Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Leaders

ത​ല​വ​ൻ​മാ​രി​ല്ല, ശ​മ്പള​ത്തി​നു പ​ണ​വു​മി​ല്ല; അ​ക്കാ​ദ​മി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തൃ​ശൂ​ർ: ഭ​ര​ണം മാ​റി​യി​ട്ടും കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​ക്ക് അ​യ​വി​ല്ല. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ത​ര ഫ​ണ്ട് വൈ​കു​ന്ന​തും രാ​ജി​വ​ച്ച അ​ധ്യ​ക്ഷ​ന്മാ​ർ​ക്കു പ​ക​രം പു​തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ വൈ​കു​ന്ന​തും അ​തു​വ​രെ പ​ക​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ചു​മ​ത​ല ന​ൽ​കാ​ത്ത​തും കാ​ര​ണം സാ​ഹി​ത്യ അ​ക്കാ​ദ​മി, ല​ളി​ത​ക​ല അ​ക്കാ​ദ​മി, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മേ​യി​ലെ ശ​ന്പ​ളം മു​ട​ങ്ങി. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നു മാ​സ​ത്തെ ശ​ന്പ​ളം കു​ടി​ശി​ക​യാ​ണ്.

ഒ​രു​വ​ർ​ഷ​മാ​യി തു​ട​രു​ന്ന പ്ര​തി​സ​ന്ധി​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​തെ​ന്നാ​ണു വി​വ​രം. സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ തു​ക പ്ര​ഖ്യാ​പി​ക്കു​മെ​ങ്കി​ലും അ​ത്യാ​വ​ശ്യ​ചെ​ല​വു​ക​ൾ​ക്കാ​യി വ​ക​മാ​റ്റു​ന്ന​തോ​ടെ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ ഞെ​രു​ങ്ങു​ക​യാ​ണെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. മാ​സ​ങ്ങ​ളാ​യി ത​ന​തു ഫ​ണ്ടി​ൽ​നി​ന്നാ​ണു ശ​ന്പ​ള​ത്തി​നും മ​റ്റും വ​ക​മാ​റ്റു​ന്ന​ത്.

ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ വാ​ട​ക​യ്ക്കു ന​ൽ​ക​ൽ, പു​സ്ത​ക​വി​ൽ​പ​ന എ​ന്നി​വ​യാ​ണ് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ത​ന​തു വ​രു​മാ​നം. ഇ​തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി. സ്ഥി​രം​നി​ക്ഷേ​പ​ത്തി​ൽ​നി​ന്നു ശ​ന്പ​ള​ത്തി​ലേ​ക്കു പ​ണ​മെ​ടു​ക്കേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ അ​ഞ്ചു​കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും ചി​ല്ലി​ക്കാ​ശു​പോ​ലും ന​ൽ​കി​യി​ല്ല.

സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ 14 ല​ക്ഷ​വും ക​ലാ​മ​ണ്ഡ​ല​ത്തി​ൽ 35 ല​ക്ഷ​വു​മാ​ണ് മാ​സ​ശ​ന്പ​ള​ത്തി​നു വേ​ണ്ട​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം എ​ട്ടു​കോ​ടി കി​ട്ടി​യെ​ങ്കി​ലും ശ​ന്പ​ള​കു​ടി​ശി​ക ബാ​ക്കി​യു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ 8.8 കോ​ടി​യി​ൽ 1.7 കോ​ടി ല​ഭി​ച്ചു. എ​ങ്കി​ലും മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ത്തെ ശ​ന്പ​ളം കു​ടി​ശി​ക​യാ​ണ്.

ല​ളി​ത​ക​ല അ​ക്കാ​ദ​മി​യി​ലെ 65 പേ​ർ​ക്കാ​ണു ശ​ന്പ​ളം മു​ട​ങ്ങി​യ​ത്. 16 ല​ക്ഷ​മാ​ണ് ശ​ന്പ​ള​ത്തി​നു വേ​ണ്ട​ത്. തു​ക വ​ക​മാ​റ്റി ചെ​ല​വി​ട്ട​തി​നാ​ൽ ഏ​പ്രി​ലി​ലെ പാ​തി ശ​ന്പ​ള​മാ​ണു ല​ഭി​ച്ച​ത്.

Latest News

Corehub Up