ഗോഹട്ടി: ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അട്ടിമറിച്ച് ഗോവ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോവയുടെ ജയം.
മുഹമ്മദ് നെമിൽ ആണ് മത്സരം തുടങ്ങി ആദ്യമിനിറ്റിൽ തന്നെ ഗോവയെ മുന്നിലെത്തിച്ചത്. മൂന്നാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിന് ഞെട്ടിക്കുന്ന തോൽവിയാണ് ഗോവ സമ്മാനിച്ചത്.
ജയിച്ചിരുന്നെങ്കിൽ നോർത്ത് ഈസ്റ്റിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. ഗോവ ആറാം സ്ഥാനത്താണ്.
ചെന്നൈയ്ൻ (1-1) പഞ്ചാബ് മത്സരം സമനിലയിൽ അവസാനിച്ചു.