Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NoToilet

സ്ത്രീ​ധ​നം കൊ​ണ്ടു​വ​രാ​തെ ശു​ചി​മു​റി​യി​ല്ല; ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കെ​തി​രേ യു​വ​തി​യു​ടെ പ​രാ​തി

ല​​​​ക്നോ: സ്ത്രീ​​​​ധ​​​​നം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ത്ത​​​​തി​​​​നു യു​​​​വ​​​​തി​​​​യെ ശു​​​​ചി​​​​മു​​​​റി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു വി​​​​ല​​​​ക്കി ഭ​​​​ർ​​​​തൃ​​​​വീ​​​​ട്ടു​​​​കാ​​​​ർ. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഭ​​​​ധോ​​​​ഹി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​സാ​​​​ധാ​​​​ര​​​​ണ ക്രൂ​​​​ര​​​​ത അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

റോ​​​​ഷ​​​​ൻ​​​​താ​​​​ര സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ഷ​​​​ബ്ന​​​​മാ​​​​ണു പ​​​​രാ​​​​തി​​​​ക്കാ​​​​രി. സ്ത്രീ​​​​ധ​​​​ന​​​​മാ​​​​യി 50,000 രൂ​​​​പ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഭ​​​​ർ​​​​തൃ​​​​വീ​​​​ട്ടു​​​​കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം.

എ​​​​ന്നാ​​​​ൽ ഷ​​​​ബ്നം ഇ​​​​ത് നി​​​​ഷേ​​​​ധി​​​​ച്ചു. ഇ​​​​തോ​​​​ടെ വീ​​​​ട്ടി​​​​ലെ ശു​​​​ചി​​​​മു​​​​റി പൂ​​​​ട്ടി​​​​യി​​​​ടു​​​​ക​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു ത​​​​ന്നെ ത​​​​ട​​​​യു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ഷ​​​​ബ്നം പൊ​​​​ലി​​​​സി​​​​ൽ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഭ​​​​ർ​​​​തൃ​​​​പി​​​​താ​​​​വ് ബു​​​​നി​​​​യാ​​​​ദ്, ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രാ​​​​യ ഇ​​​​ല്യാ​​​​സ്, ന​​​​ൻ​​​​കു, സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രാ​​​​യ സ​​​​ന, റെ​​​​ഹാ​​​​ന എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ സി​​​​റ്റി കൊ​​​​ട്‌​​​​വാ​​​​ലി പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ​​അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. രാ​​​​വി​​​​ലെ ഇ​​​​രു​​​​പ​​​​തു​​​​കാ​​​​രി​​​​യാ​​​​യ ഷ​​​​ബ്‌​​​​നം ശു​​​​ചി​​​​മു​​​​റി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ചെ​​​​ന്ന​​​​പ്പോ​​​​ൾ വാ​​​​തി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടു. വാ​​​​തി​​​​ൽ തു​​​​റ​​​​ക്കാ​​​​ൻ ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ വീ​​​​ട്ടു​​​​കാ​​​​രോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും സ്വ​​​​യം തു​​​​റ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​പ്പോ​​​​ൾ, അ​​​​വ​​​​ർ ത​​​​ന്നെ മ​​​​ർ​​​​ദി​​​​ച്ചു.

പി​​​​താ​​​​വി​​​​ൽ​​​​നി​​​​ന്ന് 50,000 രൂ​​​​പ കൊ​​​​ണ്ടു​​​​വ​​​​ന്നാ​​​​ൽ മാ​​​​ത്ര​​​​മേ ശു​​​​ചി​​​​മു​​​​റി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കൂ​​​​വെ​​​​ന്ന് പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ഷ​​​​ബ്‌​​​​നം ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. കു​​​​ടും​​​​ബ​​​​ത്തി​​​​ലെ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​മ്പോ​​​​ൾ മാ​​​​ത്രം ശു​​​​ചി​​​​മു​​​​റി തു​​​​റ​​​​ക്കു​​​​ക​​​​യും പി​​​​ന്നീ​​​​ട് പൂ​​​​ട്ടി​​​​യി​​​​ടു​​​​ക​​​​യു​​​​മാ​​ണു ചെ​​​​യ്തി​​​​രു​​​​ന്ന​​​​തെ​​​​ന്നും ഷ​​​​ബ്നം പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up