Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Funds To Pay

Malappuram

ഭൂ​മി വി​ട്ടു​ന​ല്‍​കി​യ​വ​ര്‍​ക്ക് ന​ല്‍​കാ​ന്‍ പ​ണ​മി​ല്ലെ​ന്ന്; വ​നം​വ​കു​പ്പ് വെ​ട്ടി​ല്‍, കു​ടു​ങ്ങി കു​ടും​ബ​ങ്ങ​ള്‍

നി​ല​മ്പൂ​ര്‍: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​പ്പാ​ക്കി​യ ന​വ​കി​ര​ണം പ​ദ്ധ​തി​യി​ല്‍ ഭൂ​മി വി​ട്ടു​ന​ല്‍​കി​യ കു​ടും​ബ​ങ്ങ​ള്‍ പ​ണം ല​ഭി​ക്കാ​തെ പെ​രു​വ​ഴി​യി​ല്‍.

പ​ദ്ധ​തി​യെ വി​ശ്വ​സി​ച്ച് വ​നം​വ​കു​പ്പു​മാ​യി ക​രാ​റി​ലേ​ര്‍​പ്പെ​ടു​ക​യും രേ​ഖ​ക​ള്‍ കൈ​മാ​റു​ക​യും ചെ​യ്ത​വ​രാ​ണ് ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​യാ​ണ് വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത്. ഭൂ​മി വി​ട്ടു​ന​ല്‍​കി​യാ​ല്‍ ഉ​ട​ന്‍ പ​ണം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​നം വി​ശ്വ​സി​ച്ചാ​ണ് അ​ഞ്ച് സെ​ന്‍റ് മു​ത​ല്‍ അ​ഞ്ച് ഏ​ക്ക​ര്‍ വ​രെ സ്ഥ​ല​മു​ള്ള കു​ടും​ബ​ങ്ങ​ള്‍ ഭൂ​മി കൈ​മാ​റി​യ​ത്. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ 370 പേ​രി​ല്‍ 98 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ പ​ണം ല​ഭി​ച്ച​ത്. ഇ​തി​ല്‍ 24 കു​ടും​ബ​ങ്ങ​ള്‍​ക്ക് ര​ണ്ടാം ഗ​ഡു കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഒ​രു കു​ടും​ബ​ത്തി​ന് 15 ല​ക്ഷം രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍.

പ്ര​തി​സ​ന്ധി രൂ​ക്ഷം: ഫ​ണ്ട് ല​ഭ്യ​ത​യി​ല്‍ അ​നി​ശ്ചി​ത​ത്വം

നി​ല​മ്പൂ​ര്‍: കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​തി​നു മു​ന്‍​പ് ഭൂ​മി​വി​ട്ടു​ന​ല്‍​കി​യ​വ​ര്‍​ക്ക് പ​ണം ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ കി​ഫ്ബി​യി​ല്‍ നി​ന്ന് ഇ​നി ഫ​ണ്ട് ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത കു​റ​ഞ്ഞ​തും പ​ദ്ധ​തി​ക്ക് പ​ണം അ​നു​വ​ദി​ക്കാ​ന്‍ ന​ബാ​ര്‍​ഡ് ത​യ്യാ​റാ​കാ​ത്ത​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഭൂ​വു​ട​മ​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള തു​ക ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​മി​ല്ല. അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്മാ​റാ​മെ​ന്ന ന്യാ​യ​മാ​ണ് വ​നം​വ​കു​പ്പ് ഇ​പ്പോ​ള്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

വ​നം​വ​കു​പ്പി​ന് രേ​ഖ​ക​ള്‍ കൈ​മാ​റി​യ​തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി ല​ഭി​ച്ചി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഈ ​കു​ടും​ബ​ങ്ങ​ള്‍​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. 2021 മു​ത​ല്‍ പ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ബാ​ങ്ക് വാ​യ്പ​ക​ളും പ​ലി​ശ​യും പെ​രു​കു​ക​യാ​ണ്. വ​നം​വ​കു​പ്പി​ല്‍ നി​ന്ന് പ​ണം വൈ​കി​യാ​ല്‍ ജ​പ്തി ഭീ​ഷ​ണി​യി​ലാ​കും പ​ല കു​ടും​ബ​ങ്ങ​ളും. വ​നം​വ​കു​പ്പി​നെ വി​ശ്വ​സി​ച്ച് വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ​വ​രു​ടെ സ്വ​ന്തം സ്ഥ​ല​ങ്ങ​ള്‍ കാ​ടു​പി​ടി​ച്ച് ചെ​റി​യ വ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ഈ ​ഭൂ​മി​ക​ളി​ല്‍ കാ​ട്ടാ​ന​ക​ളാ​ണ് വി​ഹ​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ മാ​റി​യ​തോ​ടെ നീ​തി ല​ഭി​ക്കു​മെ​ന്ന യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ലെ പ്ര​തീ​ക്ഷ​യും മ​ങ്ങു​ക​യാ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. വ​ന​വി​സ്തൃ​തി കൂ​ട്ടാ​ന്‍ ല​ക​ഷ്യ​മി​ട്ട് തു​ട​ങ്ങി​യ പ​ദ്ധ​തി, വി​ശ്വ​സി​ച്ചി​റ​ങ്ങി​യ പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്

Latest News

Corehub Up