനും കരുത്തുറ്റ ടര്‍ബോ എന്‍ജിനുകളും പ്രീമിയം സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമായി നിസാന്റെ പുതിയ കോംപാക്റ്റ് എസ്യുവിയായ നിസാന്‍ ടെക്ടണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.
മാഗ്നൈറ്റിന് ശേഷം നിസാന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡലായാണ് ടെക്ടണിനെ വിലയിരുത്തുന്നത്. നിസാന്റെ ഐതിഹാസിക എസ്യുവിയായ പട്രോളിന്റെ ഡിസൈന്‍ സ്വാധീനം പ്രകടമായതിനാല്‍ വാഹനലോകത്ത് ഇതിനോടകം തന്നെ "ബേബി പട്രോള്‍’ എന്ന വിശേഷണവും ടെക്ടണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബോള്‍ഡ് ഡിസൈന്‍
വലിയ ഫ്രണ്ട് ഗ്രില്‍, സി ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മുന്നിലും പിന്നിലും കണക്റ്റഡ് ലൈറ്റ് ബാറുകള്‍, ശക്തമായ ബോഡി ലൈനുകള്‍, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് ടെക്ടണിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകള്‍. 212 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉയര്‍ന്ന ഡ്രൈവിംഗ് പൊസിഷനും നഗരത്തിലും ഗട്ടര്വഴികളിലും വാഹനം സുഗമമായി ഡ്രൈവ് ചെയ്യാന്‍ സഹായിക്കും.
പ്രീമിയം ക്യാബിന്
വിശാലമായ ഇന്റീരിയറാണ് ടെക്ടണിന്റെ പ്രധാന ആകര്‍ഷണം. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഗൂഗിള്‍ ബില്‍റ്റ്ഇന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഒടിഎ അപ്ഡേറ്റുകള്, ആറ് സ്പീക്കര്‍ അര്‍ക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവ വാഹനത്തില്‍ പ്രീമിയം അനുഭവം സമ്മാനിക്കുന്നു. 700 ലിറ്റര്‍ ബൂട്ട് സ്പേസ് ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ സുഖം നല്‍കും.
സുരക്ഷയില്‍
ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി കാമറ എന്നിവയ്ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവ ഉള്‍പ്പെടുന്ന ലെവല്‍2 എഡാസ് സുരക്ഷാ സംവിധാനങ്ങളും ടെക്ടണില്‍ ലഭ്യമാണ്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും വാഹനത്തിനുണ്ട്.
എന്ജിന് ഓപ്ഷനുകള്‍
പെര്‍ഫോമന്‍സിന് മുന്‍തൂക്കം നല്‍കിയാണ് ടെക്ടണ്‍ ഒരുക്കിയിരിക്കുന്നത്. 100 പിഎസ് പവറും 166 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്ന 1.0 ലിറ്റര്‍ ടി160 ടര്‍ബോ പെട്രോള്‍ എന്‍ജിനും, 163 പിഎസ് പവറും 280 എന്‍എം ടോര്‍ക്കും നല്കുന്ന 1.3 ലിറ്റര്‍ ടി280 ഡയറക്ട് ഇന്ജെക്ഷന് ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ആദ്യ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. 1.3 ലിറ്റര്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവലിനൊപ്പം 6 സ്പീഡ് വെറ്റ് ക്ലച്ച് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭ്യമാകും. 19.4 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ആറ് വേരിയന്റുകള്‍
റെനോ-നിസാന്‍ അലയന്‍സിന്റെ പുതിയ ആര്‍ജിഎംപി (റെനോ ഗ്രൂപ്പ് മോഡുലാര്‍ പ്ലാറ്റ്ഫോം) അടിസ്ഥാനമാക്കിയാണ് ടെക്ടണ്‍ വികസിപ്പിച്ചിരിക്കുന്നത്. വിസിയ, വിസിയ പ്ലസ്, അസെന്റ, എന്കണക്റ്റ, ടെക്ന, ടെക്ന പ്ലസ് എന്നീ ആറ് വേരിയന്റുകളിലായിരിക്കും ഈ എസ്യുവി വിപണിയിലെത്തുക. വാഹനത്തിന്റെ എക്സ് ഷോറൂം വില 10.49 ലക്ഷം രൂപ മുതല്‍ 18.59 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, റെനോ ഡസ്റ്റര്‍ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് നേരിട്ടുള്ള എതിരാളിയായാണ് ടെക്ടണിന്റെ വരവ്.
വില: 10.49 ലക്ഷം
മൈലേജ്: 19.4 കിലോമീറ്റർ
Tags : Nissan Suv Automotive NissanTecton