Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Noordeen

Kottayam

2500 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത് നൂറുദീൻ പ​മ്പ​യി​ലെ​ത്തി; മ​ല ക​യ​റാ​നാ​കാ​തെ മടങ്ങി

ക​ണ​മ​ല: 2500 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത് പ​മ്പ​യി​ലെ​ത്തി​യ നൂ​റു​ദീ​ൻ മ​ല ക​യ​റാ​നാ​കാ​തെ മ​ട​ങ്ങി. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ നൂ​റു​ദീ​ൻ (29) തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ അ​യ്യ​പ്പ​ദ​ർ​ശ​നം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. ബി​ഹാ​റി​ൽ​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം തി​രു​വ​ല്ല​യി​ലെ​ത്തി​യ ശേ​ഷം അ​വി​ടെ​നി​ന്ന് സ്വ​ന്തം മു​ച്ച​ക്ര​വാ​ഹ​ന​ത്തി​ൽ റോ​ഡ് മാ​ർ​ഗം ആ​റു ദി​വ​സം സ​ഞ്ച​രി​ച്ചാ​ണ് പ​മ്പ​യി​ലെ​ത്തി​യ​ത്.


എ​ന്നാ​ൽ, പ​മ്പ​യി​ൽ​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കു​ത്ത​നെ​യു​ള്ള ക​യ​റ്റം മു​ച്ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​യ​റാ​നാ​കി​ല്ലെ​ന്നു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളും പ്ര​യാ​സ​ങ്ങ​ളും നൂ​റു​ദീ​ന് നേ​രി​ടേ​ണ്ടി​വ​ന്നു. വ​ഴി​യി​ലു​ട​നീ​ളം ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ല​ഭ്യ​മാ​ക്കാ​നും യാ​ത്ര തു​ട​രാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും നി​ര​വ​ധി സു​മ​ന​സു​ക​ൾ സ​ഹാ​യി​ച്ചു.


അ​യ്യ​പ്പ​ദ​ർ​ശ​നം എ​ന്ന വ​ലി​യ ആ​ഗ്ര​ഹ​വു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ പി​ന്നി​ട്ട നൂ​റു​ദീ​ന്‍റെ യാ​ത്ര ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ലും നി​ശ്ച​യ​ദാ​ർ​ഢ്യ​വും യാ​ത്ര​യ്ക്കു പി​ന്നി​ലെ ആ​ത്മ​വി​ശ്വാ​സ​വും ശ്ര​ദ്ധേ​യ​മാ​ണ്. ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​തി​സ​ന്ധി​ക​ൾ ത​ട​സ​മാ​കി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന യാ​ത്ര​യാ​യി നൂ​റു​ദീ​ന്‍റെ ശ​ബ​രി​മ​ല യാ​ത്ര.

Latest News

Corehub Up