Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Signboards Towards Pamba

Pathanamthitta

അ​പ​ക​ട മു​ന​മ്പാ​യി മ​ണ്ണാ​റ​ക്കു​ള​ഞ്ഞി, പ​മ്പ​യി​ലേ​ക്ക് ബോ​ര്‍​ഡു​മി​ല്ല

പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ആ​ശു​പ​ത്രി​പ്പ​ടി​യി​ല്‍ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. പി​എം റോ​ഡും പ​മ്പ പാ​ത​യും സം​ഗ​മി​ക്കു​ന്ന ജം​ഗ്ഷ​നി​ല്‍ ഇ​രു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വ് ഏ​റി​യ​തോ​ടെ അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ട് റോ​ഡു​ക​ളും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​യ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വേ​ഗം കു​റ​യ്ക്കാ​റി​ല്ല. ജം​ഗ്ഷ​നി​ലെ​ത്തു​മ്പോ​ള്‍ ഒ​രേ ദി​ശ​യി​ലും എ​തി​ര്‍​ദി​ശ​യി​ലും വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​മു​ട്ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. വേ​ഗം നി​യ​ന്ത്രി​ക്കാ​നാ​യി കോ​ണു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ള്‍ ത​ട്ടി ഇ​വ​യി​ലേ​റെ​യും ന​ശി​ച്ചു.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് പു​റ​മേ​നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ​യും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. പാ​ത മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത ഇ​വ​ര്‍ വേ​ഗം കു​റ​യ്ക്കാ​റു​മി​ല്ല. മു​ന്ന​റി​യി​പ്പു​ക​ള്‍ യാ​തൊ​ന്നും ജം​ഗ്ഷ​നി​ല്‍ ന​ല്‍​കി​യി​ട്ടി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മി​ക്ക​പ്പോ​ഴും വെ​ളി​ച്ച​വും ഉ​ണ്ടാ​കാ​റി​ല്ല. പ​മ്പ​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തു​മ്പോ​ള്‍ വ​ഴി അ​റി​യാ​തെ പെ​ട്ടെ​ന്ന് നി​ര്‍​ത്തു​ന്ന​തും പ​തി​വാ​ണ്. ശ​ബ​രി​മ​ല​പാ​ത തി​രി​യു​ന്ന ഭാ​ഗ​ത്ത് രാ​ത്രി​യി​ല്‍ വ​ഴി​കാ​ട്ടാ​നാ​യി ബോ​ര്‍​ഡും സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ​ക​ലും ശ​ബ​രി​മ​ല​പാ​ത തി​രി​യു​ന്ന ഭാ​ഗ​ത്ത് ഡ്രൈ​വ​ര്‍​മാ​രു​ടെ ക​ണ്ണി​ല്‍​പെ​ട​ത്ത​ക്ക​വി​ധം ഒ​രു ബോ​ര്‍​ഡി​ല്ല.
ഇ​തു കാ​ര​ണം വാ​ഹ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും റാ​ന്നി റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ​ശേ​ഷം വ​ഴി തെ​റ്റി​യെ​ന്ന ബോ​ധ്യ​ത്തി​ല്‍ പി​ന്നി​ലേ​ക്ക് എ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ജം​ഗ്ഷ​നി​ല്‍ ഒ​രു ഭാ​ഗ​ത്ത് ബ​സ്‌​ബേ​യും വെ​യ്റ്റിം​ഗ് ഷെ​ഡും ഉ​ണ്ടെ​ങ്കി​ലും ഇ​തും അ​ശാ​സ്ത്രീ​യ​മാ​യി​ട്ടു​ള്ള​താ​ണ്. വ​ട​ശേ​രി​ക്ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ വെ​യ്റ്റിം​ഗ് ഷെ​ഡി​നു മു​മ്പി​ല്‍ പ​ല​പ്പോ​ഴും നി​ര്‍​ത്താ​റി​ല്ല. പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ റോ​ഡി​ല്‍ ത​ന്നെ നി​ര്‍​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യു​മാ​ണ് പ​തി​വ്.

പി​എം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലെ ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കി​യി​രു​ന്ന ജം​ഗ്ഷ​നാ​ണ് മ​ണ്ണാ​റ​ക്കു​ള​ഞ്ഞി. എ​ന്നാ​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ഏ​റെ ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​രു വെ​യ്റ്റിം​ഗ്‌​ഷെ​ഡ് സ്ഥാ​പി​ച്ച​തൊ​ഴി​ച്ചാ​ല്‍ റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യ ജം​ഗ്ഷ​ന്‍ ന​വീ​ക​രി​ച്ചി​ല്ല.
പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത റോ​ഡ്

പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത ഭാ​ഗ​ങ്ങ​ളാ​ണ് മ​ണ്ണാ​റ​ക്കു​ള​ഞ്ഞി- മൈ​ല​പ്ര ഭാ​ഗം. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി അ​പ​ക​ട​വ​ള​വു​ക​ളി​ല​ട​ക്കം പ​ണി​ക​ള്‍ ബാ​ക്കി​യാ​ണ്.

