ഇംഫാൽ: നാഗ വിഭാഗത്തിൽപ്പെട്ട നാലുപേരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണിപ്പുരിൽ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്ക് മണിപ്പുരിലെ ജനജീവിതം താറുമാറാക്കി.
മണിപ്പുർ നേറ്റീവ് പീപ്പിൾസ് കമ്മിറ്റിയുടെ ആഹ്വാനത്തെത്തുടർന്നായിരുന്നു ഇന്നലത്തെ പ്രതിഷേധം.
താഴ്വരയിലെ അഞ്ച് ജില്ലകളും ഉഖ്രുലും പ്രതിഷേധത്തിൽ നിശ്ചലമായി. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.