Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Parking

Kollam

നോ ​പാ​ര്‍​ക്കിം​ഗിന് പുല്ലുവില

എ​ഴു​കോ​ണ്‍ : എ​ഴു​കോ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് മു​മ്പി​ല്‍ പോ​ലീ​സി​ന്‍റെ നോ ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡ് ഉ​ണ്ടെ​ങ്കി​ലും വകവ യ്ക്കാതെ വാഹന പാ​ര്‍​ക്കിംഗ് . റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ, റെ​യി​ല്‍​വേ കോ​മ്പൗ​ണ്ട് ഗ്രി​ല്‍ കെ​ട്ടി അ​ട​ച്ച​തോ​ടെ റോ​ഡ​രി​കി​ലു​ണ്ടാ​യ സ്ഥ​ല​കു​റ​വ് എ​ന്നി​വ കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്കും റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ന്നു.

നോ ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡി​നോ​ട് ചേ​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​ട്ടാ​ണ് ആ​ള്‍​ക്കാ​ര്‍ ട്രെ​യി​നി​ല്‍ ക​യ​റി​പ്പോ​കു​ന്ന​ത്. പോ​കു​ന്ന​വ​ര്‍ വൈ​കു​ന്നേ​ര​മാ​കു​മ്പോ​ളാണ് വാഹനങ്ങൾ എ​ടു​ക്കാ​നെ​ത്തു​ന്ന​ത്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ക​വാ​ട​ത്തോ​ട് ചേ​ര്‍​ന്ന് ഹ​രി​ത ക​ര്‍​മ​സേ​ന ശേ​ഖ​രി​ച്ച മാ​ലി​ന്യ കൂ​ന​ക​ളും കാ​ണാം. ഇ​തി​നോ​ട് ചേ​ര്‍​ന്നാ​ണ് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു നി​ര്‍​മി​ച്ച ഉ​ദ്ഘാ​ട​നം ക​ഴി​യാ​ത്ത വെ​യ്റ്റിം​ഗ് ഷെ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
ഇ​ത് മ​രം വീ​ണ് പൊ​ളി​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. കൂ​ടാ​തെ കെ​എ​സ്ഇ​ബി​യു​ടെ പ​ഴ​യ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍, സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന വി​റ​കു​കൂ​ന എ​ന്നി​വ​യു​മു​ണ്ട്.

സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ ഗേ​റ്റി​നു മു​ന്‍​പി​ലും മ​റ്റും നോ ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ഴി​യ​ട​ച്ച് വാ​ഹ​ന​ങ്ങ​ള്‍ ലോ​ക്ക് ചെ​യ്ത് വ​ച്ചി​ട്ട് പോ​കാ​റാ​ണ് പ​തി​വ്.
ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up