ത​ര്‍​ക്ക​ങ്ങ​ള്‍ കോ​ട​തി ക​യ​റി​യ​തോ​ടെ ത​ട​സ​പ്പെ​ട്ട പ​ണി​ക​ളാ​ണി​വ. ര​ണ്ടാം ക​ല​ങ്കി​നു സ​മീ​പം റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​ത് ഏ​റെ അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. റോ​ഡി​ല്‍ മു​ന്ന​റി​യി​പ്പാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത് പ്ലാ​സ്റ്റി​ക് കോ​ണു​ക​ളാ​ണ്. ച​ര​ട് വ​ലി​ച്ചു കെ​ട്ടി​യാ​ണ് രാ​ത്രി​യി​ലും മു​ന്ന​റി​യി​പ്പു​ള്ള​ത്. തി​ട്ട​യോ​ടു ചേ​ർ​ന്നാ​ണ് പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡ് വി​ക​സ​ന​ത്തി​നു ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ത​ട​സ​പ്പെ​ട്ട നി​ര്‍​മാ​ണ​മാ​ണ് ഈ ​ഭാ​ഗ​ത്തേ​ത്.

മൂ​ന്നാം വ​ള​വി​ല്‍ റോ​ഡ് പു​ന​ര്‍​നി​ര്‍​മാ​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡ് ഇ​പ്പോ​ഴും പ​ഴ​യ നി​ല​യി​ലാ​ണ്. വീ​തി കൂ​ട്ടാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഒ​റ്റ​വ​രി ഗ​താ​ഗ​ത​മാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള​ത്. തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ഏ​റെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ത്ത് ബ്ലി​ങ്കിം​ഗ് ലൈ​റ്റ് സ്ഥാ​പി​ച്ചാ​ണ് കെ​എ​സ്ടി​പി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മൈ​ല​പ്ര പ​ള്ളി​പ്പ​ടി​ക്കും ജം​ഗ്ഷ​നും മ​ധ്യേ​യു​ള്ള ക​ലു​ങ്ക് നി​ര്‍​മാ​ണം ത​ട​സ​പ്പെ​ട്ട​തും മ​റ്റൊ​രു അ​പ​ക​ട കെ​ണി​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. അ​പ​ക​ട​ങ്ങ​ളി​ല്‍ മ​ര​ണ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ​ണി​ക​ള്‍ അ​വ​ശേ​ഷി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്.

ശ​ബ​രി​മ​ല സു​ര​ക്ഷാ​യാ​ത്ര നാ​ളെ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍, ക​ട​വു​ക​ള്‍, റോ​ഡു​ക​ളി​ലെ ത​ട​സ​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് നാ​ളെ രാ​വി​ലെ ഏ​ഴി​ന് സു​ര​ക്ഷാ യാ​ത്ര സം​ഘ​ടി​പ്പി​ക്കും. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മു​ത​ല്‍ പ​മ്പ വ​രെ​യും പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​മാ​ണ് സു​ര​ക്ഷാ യാ​ത്ര.

ശ​ബ​രി​മ​ല കാ​ന​ന​പാ​ത തെ​ളി​ക്ക​ൽ തു​ട​ങ്ങി

എ​രു​മേ​ലി: വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത തെ​ളി​ക്ക​ൽ ആ​രം​ഭി​ച്ചു. ശ​ബ​രി​മ​ല സീ​സ​ണി​ൽ മാ​ത്രം തു​റ​ക്കു​ന്ന പാ​ത മാ​സ​ങ്ങ​ളാ​യി ജ​ന​സ​ഞ്ചാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ കാ​ട് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.  പാ​ത​യി​ലെ കാ​ടു​ക​ൾ വെ​ട്ടി മാ​റ്റി വ​ഴി​യൊ​രു​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യാ​ലും തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് വീ​ണ്ടും കാ​ട് വെ​ട്ടി വ​ഴി യാ​ത്രാ​യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  വ​ന സം​ര​ക്ഷ​ണ​സ​മി​തി അം​ഗ​ങ്ങ​ളും വ​ന​പാ​ല​ക​രും ചേ​ർ​ന്നാ​ണ് പാ​ത​യി​ലെ കാ​ട് തെ​ളി​ക്കു​ന്നത്.

എ​രു​മേ​ലി​യി​ൽ കോ​യി​ക്ക​ക്കാ​വ് മു​ത​ലാ​ണ് കാ​ന​ന​പാ​ത​യു​ടെ തു​ട​ക്കം. എ​രു​മേ​ലി​യി​ൽ​നി​ന്ന് പേ​രൂ​ർ​ത്തോ​ട് എ​ത്തി ഇ​രു​മ്പൂ​ന്നി​ക്ക​ര വ​ഴി കോ​യി​ക്ക​ക്കാ​വ് വ​രെ വാ​ഹ​ന ഗ​താ​ഗ​ത​മു​ണ്ട്. കോ​യി​ക്ക​ക്കാ​വ് ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റ്‌ മു​ത​ൽ കാ​ൽ​ന​ട​യാ​യാ​ണ് സ​ഞ്ചാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തു​ട​ർ​ന്ന് മ​മ്പാ​ടി വ​ഴി വ​ന​ത്തി​ലൂ​ടെ കാ​ള​കെ​ട്ടി ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​മ്പോ​ഴാ​ണ് ഇ​ട​ത്താ​വ​ള വി​ശ്ര​മ​കേ​ന്ദ്ര​മാ​കു​ന്ന​ത്.

Latest News

Corehub Up