Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NorkaRoots

Europe

ജ​ര്‍​മ​നി​യി​ലേ​ക്കു​ള​ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്: നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ 12 പേ​ര്‍​ക്കു കൂ​ടി നി​യ​മ​ന ക​രാ​ർ കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നും ജ​ര്‍​മ​നി​യി​ലേ​ക്കു​ള​ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​യാ​യ നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ളയു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ജ​ര്‍​മന്‍ ഭാ​ഷാ​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യ 12 പേ​ര്‍​ക്കു കൂ​ടി നി​യ​മ​ന ക​രാ​ർ (എം​പ്ലോ​യ്മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ട്) കൈ​മാ​റി.

നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള യു​ടെ നാ​ലാം ബാ​ച്ചി​ല്‍ നി​ന്നും സ്മി​ത തോ​മ​സ്, സൂ​ര്യ മ​ന്ന​ത്ത്, അ​ഞ്ചാം ബാ​ച്ചി​ല്‍ നി​ന്നു​ള ആ​ൻ​സി ജോ​സ്, അ​ജി​ത കു​മാ​രി, അ​നു​മോ​ൾ പു​രു​ഷോ​ത്ത​മ​ൻ, ആ​റാം ബാ​ച്ചി​ലെ ലു​സെ​ല്ല തോ​മ​സ്, ഗോ​വി​ന്ദ് ആ​ന​ന്ദ​ൻ, ജി​ൻ​സി ജോ​ൺ, ദൃ​ശ്യ ഭ​ര​ത​ൻ ഏ​ഴാം ബാ​ച്ചി​ലെ ബെ​ൻ​ലി​യ ബോ​സ്, അ​ലീ​ന ബെ​ന്നി, ജി​ലി​യ വ​ർ​ഗീ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ര്‍​ക്ക റൂ​ട്ട്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പ്ര​കാ​ശ് പി ​ജോ​സ​ഫ് വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് കൈ​മാ​റി​യ​ത്.

ഇ​വ​ര്‍​ക്ക് സെ​പ്റ്റം​ബ​ര്‍ -​ ഒക്ടോ​ബ​ര്‍ മാ​സ​ത്തോ​ടെ ജ​ര്‍​മ്മ​നി​യി​ലെ​ത്താ​നാ​കും. വി​ഖ്യാ​ത​മാ​യ ജ​ര്‍​മ്മ​നി​യി​ലെ ചാ​രി​റ്റെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലാ​ണ് ഇ​വ​ര്‍​ക്ക് നി​യ​മ​നം ല​ഭി​ക്കു​ക. തൈ​ക്കാ​ട് നോ​ര്‍​ക്ക സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നോ​ര്‍​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്‍റ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രും സം​ബ​ന്ധി​ച്ചു.

 

Latest News

Corehub Up