Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North Kerala

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇന്നു നേ​രി​യ മ​ഴ​യ്ക്കു സാ​ധ്യ​ത, വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ചൂ​ട് ശ​ക്ത​മാ​യി തു​ട​രും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ടി​നി​ടെ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്ന് നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന് മ​ഴ​സാ​ധ്യ​ത പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് മ​ഴ ല​ഭി​ക്കു​ക.

2.5 എം​എം മു​ത​ൽ 15 എം​എം വ​രെ മ​ഴ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​ടു​ത്ത മൂ​ന്ന് ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ചൂ​ട് ശ​ക്ത​മാ​യി തു​ട​രും. പ​ക​ൽ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​സ​മ​യം പു​ന​ക്ര​മീ​ക​രി​ച്ചി​രു​ന്നു. രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കി​ട്ട് ഏ​ഴ് വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ ജോ​ലി​സ​മ​യം എ​ട്ട് മ​ണി​ക്കൂ​റാ​യാ​ണ് നി​ജ​പ്പെ​ടു​ത്തി​യ​ത്. മേ​യ് 20 വ​രെ​യാ​ണ് ക്ര​മീ​ക​ര​ണം.

ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കി​ട്ട് മൂ​ന്ന് വ​രെ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രാ​വി​ല​ത്തെ ഷി​ഫ്റ്റ് ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലും ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ള്ള​ത് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലു​മാ​ണ് ക്ര​മീ​ക​രി​ച്ച​ത്.

Latest News

Corehub Up