Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Land

ഇ​ൻ​ഡോ​റി​ലെ അ​ദൃ​ശ്യ വി​സ്മ​യം! ഭൂ​മി​യി​ല്ല, കെ​ട്ടി​ട​മി​ല്ല, ഡോക്ടർമാരും ശ​മ്പ​ള​വുമു​ണ്ട്

ഇ​ൻ​ഡോ​ർ: ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി. അ​വി​ടെ വി​ദ​ഗ്ധ ഡോ​ക്്ടർ​മാ​രു​ണ്ട്, ന​ഴ്‌​സു​മാ​രും ലാ​ബ് ടെ​ക്‌​നീ​ഷ​ന്മാ​രു​മു​ണ്ട്. എ​ല്ലാ​വ​ർ​ക്കും കൃ​ത്യ​മാ​യ ശ​ന്പ​ള​വും പ്ര​മോ​ഷ​നും സ്ഥ​ല​മാ​റ്റ ഉ​ത്ത​ര​വു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, കേ​ട്ടാ​ൽ ഞെ​ട്ടു​ന്ന കാ​ര്യ​മു​ണ്ട്; ഭൂ​മി​യി​ല​ങ്ങ​നെ​യൊ​രു ആ​ശു​പ​ത്രിക്കെ​ട്ടി​ട​മേ നി​ല​വി​ലില്ല.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ​നി​ന്നാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഗു​രു​ത​ര​വീ​ഴ്ച തു​റ​ന്നു​കാ​ട്ടു​ന്ന സം​ഭ​വം പു​റ​ത്തു​വ​രു​ന്ന​ത്. സാമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ സം​ഭ​വം വ​ൻ വി​വാ​ദ​മാ​യ​തോ​ടെ ആ​ശു​പ​ത്രി​ക്ക് ഒ​രു​പേ​രും വീ​ണു. ‘ഇ​ൻ​ഡോ​ർ ഗോ​സ്റ്റ് ഹോ​സ്പി​റ്റ​ൽ’.

എ​ല്ലാം തു​ട​ങ്ങി​യ​ത് ആ​റു വ​ർ​ഷം മു​മ്പ്

2020 ജൂ​ൺ 23-നാ​ണ് ഇ​ൻ​ഡോ​റി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഖ​ജ​രാ​ന പ്ര​ദേ​ശ​ത്ത് 100 കി​ട​ക്ക​ക​ളു​ള്ള സി​വി​ൽ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​ൻ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഖ​ജ​രാ​ന, മൂ​സാ​ഖേ​ഡി തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ലെ മൂ​ന്നു ല​ക്ഷ​ത്തോ​ളം വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി വി​ഭാ​വ​നം ചെ​യ്ത​ത്. പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നൊ​പ്പം ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, ഫാ​ർ​മ​സി​സ്റ്റു​ക​ൾ, ലാ​ബ് ടെ​ക്‌​നീ​ഷ്യന്മാ​​ർ ഉ​ൾ​പ്പെടെ 87 ത​സ്തി​ക​ക​ളും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു.

പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ആ​റു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും, ആ​ശു​പ​ത്രി​ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നോ കെ​ട്ടി​ട​നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നോ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ഈ ​ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ണ്. ഏ​റ്റ​വുമൊ​ടു​വി​ൽ 2026 ജൂ​ൺ 15-ന് ​പോ​ലും ഒ​രു ലാ​ബ് ടെ​ക്‌​നീ​ഷ്യ​നെ ഈ ​ആ​ശു​പ​ത്രി​യി​ലേ​ക്കു സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ട് വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി.

ജീ​വ​ന​ക്കാ​ർ ഇ​വി​ടെ​യു​ണ്ട്

നി​ല​വി​ൽ ഈ ​ആ​ശു​പ​ത്രി​ക്ക് ഒ​രു വി​ലാ​സ​മോ വാ​ർ​ഡു​ക​ളോ കി​ട​ക്ക​ക​ളോ എ​ന്തി​നേ​റെ ഒ​രു​രോ​ഗി പോ​ലു​മി​ല്ല. ആ​ശു​പ​ത്രി​യു​ടെ പേ​രി​ൽ നി​യ​മി​ച്ച 87 ജീ​വ​ന​ക്കാ​രും ഇ​ൻ​ഡോ​റി​ലെ മ​റ്റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ​ഞ്ജീ​വ​നി ക്ലി​നി​ക്കു​ക​ളി​ലു​മാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ രേ​ഖ​ക​ളി​ൽ ഇ​വ​രു​ടെ ജോ​ലി​സ്ഥ​ലം ഇ​പ്പോ​ഴും ഖ​ജ​രാ​ന സി​വി​ൽ ആ​ശു​പ​ത്രി​ത​ന്നെ​യാ​ണ്.

സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ല്ല

ആ​ശു​പ​ത്രി​ക്ക് അ​നു​യോ​ജ്യ​മാ​യ സ​ർ​ക്കാ​ർ ഭൂ​മി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണു നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മെ​ന്നാണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. വ​കു​പ്പ് പോ​ർ​ട്ട​ലി​ൽ ത​സ്തി​ക​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണു സ്ഥ​ല​ംമാ​റ്റ​ങ്ങ​ളും നി​യ​മ​ന​ങ്ങ​ളും രേ​ഖ​ക​ളി​ൽ തു​ട​രു​ന്ന​ത്.

നി​ല​വി​ൽ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​ങ്ങ​ൾ മ​റ്റു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം. ആ​ശു​പ​ത്രി​ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ രാ​ജേ​ന്ദ്ര ശു​ക്ല​യും വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വം മ​ധ്യ​പ്ര​ദേ​ശി​ൽ വ​ലി​യ രാ​ഷ്‌​ട്രീ​യ​വി​വാ​ദ​ത്തി​നും തി​രി​കൊ​ളു​ത്തി. സം​ഭ​വ​ത്തി​ൽ വ​ൻ അ​ഴി​മ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ വി​ഷ​യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്ന ഇ​ത്ത​രം ക​ട​ലാ​സി​ലൊ​തു​ങ്ങി​യ ആ​ശു​പ​ത്രി​ക​ളെ​പ്പ​റ്റി​യു​ള്ള സ​ത്യാ​വ​സ്ഥ പു​റ​ത്തു​ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up