ആലപ്പുഴ: കോൺവെന്റ് സ്ക്വയർ ജംഗ്ഷനിൽ അപകടം പതിവായിട്ടും ട്രാഫിക് സംവിധാനം ഒരുക്കാൻ പോലീസ് തയാറാകുന്നില്ലെന്ന് പരാതി.
മാസങ്ങൾക്കു മുൻപ് അപകടത്തിൽ തകർന്ന ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കാനോ മറ്റ് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാനോ ബന്ധപ്പെട്ട അധികാരികൾ തയാറാകുന്നില്ല.
കഴിഞ്ഞദിവസം രാത്രി അന്യസംസ്ഥാന വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി.സ്കൂളുകളിലേക്കും കോളജുകളിലേക്കും നിരവധി വിദ്യാർഥികൾ കടന്നുപോകുന്ന തിരക്കേറിയ ജംഗ്ഷനായിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.