Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Parking Space

Alappuzha

എ​സി റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ല; വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​ പെ​ടു​ന്ന​ത് പ​തി​വ്

­രാ​മ​ങ്ക​രി: എ​സി റോ​ഡി​ൽ ഇ​രു​വ​ശ​വും അ​ശാ​സ്ത്രീ​യ ഫു​ട്് പാ​ത്ത് നി​ർ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലാ​തെ വ​ലു​തും ചെ​റു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ങ്കൊ​ന്പ്, നെ​ടു​മു​ടി, രാ​മ​ങ്ക​രി, മാ​ന്പു​ഴ​ക്ക​രി, കി​ട​ങ്ങ​റ തു​ട​ങ്ങി​യ ജം​ഗ്ഷനു​ക​ളി​ലാ​ണ് നി​ത്യേ​ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചുവ​രു​ന്ന​ത്.
ആ​ല​പ്പു​ഴയിൽനി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു​ള്ള യാ​ത്രാമ​ധ്യേ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ഇ​ടി​ച്ച് രാ​മ​ങ്ക​രി ജം​ഗ്ഷനി​ലെ ഫു​ട് പാ​ത്തി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്യ്തി​രു​ന്ന ര​ണ്ടു ടൂ ​വീ​ല​റു​ക​ൾ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ത​ക​ർ​ന്ന​താ​ണ് അ​വ​സാ​നസം​ഭ​വം.

റോ​ഡി​ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വീ​തി ന​ശി​പ്പി​ച്ചു​കൊ​ണ്ട് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി പു​തി​യ ഫു​ട്പാ​ത്ത് നി​ർ​മി​ച്ച ഘ​ട്ട​ത്തി​ൽത​ന്നെ ഇ​തി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് ശ​ക്ത​മാ​യി​രു​ന്നു.

­എ​ന്നാ​ൽ അ​ന്ന് നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഊ​രാ​ളു​ങ്ക​ൽ ക​ന്പ​നി​യോ കെ​എ​സ്ടി​പി​യോ ഈ ​എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ക്കു​വാ​ൻ ത​യാ​റാ​യി​ല്ല.
ഇ​തി​ന്‍റെ ഫ​ല​മെ​ന്നോ​ണം റോ​ഡി​നു മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന വീ​തി മൂ​ന്നി​ലൊന്ന് ഭാഗം കു​റ​ഞ്ഞെ​ന്ന് മാ​ത്ര​മ​ല്ല, വ​ലി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ സ​മ​യം ത​മ്മി​ലു​ര​സാ​തെ ക​ട​ന്നു പോ​കു​ന്ന​തു പോ​ലും ബു​ദ്ധി​മു​ട്ടാ​കുക​യും ചെ​യ്തു. കൂ​ടാ​തെ ഫു​ട്പാ​ത്തി​നോ​ട് ചേ​ർ​ന്ന് പാ​ർ​ക്ക് ചെ​യ്യു​ന്ന ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വ് സം​ഭ​വ​മാ​ണ്. കൂ​ടാ​തെ ടൂ​വീ​ല​ർ യാ​ത്ര​ക്കാ​രും മ​റ്റും അ​പ​ക​ട​ത്തി​ൽ പെ​ട്ട് ജീ​വ​ൻ പൊ​ലി​യു​ന്ന സം​ഭ​വ​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണ്.

റോ​ഡി​നു മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന വീ​തി ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന അ​നാ​വ​ശ്യ ഫു​ട്പാ​ത്ത് പൊ​ളി​ച്ചു​മാ​റ്റാ​നും റോ​ഡി​ൽ ദി​നം പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​വാ​നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ടൂ ​വീ​ല​റു​ക​ളു​ടെ ഗ​ണ​ത്തി​ൽ പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും വ​ള​രെ ചെ​റി​യ തു​ക​യു​ടെ ഫു​ൾ ക​വ​ർ ഇ​ൻ​ഷ്വറ​ൻ​സ് മാ​ത്ര​മാ​ണ് കാ​ണു​ക. അ​തു​കൊ​ണ്ടുത​ന്നെ റ്റോ​ട്ട​ൽ ലോ​സ് വ​രു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ഉ​ട​മ​യ​ക്ക് നാ​മ​മാ​ത്ര ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. ബാ​ക്കി തു​ക​യു​ടെ ന​ഷ്ടം ഉ​ട​മ സ​ഹി​ക്കേ​ണ്ടിവ​രു​ക​യാ​ണ് പ​തി​വ്.

വാ​യ്പ എ​ടു​ത്തും മ​റ്റും വാ​ങ്ങി​യി​ട്ടു​ള്ള വാ​ഹ​ന​മാ​ണ​ങ്കി​ൽ വ​ലി​യൊ​രു ബാ​ധ്യ​ത​യും കൂ​ടി ഇ​വ​ർ വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് പ​ല​രു​ടെ​യും ജീ​വ​ത​ത്തെ ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

Latest News

Corehub Up