ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് ത്രിദ്വിന നാഷണൽ കോൺഫറൻസ് സമാപിച്ചു.
സമാപന സമ്മേളനത്തോട് അനുബന്ധിച്ചു ഡാളസിലെ നാല് മാർത്തോമ്മ പള്ളികളിലെ വിശുദ്ധ കുർബാന സർവീസുകൾ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ചർച്ചിൽ ക്രമീകരിച്ചു.
ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. ആരാധന മധ്യേ നടത്തിയ പ്രസംഗത്തിൽ റവ.ഡോ. മോത്തി വർക്കി വിശുദ്ധ കുർബാനയുടെ അർഥം വിശ്വാസികളെ ഓർമപ്പെടുത്തി. കുർബാന അനുരഞ്ജനത്തിന്റെ അവസരമാക്കേണമെന്നു ഉത്ബോധിപ്പിച്ചു.