Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoPunishment

മു​​​ത്ത​​​ങ്ങ സ​​​മ​​​ര​​​ത്തിലെ സിബിഐ കേസ്: ശി​ക്ഷിക്കരുതെന്ന് ഗീ​താ​ന​ന്ദ​ൻ

ക​​​ൽ​​​പ്പ​​​റ്റ: സി​​ബി​​ഐ കേ​​സി​​ൽ ശി​​​ക്ഷ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ത്ത​​​ങ്ങ സ​​​മ​​​ര​​​ത്തി​​​ന്‍റ ത​​​ല​​​ച്ചോ​​​റാ​​​യി​​​രു​​​ന്ന എം. ​​​ഗീ​​​താ​​​ന​​​ന്ദ​​​ൻ. വി​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കും മു​​​ന്പ് എ​​​ന്തെ​​​ങ്കി​​​ലും പ​​​റ​​​യാ​​​നു​​​ണ്ടോ​​​യെ​​​ന്ന് കോ​​​ട​​​തി ആ​​​രാ​​​ഞ്ഞ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​പേ​​​ക്ഷ.

താ​​​ൻ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​ണ്. ര​​​ണ്ട് മ​​​ക്ക​​​ളു​​​മു​​​ണ്ട്. ത​​​ന്നെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് കു​​​ടും​​​ബം ക​​​ഴി​​​യു​​​ന്ന​​​ത്. 40 വ​​​ർ​​​ഷ​​​മാ​​​യി ആ​​​ദി​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​നു വേണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. ശി​​​ക്ഷ​​​യി​​​ൽ ഇ​​​ള​​​വ് കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റു പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യം അ​​​ട​​​ക്കം നി​​​യ​​​മ​​​കാ​​​ര്യ​​​ങ്ങ​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​മെ​​​ന്നും ഗീ​​​താ​​​ന​​​ന്ദ​​​ൻ കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു.

സ്വ​​​ന്ത​​​മാ​​​യി കി​​​ട​​​പ്പാ​​​ടം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു ഭൂ​​​സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്നും ശി​​​ക്ഷി​​​ക്ക​​​രു​​​തെ​​​ന്നും അ​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​പേ​​​ക്ഷി​​​ച്ചു. ഭാ​​​ര്യ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണെ​​​ന്നും ശി​​​ക്ഷ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ര​​​മേ​​​ശ​​​ന്‍റെ അ​​​പേ​​​ക്ഷ. കൂ​​​ലി​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യ താ​​​ൻ വേ​​​ട​​​ൻ ഗോ​​​ത്ര സ​​​മു​​​ദാ​​​യാം​​​ഗ​​​മാ​​​ണെ​​​ന്നും കു​​​ടും​​​ബം നോ​​​ക്കു​​​ന്ന​​​ത് താ​​​നാ​​​ണെ​​​ന്നും ബി​​​നു നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബോ​​​ധി​​​പ്പി​​​ച്ചു.
തി​​​ങ്ക​​​ളാ​​​ഴ്ച ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കും

കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട നാ​​​ലു​​​ പേ​​​രും തി​​​ങ്ക​​​ളാ​​​ഴ്ച ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും തു​​​ട​​​ർ​​​ന്ന് അ​​​പ്പീ​​​ലും ന​​​ൽ​​​കു​​​മെ​​​ന്ന് ഗീ​​​താ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സു​​​കാ​​​ര​​​ൻ വി​​​നോ​​​ദ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് നീ​​​തി​​​യു​​​ക്ത​​​മാ​​​ണ്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലു​​​പേ​​​ർ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ൽ അ​​​നൗ​​​ചി​​​ത്യ​​​മു​​​ണ്ടെ​​​ന്നും ഗീ​​​താ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

മു​​​ത്ത​​​ങ്ങ സ​​​മ​​​ര​​​ഭൂ​​​മി​​​യി​​​ൽ ആ​​​ദി​​​വാ​​​സി ചെ​​​മ്മാ​​​ട് ജോ​​​ഗി കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വം എ​​​ഫ്ഐ​​​ആ​​​റി​​​ൽ ഒ​​​തു​​​ങ്ങി​​​യ​​​ത് വി​​​വേ​​​ച​​​ന​​​മാ​​​ണെ​​​ന്നു ഗോ​​​ത്ര​​​മ​​​ഹാ​​​സ​​​ഭ അ​​​ധ്യ​​​ക്ഷ സി.​​​കെ. ജാ​​​നു പ​​​റ​​​ഞ്ഞു. ജോ​​​ഗി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​ന് മു​​​ന്പി​​​ൽ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​നോ​​​ദ് കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും ന്യാ​​​യ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും സ​​​ഹോ​​​ദ​​​ര​​​ൻ ത​​​ളി​​​പ്പ​​​റ​​​ന്പ് കൊ​​​യ്യം കെ.​​​വി. ബാ​​​ബു പ്ര​​​തി​​​ക​​​രി​​​ച്ചു. റി​​​ട്ട.​​​പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം.

Latest News

Corehub Up